'സുരേഷ്‌ഗോപി പ്രവര്‍ത്തിക്കുന്നത് സിനിമയിലെ പോലെ, വെറും തെരഞ്ഞെടുപ്പ് പ്രചാരണം' - എ വിജയരാഘവൻ
തിരുവനന്തപുരം: സുരേഷ് ഗോപിയുടെ വിഷു കൈനീട്ട വിവാദത്തിൽ പ്രതികരണവുമായി സി പി എം പൊളിറ്റ് ബ്യൂറോ അംഗവും എൽ ഡി എഫ് കൺവീനറുമായ എ. വിജയരാഘവൻ. നടൻ സുരേഷ് ഗോപി സിനിമയിലെ കഥാപാത്രങ്ങളെ പോലെ ആണ് ജീവിതത്തിലും പെരുമാറുന്നതെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി.
ബി ജെ പി ക്ഷേത്രങ്ങളെ രാഷ്ട്രീയ വൽക്കരിക്കുകയാണ്. കേരളത്തിൽ ഉത്തരേന്ത്യൻ പരിപാടികൾ ആസൂത്രിതമായി നടപ്പാക്കുകയാണെന്നും എ വിജയരാഘവൻ വ്യക്തമാക്കി.
വിഷു കൈനീട്ടത്തിന്റെ മറവിൽ സുരേഷ് ഗോപി വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി തുടക്കം കുറിച്ചതാണ്. സംഭവം കേട്ട് കേള്‍വി ഇല്ലാത്തതാണെന്നും വിജയരാഘവൻ പറഞ്ഞു.

എന്നാൽ, വിഷു കൈനീട്ടം വിവാദത്തിൽ പ്രതികരണവുമായി ബി ജെ പി എംപിയും നടനും ആയ സുരേഷ് ഗോപി രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയ ഇടപെടലുകൾ കാരണം വിഷു കഴിഞ്ഞാൽ പോലും ഇവിടുത്തെ ജനങ്ങൾ കൈനീട്ടം ആവശ്യപ്പെടേണ്ട അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്. ഇതിന് നന്ദിയുണ്ട്. ആചാരങ്ങൾ മാറി പകരം വാശിയിലേക്ക് ആണ് കാര്യങ്ങൾ അടുക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ഉണ്ടാകുന്ന വിമർശനങ്ങൾക്ക് മറുപടി പറയാൻ താൽപര്യം ഇല്ല. സംസ്കാരം ഇല്ലാത്തവരെ പറഞ്ഞു മനസ്സിലാക്കാൻ ഒരിക്കലും കഴിയില്ല എന്നും സുരേഷ് ഗോപി വ്യക്തമാക്കി. ചൊറിയൻ മാക്രി കൂട്ടങ്ങൾക്ക് ആണ് കുരുന്നുകൾക്ക് വിഷു കൈനീട്ടം നൽകിയത് രസിക്കാത്ത്. നന്മ മനസ്സിലാക്കാൻ കഴിയാത്ത മാക്രി കൂട്ടങ്ങളോട് എന്ത് പറയാനാണ് എന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.

അതേസമയം, സുരേഷ് ഗോപി കാറിലിരുന്ന് വിഷു കൈനീട്ടം നൽകുന്നതും പണം വാങ്ങിയ ശേഷം സ്ത്രീകൾ സുരേഷ് ഗോപിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഈ സംഭവത്തിന് പിന്നാലെ ആണ് പല കോണുകളിൽ നിന്നും വിവാദങ്ങൾ ഉണ്ടായി തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങളിൽ അടക്കം വിഷയം വലിയ രീതിയിൽ ചർച്ച ചെയ്യുകയും ഏറെ വിമർശനങ്ങൾ സുരേഷ് ഗോപി നേരിടുകയും ചെയ്തിരുന്നു.
സാക്ഷി അഗർവാളിന്റെ ഈ നോട്ടത്തിൽ ദാ ആരാധകർ വീണ് പോകില്ലെ; ഇൻസ്റ്റ ഇളക്കി മറിച്ച ചിത്രങ്ങൾ ഇത്

അതേസമയം, ക്ഷേത്രത്തിൽ എത്തുന്നവര്‍ക്ക് നല്‍കാനായി മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി വിഷു കൈനീട്ടം നല്‍കിയതും നേരത്തെ വിവാദം ആയിരുന്നു. എന്നാൽ, ക്ഷേത്രത്തിൽ എത്തുന്ന ഭക്തര്‍ക്ക് നല്‍കാന്‍ ശാന്തിക്കാര്‍ മറ്റ് വ്യക്തികളില്‍ നിന്ന് പണം വാങ്ങരുത് എന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവ് ഇറക്കി. വിഷു ദിവസം ക്ഷേത്രത്തിൽ ദര്‍ശനം നടത്തുന്നവര്‍ക്ക് നല്‍കാന്‍ ഒരു രൂപയുടെ ആയിരം നോട്ടുകൾ ആയിരുന്നു സുരേഷ്‌ഗോപി എംപി നല്‍കിയിരുന്നത്.

ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ആണ് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിഷു കൈനീട്ടം പരിപാടി നടന്നത്. ബി ജെ പിയുടെ ജില്ലാ ഘടകം ആയിരുന്നു പരിപാടിയുടെ സംഘാടകർ. തൃശൂർ വടക്കും നാഥ ക്ഷേത്രത്തിൽ എത്തിയ സുരേഷ് ഗോപി മേൽശാന്തിക്ക് വിഷു കൈനീട്ടം നൽകുന്നതിന് വേണ്ടി പണം നൽകി. ഒരു രൂപയുടെ 1000 നോട്ടുകൾ ആയിരുന്നു സുരേഷ് ഗോപി മേൽശാന്തിക്ക് നൽകിയത്. വിഷു ദിനത്തിൽ ക്ഷേത്രത്തിൽ എത്തുന്ന മുതിർന്നവർക്കും കുട്ടികൾക്കും നൽകുന്നതിനാണ് പണം നൽകിയത്.
Recommended Video

എന്നാൽ പരിപാടിക്ക് പിന്നാലെ നിരവധി വിവാദങ്ങളാണ് ഉടലെടുത്തത്. സംഭവം അറിഞ്ഞ് തൃശൂർ എം എൽ എ പി ബാലചന്ദ്രന്റെ നേതൃത്വത്തിൽ സി പി എം, സി പി ഐ നേതാക്കൾ ജില്ലയിൽ പ്രതിഷേധം നടത്തിയിരുന്നു. ദേവസ്വം അധികൃതരെ നേരിട്ട് കണ്ടാണ് പ്രതിഷേധം അറിയിച്ചത്. സുരേഷ് ഗോപി നടത്തുന്ന വിഷു കൈനീട്ടം പരിപാടി രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.












Click it and Unblock the Notifications