'ബജറ്റിന് മുൻപ് തന്നെ സ്ക്രിപ്റ്റ് റെഡി ആക്കിയിരുന്നു, ജനം അതിൽ വീഴരുത്'; ആദ്യ പ്രതികരണവുമായി സുരേഷ് ഗോപി
തൃശൂർ: കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ഒരാഴ്‌ചയ്ക്ക് ശേഷം പ്രതികരണവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്നാണ് സുരേഷ് ഗോപി പറയുന്നത്. 2070 വരെയുള്ള ബജറ്റിന്റെ തുടക്കമാണ് കുറിച്ചിരിക്കുന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി ഭാവി ലക്ഷ്യം വെച്ച് തയ്യാറാക്കിയ മികച്ച ബജറ്റാണ് ഇതെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അഭിപ്രായപ്പെട്ടു.
അതിനിടെ പ്രതിപക്ഷത്തെ സുരേഷ് ഗോപി വിമർശിക്കുകയും ചെയ്‌തു. ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ അതിനെ എതിർക്കാനുള്ള സ്‌ക്രിപ്റ്റ് റെഡിയായിരുന്നുവെന്നും ജനം അതിൽ വീഴരുതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. 2070 വരെയുള്ള രാജ്യത്തിന്റെ രൂപകൽപനയാണ് ഈ ബജറ്റെന്നും കേന്ദ്ര ബജറ്റിനെ പ്രശംസിച്ചുകൊണ്ട് നടൻ വ്യക്തമാക്കി.

ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റാണിത്. ഇതിനെയാണ് വികസിത ഭാരത് എന്ന് പറയുന്നത്. 2070-ൽ ഉണ്ടാകാനിടയുള്ള സന്നിഗ്ദാവസ്ഥ കൂടി മുന്നിൽ കണ്ടുള്ള ബജറ്റാണിത്. എന്നാൽ ബജറ്റിനെ വിമർശിച്ച് ഭരണം പിടിക്കാൻ കഴിയുമോ എന്നാണ് പലരും ശ്രമിക്കുന്നത്. ഇതിന് വോട്ടിങ്ങിലൂടെ കേരള സമൂഹം മറുപടി നൽകും; സുരേഷ് ഗോപി പറഞ്ഞു.
എന്നാൽ കേന്ദ്ര ബജറ്റിലെ സംസ്ഥാനത്തോടുള്ള അവഗണനയെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കാൻ സുരേഷ് ഗോപി തയ്യാറായില്ല. അന്ന് ബജറ്റ് ദിവസം തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സുരേഷ് ഗോപി തയ്യാറായിരുന്നില്ല. പലവട്ടം മാധ്യമങ്ങൾ ചോദിച്ചെങ്കിലും അതിന് മറുപടി നൽകാൻ സുരേഷ് ഗോപി തയ്യാറായിരുന്നില്ല.
മാത്രമല്ല ബജറ്റിന് പിന്നാലെ സുരേഷ് ഗോപിക്ക് എതിരെ വ്യാപക ട്രോളുകളും വന്നിരുന്നു. പ്രത്യേകിച്ച് എയിംസ് വിഷയത്തിൽ അടക്കം സുരേഷ് ഗോപിക്ക് പരിഹാസം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്‌തിരുന്നു. എയിംസ് ആലപ്പുഴയിൽ അനുവദിക്കും, അതല്ല തൃശൂരിൽ കൊണ്ട് വരും എന്നിങ്ങനെയുള്ള സുരേഷ് ഗോപിയുടെ പ്രഖ്യാപനങ്ങളാണ് ട്രോളിന് കാരണമായത്.
എന്നാൽ ബജറ്റ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് ലഭിച്ചതാവട്ടെ ആമ വളർത്തു കേന്ദ്രത്തിനുള്ള ഫണ്ടും എന്ന നിലയിലായിരുന്നു വിമർശനം. വിവാദ വിഷയങ്ങളിൽ പ്രതികരിക്കാതെയാണ് ഇപ്പോൾ സുരേഷ് ഗോപി ബജറ്റിന് തലോടി കൊണ്ട് മറുപടി നൽകിയത്. ഇത് ഇനിയും പ്രതിപക്ഷം ഏറ്റെടുക്കാൻ തന്നെയാണ് സാധ്യത. പ്രത്യേകിച്ച് അതിവേഗ റെയിൽ പാതയും അവഗണിച്ച സാഹചര്യത്തിൽ.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications