സുരേഷ് ഗോപി വാക്ക് പാലിച്ചു; മുക്കുംപുഴ കോളനിക്കാര്‍ക്ക് ആശ്വാസമായി ഫൈബര്‍ ബോട്ടി എത്തി
ബോട്ട് നിര്‍മിക്കാനായി പത്ത് ദിവസമാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. അതിനുള്ളില്‍ തന്നെ ഈ ബോട്ട് കൈമാറുമെന്നും ഇവര്‍ അറിയിച്ചിരുന്നു.

തൃശൂര്‍: കൊടുത്ത വാക്ക് പാലിക്കുന്നതില്‍ സുരേഷ് ഗോപിയോളം മടുക്ക് ആര്‍ക്കുമില്ലെന്ന് തെളിയിക്കുകയാണ് അദ്ദേഹം. മുക്കുംപുഴയില് ആദിവാസി കോളനിക്കാര്‍ക്ക് വാക്ക് കൊടുത്തത് പോലെ കാര്യങ്ങള്‍ ശരിക്കായിരിക്കുകയാണ് സുരേഷ് ഗോപി.
ഇവിടെയുള്ളവര്‍ ആശുപത്രികളില്‍ എത്തുന്നത് തന്നെ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ്. അത് മാറ്റാനാണ് പുതിയ ഫൈബര്‍ ബോട്ടോ സുരേഷ് ഗോപി നല്‍കിയിരിക്കുന്നത്. ഇതുവരെ മുളച്ചങ്ങാടത്തിലായിരുന്നു. യാത്ര പോവേണ്ടിയിരുന്നത്. അടുത്തടെ ആദിവാസി കോളനിയിലേക്ക് സുരേഷ് ഗോപിയുടെ സഹായമെത്തിയിരുന്നു.

കോളനി സന്ദര്‍ശന വേളയിലാണ് ഇവിടെയുള്ള യാത്രാ പ്രശ്നങ്ങള്‍ സുരേഷ് ഗോപി മനസ്സിലാക്കിയത്. തുടര്‍ന്ന് അദ്ദേഹം പുതിയൊരു ഫൈബര്‍ ബോട്ട് എത്തിച്ച് നല്‍കുമെന്ന് അറിയിക്കുകയായിരുന്നു. ആ വാക്കാണ് ഇപ്പോള്‍ അദ്ദേഹം പാലിച്ചിരിക്കുന്നത്.
നേരിട്ട് എത്താന്‍ പറ്റാത്ത സങ്കടം മാത്രമാണ് അദ്ദേഹത്തിനുള്ളത്. സുരേഷ് ഗോപിക്ക് വേണ്ടി നടന് ടിനി ടോം ബിജെപിയുടെ കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തിന് ബോട്ട് കൈമാറുകയായിരുന്നു.
കോളനിക്കാര്‍ ഇപ്പോള്‍ മനസ്സറിഞ്ഞ് അദ്ദേഹത്തെ അനുഗ്രഹിക്കുകയാണ്. ഇത്ര വേഗം തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുമെന്ന് കോളനിക്കാര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ബോട്ട് നിര്‍മിക്കാനായി പത്ത് ദിവസമാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. അതിനുള്ളില്‍ തന്നെ ഈ ബോട്ട് കൈമാറുമെന്നും ഇവര്‍ അറിയിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ഒരു കാര്യം ഇതിനിടയില്‍ കയറി വരികയായിരുന്നു.
സുരേഷ് ഗോപിയുടെ വിവാഹ വാര്‍ഷികം ഇന്നലെയായിരുന്നു. ഇത് മനസ്സിലാക്കിയ ബോട്ട് നിര്‍മാതാക്കള്‍ രണ്ട് മുമ്പ് തന്നെ ബോട്ട് എത്തിച്ച് കൊടുക്കുകയായിരുന്നു. സാമാന്യം മികച്ചൊരു ബോട്ടാണ് നല്‍കിയിരിക്കുന്നത്.
ഇതില്‍ അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. അഞ്ച് സുരക്ഷാ ജാക്കറ്റുകളും, രണ്ട് പങ്കായവും ഉണ്ട്. മലിനീകരണ സാധ്യത മുന്‍നിര്‍ത്തി തുഴഞ്ഞ് പോകാവുന്ന ബോട്ടാണ് നല്‍കിയത്. നേരത്തെ പറഞ്ഞിരുന്നത് എഞ്ചിനുള്ള ബോട്ട് നല്‍കുമെന്നായിരുന്നു.
അതേസമയം ഈ ബോട്ടുകള്‍ നിലവില്‍ ആദിവാസി ഊരിലേക്ക് കൈമാറിയില്ല. ബിജെപിയുടെ കൊരട്ടി ഓഫീസിലേക്കാണ് ഇവ എത്തിച്ചിരിക്കുന്നത്. ഈ മാസം പതിനൊന്നിന് ഇത് ഊരിലെത്തിക്കും.
അത് മാത്രമല്ല, ആദിവാസി ഊരിലേക്ക് ഈ ബോട്ട് കൈമാറുന്ന ദിവസം സുരേഷ് ഗോപി നേരിട്ടെത്തും. കോളനിയിലെ താമസക്കാരും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications