കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണില്ലെന്ന് പറഞ്ഞ് പരാതി പറഞ്ഞു: വീട്ടിലെത്തി ഫോൺ നൽകി സുരേഷ് ഗോപി, വീട് നിർമാണത്തിനും ധനസഹായം

Google Oneindia Malayalam News

മലപ്പുറം: കൊവിഡ് മൂലം സ്കൂളുകൾ അടച്ചിട്ടതോടെ സ്കൂളുകൾ അടച്ചിട്ടതോടെ വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളെയാണ് കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ആശ്രയിച്ചുവരുന്നത്. ഇതിനിടെ സ്മാർട്ട്ഫോണിന്റെ അഭാവത്തെക്കുറിച്ച് പരാതിപ്പെട്ട് പല വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. ജനപ്രതിനിധികളിൽ പലരും വിദ്യാർത്ഥികൾക്ക് ഫോൺ എത്തിച്ച് നൽകുകയും ചെയ്തിരുന്നു. ഇതിനിടെ പഠിക്കാൻ ഫോണില്ലെന്ന സങ്കടം അറിയിച്ച വിദ്യാർത്ഥിയ്ക്ക് സഹായവുമായെത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. നേരത്തെ ഫോണില്ലെന്ന പരാതിയുമായി നടനും എംഎൽഎയുമായ മുകേഷിനെ വിളിച്ച സംഭവം വിവാദമായത് മാസങ്ങൾക്ക് മുമ്പാണ്.

എന്തൊരു ലുക്കാണ് കാണാന്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി അനിഖയുടെ ഫോട്ടോഷൂട്ട്

താലിബാന്‍ കുടങ്ങിയത് ഇവിടെ... ഞങ്ങളില്ലെന്ന് തുര്‍ക്കി, ഖത്തര്‍ സഹായിക്കുമോ, ഇനിയാണ് ട്വിസ്റ്റ്താലിബാന്‍ കുടങ്ങിയത് ഇവിടെ... ഞങ്ങളില്ലെന്ന് തുര്‍ക്കി, ഖത്തര്‍ സഹായിക്കുമോ, ഇനിയാണ് ട്വിസ്റ്റ്

Recommended Video

cmsvideo
ഞാനൊരു ചാണകം ആണ്, സുരേഷ് ഗോപി പറയുന്നു | Oneindia Malayalam

1

സ്മാർട് ഫോണും പലഹാരവുമായി സുരേഷ് ഗോപി പെൺകുട്ടിയുടെ മലപ്പുറം തേഞ്ഞിപ്പലത്തെ വീട്ടിലെത്തി നേരിട്ട് കൈമാറുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പാതി മുടങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ വീട് നിർമ്മാണം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയുള്ള ധന സഹായവും വാഗ്ദാനം ചെയ്ത ശേഷമാണ് സുരേഷ് ഗോപി മടങ്ങിപ്പോയത്.

2

പത്താംക്ലാസ് വിദ്യാർഥിനിയാണ് തനിക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി സ്മാർട് ഫോൺ ഇല്ലെന്ന വിവരം സുരേഷ് ഗോപി എം പിയെ ഫോണിൽ വിളിച്ച് അറിയിച്ചത്. ഇതോടെ വിഷമിക്കേണ്ടെന്നും ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നും മറുപടി നൽകിയതിന് പിന്നാലെയാണ് ഫോണുമായി നേരിട്ട് വീട്ടിലേക്ക് എത്തുന്നത്. ഫോണിൽ വിളിച്ച വിദ്യാർഥിനിയിൽ നിന്ന് തന്നെ പേരും മറ്റ് വിവരങ്ങളും ചോദിച്ച് മനസിലാക്കിയ സുരേഷ് ഗോപി ദിവസങ്ങൾക്കകം നേരിട്ട് വീട്ടിലെത്തുകയായിരുന്നു.

3

ഇക്കകഴിഞ്ഞ ദിവസം സുരേഷ് ഗോപി ആ ഗ്രാമത്തിലേക്ക് നേരിട്ട് എത്തിയത് എന്നാൽ പെൺകുട്ടിയെയും വീട്ടുകാരെയും നാട്ടുകാരെയുമൊക്കെ അമ്പരിപ്പിക്കുക തന്നെ ചെയ്തു. കൊച്ചിയിൽ നിന്ന് താരം മലപ്പുറത്തെ പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. അപ്രതീക്ഷിത സുരേഷ് ഗോപിയുടെ വരവ് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് തന്നതെന്നാണ് പെൺകുട്ടി പറയുന്നത്. കൊച്ചിയിൽനിന്ന് വാങ്ങിയ പലഹാരങ്ങളും സുരേഷ് ഗോപി കയ്യിൽ കരുതിയിരുന്നു.

4

നിർമാണം ആരംഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പെൺകുട്ടിയുടെ വീടു നിർമ്മാണം പാതി മുടങ്ങിയ നിലയിലായിരുന്നു. ഈ അവസ്ഥ മനസിലാക്കിയ സുരേഷ് ഗോപി, വീട് നിർമ്മാണം പൂർത്തിയാക്കാൻ തന്‍റെ ട്രസ്റ്റ് സഹായിക്കുമെന്ന വാഗ്ദാനവും നൽകിയാണ് മടങ്ങിയത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഏറെ വൈകാതെ അറിയിക്കാമെന്നും സുരേഷ് ഗോപി പെൺകുട്ടിയോടും കുടുംബത്തിനും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.

 ഛത്തീസ്ഗഡിലെ നേതൃമാറ്റം സംബന്ധിച്ച തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത്: ടി എസ് സിംഗ് ഡിയോ ഛത്തീസ്ഗഡിലെ നേതൃമാറ്റം സംബന്ധിച്ച തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത്: ടി എസ് സിംഗ് ഡിയോ

English summary
Suresh Gopi MP handover Smartphone to 10th student in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X