കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അച്ഛന്‍ എസ്എഫ്‌ഐക്കാരനായിരുന്നു', നാട്ടുകാർ കരുതുന്നത് പോലൊരു സോ കോൾഡ് ബിജെപിക്കാരനല്ലെന്ന് ഗോകുൽ സുരേഷ്

Google Oneindia Malayalam News

കൊച്ചി: നടനും മുൻ എംപിയുമായ സുരേഷ് ഗോപി ബിജെപി വിടുന്നോ എന്ന ചോദ്യമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഉയർന്നത്. ബിജെപിയിൽ പദവി ഇല്ലാത്തത് കാരണം സുരേഷ് ഗോപി പാർട്ടി വിട്ടേക്കും എന്നായിരുന്നു പ്രചാരണം. പിന്നാലെ ബിജെപി വിട്ട് താന്‍ എങ്ങോട്ടും ഇല്ലെന്ന് വ്യക്തമാക്കി സുരേഷ് ഗോപി തന്നെ രംഗത്ത് വന്നു.

ഇപ്പോൾ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഗോകുൽ സുരേഷിന്റെ പ്രതികരണം.

1

ഗോകുൽ സുരേഷിന്റെ വാക്കുകൾ ഇങ്ങനെ: '' അച്ഛന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അഴിമതി ഇല്ലാതെ നാട്ടുകാരെ സേവിക്കുന്നുണ്ട്. ചിലപ്പോള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പോലും പണമെടുത്ത് ചെയ്യാറുണ്ട്. അത് അച്ഛന്റെ ഇഷ്ടമാണ്. അച്ഛന്റെ വരുമാനത്തില്‍ നിന്നാണ്. പൂര്‍ണമായും അച്ഛന്റെ തീരുമാനമാണ്. അതിനെ പിന്തുണയ്ക്കുന്നു. രാഷ്ട്രീയ ആശയപരമായി അച്ഛനുമായി വ്യത്യാസമുണ്ട്. അത് അച്ഛന് അറിയാം. എന്നാല്‍ ഇതുവരെ തന്നോട് ചോദിച്ചിട്ടില്ല''.

2

''തനിക്ക് സോഷ്യലിസമാണ് ഇഷ്ടം. എന്നാല്‍ സോഷ്യലിസം കൃത്യമായി കൊണ്ട് വരേണ്ട ഇടത്ത് നിന്ന് അത് വരുന്നില്ല. അതുകൊണ്ട് ഒരു പാര്‍ട്ടിയോട് താല്‍പര്യമുണ്ട് എന്ന് പറയാന്‍ തോന്നുന്നില്ല. അച്ഛന്‍ സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അതിനൊരു മറുവശമുണ്ട്. തങ്ങളുടെ കുടുംബം വില്‍ക്കേണ്ടി വന്നേനെ. അപ്പോള്‍ ബിജെപിയുടെ അടി കൂടി കിട്ടും. എല്ലാ പാര്‍ട്ടിയിലെ പ്രമുഖരുമായും അച്ഛന് വളരെ അടുപ്പമുണ്ടായിരുന്നു''.

3

''പല ആള്‍ക്കാരും പറയുന്നത് അച്ഛന്‍ കോണ്‍ഗ്രസ് ആയിരുന്നു എന്നാണ്. എന്നാല്‍ അച്ഛന്‍ എസ്എഫ്‌ഐക്കാരനായിരുന്നു. നായനാര്‍ സാറുമായും കരുണാകരന്‍ സാറുമായും വളരെ അടുപ്പമായിരുന്നു. ഇതൊക്കെ കുട്ടിയായിരുന്നപ്പോള്‍ കേട്ട കാര്യങ്ങളാണ്. കുറേ ഫോട്ടോസൊക്കെ വീട്ടിലുണ്ട്. നായനാര്‍ സാറിന്റെ ഭാര്യയെ കാണാന്‍ തങ്ങളൊക്കെ പോകാറുണ്ട്. അച്ഛന്‍ നാട്ടുകാരൊക്കെ വിചാരിക്കുന്നത് പോലെ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല. അദ്ദേഹം നല്ല ഒരു രാഷ്ട്രീയക്കാരനാണ്. ഇപ്പോള്‍ ബിജെപിയിലാണ് എന്ന് മാത്രമേ ഉളളൂ. നല്ലത് മാത്രം ആളുകള്‍ക്ക് വരണം എന്ന് വിചാരിക്കുന്ന ആളാണ്. ആ ആളിനെ താന്‍ ബഹുമാനിക്കുന്നു''.

4

സുരേഷ് ഗോപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്ന കമന്‌റിന് ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി നേരത്തെ വൈറലായിരുന്നു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുളള സുരേഷ് ഗോപിയുടെ ചിത്രത്തെ പരിഹസിച്ചായിരുന്നു സോഷ്യല്‍ മീഡിയാ പോസ്റ്റ്. സുരേഷ് ഗോപിയുടെ ചിത്രത്തിനൊപ്പം സിംഹവാലന്‍ കുരങ്ങിന്റെ ചിത്രവും വെച്ച് 'ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ട് പിടിക്കാമോ' എന്നായിരുന്നു പോസ്റ്റ്.

5

ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി. അന്ന് ആ മറുപടി അടിപൊളിയായിരുന്നു എന്നായിരുന്നു തനിക്ക് ലഭിച്ച പ്രതികരണങ്ങളെന്ന് ഗോകുല്‍ പറയുന്നു. ''ആ സമയത്ത് താന്‍ കടുത്ത മാനസിക വിഷമത്തിലാണ് ആ കമന്റ് ചെയ്തത്. അത് ചെയ്തതില്‍ തനിക്ക് അഭിമാനമൊന്നും ഇല്ല. എന്റെ അച്ഛനെ പറഞ്ഞയാളെ താന്‍ തിരിച്ച് പറഞ്ഞതാണ്. പക്ഷേ വേറെ ഒരാളുടെ അച്ഛനെ ആണ് പറഞ്ഞത്. അതിനെക്കുറിച്ച് അഭിമാനിക്കുന്നില്ല''.

സുരേഷ് ഗോപിക്ക് ബിജെപി മടുത്തോ? ബിജെപി വിടുന്നുവെന്ന് വ്യാപക പ്രചാരണം, മറുപടി ഇങ്ങനെസുരേഷ് ഗോപിക്ക് ബിജെപി മടുത്തോ? ബിജെപി വിടുന്നുവെന്ന് വ്യാപക പ്രചാരണം, മറുപടി ഇങ്ങനെ

എവിടെയോ മുഖ പരിചയം.. അല്ല മഞ്ജു ചേച്ചിയല്ലേ ഇത്: വൈറലായി ആരാധകർക്കൊപ്പമുള്ള മഞ്ജു വാര്യറുടെ ചിത്രം

English summary
Suresh Gopi is not a so cold BJP man as people think, He was SFI supporter, Says son Gokul Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X