നാട്ടിലേയ്ക്ക് മടങ്ങും വഴിയെ മുഖ്യമന്ത്രിക്കെതിരെ വീണ്ടും പ്രതിഷേധം;കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂരിൽ രാത്രിയിൽ പ്രതിഷേധം നടന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്. മുഖ്യമന്ത്രിക്കെതിരെ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ കേരളത്തിലുടനീളം പ്രതിഷേധം ശക്തമായിരുന്നു. ഇതിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വടകരയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയത്.
സ്വന്തം നാടായ കണ്ണൂരിലേക്ക് മുഖ്യമന്ത്രി മടങ്ങുന്ന വഴി ആയിരുന്നു സംഭവം. വടകരയിൽ വച്ച് മുഖ്യമന്ത്രിയുടെ കാറിനുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധത്തിന് ഒപ്പം കൂടി. അതേസമയം, സംഭവത്തിന് പിന്നാലെ, പോലീസിന്റെ ഇടപെടലിനെ തുടർന്ന് 10 പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ശക്തമായ തരത്തിൽ, കരിങ്കൊടി കാണിച്ചും മറ്റും പ്രതിഷേധം നടക്കുന്നിരുന്നു. ഇതിനുമുൻപ് കോഴിക്കോട് ജില്ലയിലെ പലസ്ഥലങ്ങളിലും മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധക്കാർ കരിങ്കൊടി കാട്ടിയിരുന്നു. കാരമ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകർ എരഞ്ഞിപ്പാലത്ത് പ്രതിഷേധിച്ചിരുന്നു. എന്നാൽ, പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം, സ്വർണ്ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് ജൂണ 7 - നാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നത്. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയുടെ കുടുംബത്തെയും സ്വപ്നയുടെ ആരോപണങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഇതിനുപിന്നാലെ പ്രതിപക്ഷ പാർട്ടികൾ വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികൾ കേരളത്തിലുടനീളം സംഘടിപ്പിക്കുകയായിരുന്നു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ 2016 - ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്.
സ്വപ്ന നടത്തിയ പുതിയ ആരോപണം:-
'അന്ന് ശിവശങ്കർ ആവശ്യപ്പെട്ടത്, ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിൽ എത്തിച്ച തരണം. ആ ബാഗ് നിർബന്ധമായും എത്തിക്കണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്...
അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. പക്ഷെ, ഇതിൽ ബാക്കി വരുന്ന മറ്റ് കാര്യങ്ങൾ ഒന്നും എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല. വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഈ രീതിയിൽ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്...
ഹേയ് എന്താ ഞാൻ ലുക്കല്ലെ?...;കനിഹ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ; ഇതാണ് വൈറൽ
എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐ എ എസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ്, ഇത് എന്റെ രഹസ്യ മൊഴിയിൽ ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇപ്പോൾ തനിക്ക് വധഭീഷണിയുണ്ട്'...












Click it and Unblock the Notifications