യുഎഇ കോണ്‍സുല്‍ ജനറലിന് പത്ത് കെട്ട് നോട്ട് കൊടുത്തും, സ്പീക്കറെ കുടുക്കി സരിത്തും സ്വപ്‌നയും!!
തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കുരുക്ക് മുറുക്കുന്നു. സ്വര്‍ണടക്കത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും അദ്ദേഹത്തിനെതിരെ നിര്‍ണായക മൊഴി നല്‍കിയിരിക്കുകയാണ്. യുഎഇ കോണ്‍സുല്‍ ജനറലിന് സ്പീക്കര്‍ വന്‍ തുക നല്‍കിയെന്നാണ് സരിത്തിന്റെ മൊഴി. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ പ്രതിരോധിക്കുമ്പോഴാണ് ഇത്തരമൊരു മൊഴി പുറത്തുവന്നിരിക്കുന്നത്. ശ്രീരാമകൃഷ്ണന്‍ മത്സരിക്കുന്നില്ല എന്നതിനാല്‍ തല്‍ക്കാലം സിപിഎമ്മിന് ആശ്വസിക്കാം. എന്നാല്‍ സ്പീക്കര്‍ ശരിക്കും കുരുക്കിലാണ് വീണിരിക്കുന്നത്.

ലോക കേരള സഭയുടെ ലോഗോയുള് ബാഗില്‍ പത്ത് കെട്ട് നോട്ടുനല്‍കിയെന്നാണ് സരിത്തിന്റെ മൊഴി. ബാഗ് തനിക്കും സ്വപ്‌നയ്ക്കും നല്‍കിയത് തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വെച്ചാണെന്ന് സരിത്ത് പറഞ്ഞു. തിരിച്ച് താന്‍ ഔദ്യോഗിക വസതിയിലേക്ക് മടങ്ങിയത് സ്വപ്‌നയുടെ കാറിലാണെന്നും സരിത്ത് പറയുന്നു. ഈ പറയുന്ന ബാഗ് കൈമാറിയത് വിമാനത്താവളത്തിന് എതിര്‍വശത്തുള്ള മരുതം റോയല്‍ അപ്പാര്‍ട്‌മെന്റില്‍ വെച്ചാണെന്നും സരിത്ത് തന്റെ മൊഴിയില്‍ പറയുന്നുണ്ട്. ഇതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ് ഈ മൊഴി.
അതേസമയം കേസിലെ സ്വപ്‌നയുടെ മൊഴിയും സ്പീക്കറെ കുടുക്കുന്നതാണ്. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ ശ്രീരാമകൃഷ്ണന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് സ്വപ്‌നയുടെ മൊഴിയിലുള്ളത്. മിഡില്‍ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് ഷാര്‍ജയില്‍ തുടങ്ങാനായിരുന്നു നീക്കം. ഇതിന് വേണ്ടിയായിരുന്നു സ്പീക്കറുടെ ഓരോ നീക്കങ്ങളും. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ സ്പീക്കര്‍ ഷാര്‍ജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും, ആ കൂടിക്കാഴ്ച്ച നടന്നത് തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
Recommended Video
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം
ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ സ്പീക്കര്‍ക്ക് നിക്ഷേപം ഉണ്ടെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. ഹൈക്കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഇക്കാര്യങ്ങളുണ്ട്. അതേസമയം ഡോളര്‍ കടത്തും ഇതിന്റെ ഭാഗമാകാം എന്ന് എന്‍ഫോഴ്‌സ്‌മെന്റിന് സംശയമുണ്ട്. സ്പീക്കര്‍ പദവി തിരഞ്ഞെടുപ്പോടെ അദ്ദേഹത്തിന് ഇല്ലാതാവാം. സ്പീക്കര്‍ക്കുള്ള ഭരണഘടനാ പദവി അദ്ദേഹത്തിന് സംരക്ഷണമായിരുന്നു. ഇനി അതില്ലാത്തത് കൊണ്ട് ചോദ്യം ചെയ്യല്‍ എളുപ്പമാകും. സ്വപ്‌ന നേരത്തെ 20174 ഏപ്രിലില്‍ ഒമാനില്‍ എത്തിയിരുന്നു. ശിവശങ്കറും അവിടെ എത്തിയിരുന്നു. രണ്ട് പേരും മിഡില്‍ ഈസ്റ്റ് കോളേജിന്റെ ഡയറക്ടറുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.
ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications