Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാന്‍ എന്തിന് ടെന്‍ഷന്‍ അടിക്കണം?മിസ്റ്റര്‍ കൃഷ്ണരാജ്,ഞാനും കാത്തിരിക്കുന്നു'; കെടി ജലീൽ പറയുന്നു

തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ അഭിഭാഷകനായ കൃഷ്ണ രാജിനെതിരെ പ്രതികരണവുമായി മുൻ മന്ത്രി കെ ടി ജലീൽ. ഏത് അന്വേഷണ ഏജൻസിയെ വിളിച്ചാലും തനിക്ക് ടെൻഷൻ ഇല്ല എന്നാണ് കൃഷ്ണരാജിന് ജലീൽ മറുപടി നൽകിയത്.

തെറ്റ് ചെയ്യാത്ത വ്യക്തികൾക്ക് ലവലേശം പോലും ഭയപ്പാട് ആവശ്യമില്ലെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു. എന്റെ കയ്യിൽ നികുതി കൊടുക്കാത്ത ഒരു രൂപ പോലും സമ്പാദ്യമായി ഇല്ല. കണക്കിൽപ്പെടാത്ത ഒരു നയാപൈസ പോലും താൻ എവിടെയും നിക്ഷേപിച്ചിട്ടില്ലെന്ന് കെ ടി ജലീൽ പറയുന്നു.

ഖുര്‍ആന്റെ തൂക്കം പറഞ്ഞ് കുറേ കഥകള്‍ വേറെ മെനഞ്ഞതായും അദ്ദേഹം ആരോപിച്ചു. എന്നാൽ, പിന്നീട്, ഖുര്‍ആന്‍ കയറ്റിയ വണ്ടിയുടെ ജി പി എസ് കേടുവന്നു എന്നും പറഞ്ഞ് കുറേ നടന്നു. ഈത്തപ്പഴത്തിന്റെ കുരുവാക്കി സ്വര്‍ണ്ണം കടത്തിയെന്നായി അടുത്ത പ്രചരണം. അതിനൊക്കെ തീര്‍പ്പുണ്ടാക്കിയിട്ട് പോരേ പുതിയ വെളിപ്പെടുത്തല്‍ എന്ന് കെ ടി ജലീൽ ചോദിച്ചു.

1

മിസ്റ്റര്‍ കൃഷ്ണരാജ്. എനിക്ക് സംരക്ഷിക്കാന്‍ കോടികളുടെ ആസ്തി ഇല്ല. എന്റെ കയ്യില്‍ നികുതി കൊടുക്കാത്ത ഒരു രൂപയുടെ സമ്പാദ്യവുമില്ല എന്ന് അദ്ദേഹം പറഞ്ഞു. അഡ്വ: കൃഷ്ണരാജിനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പില്‍ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകന്‍ ജലീലിനില്ല. എന്തും പറഞ്ഞോളൂ. ഏത് ഏജന്‍സികളെയും അന്വേഷണത്തിന് വിളിച്ചോളൂ എന്നാണ് സ്വപ്ന സുരേഷിന്റെ അഭിഭാഷകന് എതിരെ കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചത്.

2

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ; -

മിസ്റ്റര്‍ കൃഷ്ണരാജ്, രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും എനിക്ക് ടെന്‍ഷന്‍ അടിക്കേണ്ടി വരില്ല. ഖുര്‍ആനില്‍ സ്വര്‍ണ്ണം കടത്തി എന്ന് ആദ്യം പറഞ്ഞു. ഖുര്‍ആന്റെ തൂക്കം പറഞ്ഞ് കുറേ കഥകള്‍ വേറെ മെനഞ്ഞു. ഖുര്‍ആന്‍ കയറ്റിയ വണ്ടിയുടെ ജി.പി.എസ് കേടുവന്നു എന്നും പറഞ്ഞ് കുറേ നടന്നു.

3

പിന്നെ കേട്ടത് വണ്ടി ബാഗ്ലൂരിലേക്ക് പോയ വാര്‍ത്തയാണ്. ഈത്തപ്പഴത്തിന്റെ കുരുവാക്കി സ്വര്‍ണ്ണം കടത്തിയെന്നായി അടുത്ത പ്രചരണം. അതിനൊക്കെ തീര്‍പ്പുണ്ടാക്കിയിട്ട് പോരേ പുതിയ വെളിപ്പെടുത്തല്‍. അഡ്വ: കൃഷ്ണരാജിനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പില്‍ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകന്‍ ജലീലിനില്ല.

ഹേയ് എന്താ ഞാൻ ലുക്കല്ലെ?...;കനിഹ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ; ഇതാണ് വൈറൽ

4

എന്തും പറഞ്ഞോളൂ. ഏത് ഏജന്‍സികളെയും അന്വേഷണത്തിന് വിളിച്ചോളൂ. സൂര്യന്‍ കിഴക്കുദിക്കുന്നെടത്തോളം എനിക്കെന്ത് ടെന്‍ഷന്‍ കൃഷ്ണരാജ്. മിസ്റ്റര്‍ കൃഷ്ണരാജ്, ഇലക്ട്രോണിക് യുഗമാണിത്. തെറ്റ് ചെയ്യാത്തവര്‍ക്ക് ലവലേശം ഭയപ്പാടിന്റെ കാര്യമില്ല. ഒരു അണുമണിത്തൂക്കം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നേ അതെല്ലാം നാട്ടില്‍ പാട്ടാകുമായിരുന്നു. പലരെയും നിങ്ങള്‍ മിണ്ടാട്ടമില്ലാത്തവരാക്കിയത് ഇത്തരം ഓലപ്പാമ്പുകള്‍ കാട്ടിയാണ്.

5

മിസ്റ്റര്‍ കൃഷ്ണരാജ്. എനിക്ക് സംരക്ഷിക്കാന്‍ കോടികളുടെ ആസ്തി ഇല്ല. എന്റെ കയ്യില്‍ നികുതി കൊടുക്കാത്ത ഒരു രൂപയുടെ സമ്പാദ്യവുമില്ല. കണക്കില്‍ പെടാത്ത ഒരു നയാപൈസ ഞാനെവിടെയും നിക്ഷേപിച്ചിട്ടുമില്ല. പിന്നെ ഞാന്‍ എന്തിന് ടെന്‍ഷന്‍ അടിക്കണം? മിസ്റ്റര്‍ കൃഷ്ണരാജ്, ഞാനും കാത്തിരിക്കുന്നു. പലരെയും പോലെ. ആ തമാശ കേള്‍ക്കാന്‍. ബാക്കി തമാശക്ക് ശേഷം',...

7

അതേസമയം, സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുൻമന്ത്രി കെ ടി ജലീലിനെതിരെ മജിസ്ട്രേറ്റിന് മൊഴി നൽകി. ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ സ്വപ്നയ്ക്കെതിരെ കെ ടി ജലീൽ പരാതി നൽകിയിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് കെ ടി ജലീൽ നടത്തിയ നടത്തിയ കുറ്റകൃത്യങ്ങളെ കുറിച്ച് സ്വപ്ന സുരേഷ് മജിസ്ട്രേറ്റിന് മൊഴി നൽകിയത്. താൻ രഹസ്യ മൊഴിയിൽ വ്യക്തമാക്കിയ കാര്യങ്ങൾ ഉടൻ തന്നെ വെളിപ്പെടുത്തുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

Recommended Video

cmsvideo
    Swapna Suresh Under Tight Security | സ്വപ്ന സുരേഷിന് 24 മണിക്കൂറും പോലീസ് കാവല്‍ | *Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+