മാധവ വാര്യര്‍ ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന, കുഞ്ഞിപ്പോക്കറായിരുന്നെങ്കിൽ കെണിഞ്ഞേനെയെന്ന് ജലീൽ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ മുന്‍ മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെടി ജലീലിന് എതിരെയും ആരോപണങ്ങള്‍. ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ടുളളതാണ് ആരോപണം. സംസ്ഥാനത്ത് ഇറക്കുമതി ചെയ്ത ഈന്തപ്പഴ പെട്ടികളില്‍ ചിലതിന് വലിയ ഭാരം ഉണ്ടായിരുന്നുവെന്നും ചില പെട്ടികള്‍ അപ്രത്യക്ഷമായെന്നും സ്വപ്‌ന സുരേഷ് രഹസ്യ മൊഴിക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
മുംബൈയിലെ ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് എന്ന കമ്പനി വഴി സംസ്ഥാനത്തേക്ക് 17 ടണ്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്തുവെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് ഉടമയായ മാധവ വാര്യര്‍ കെടി ജലീലിന്റെ ബിനാമി ആണെന്നും സ്വപ്‌ന ആരോപിക്കുന്നു. കെടി ജലീലുമായി ഉറ്റ ബന്ധമുളള കോണ്‍സുല്‍ ജനറലാണ് ഇക്കാര്യം തന്നോട് പറഞ്ഞത് എന്നാണ് സ്വപ്‌ന സുരേഷിന്റെ അവകാശവാദം.

ഇറക്കുമതി ചെയ്ത 17 ടണ്‍ ഈന്തപ്പഴ പെട്ടികളില്‍ ചിലവയ്ക്ക് അസാധാരണ ഭാരം ഉണ്ടായിരുന്നുവെന്നും ചിലത് കാണാതായെന്നും സ്വപ്‌നയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനത്തിന് അകത്ത് മാത്രമല്ല പുറത്തും ഇത്തരത്തില്‍ ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക് വഴി ഈന്തപ്പഴവും ഖുറാനും ഇറക്കുമതി ചെയ്തുവെന്നും സ്വപ്‌ന ആരോപിക്കുന്നു. അതേസമയം സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പരിഹാസ രൂപത്തില്‍ മറുപടിയുമായി കെടി ജലീല്‍ രംഗത്ത് വന്നിട്ടുണ്ട്.
തിരുനാവായക്കാരൻ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിൻ്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കിൽ കെണിഞ്ഞേനെ! എന്നാണ് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കെടി ജലീലിനെ കൂടാതെ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് എതിരെയും സത്യവാങ്മൂലത്തിൽ ആരോപണം ഉണ്ട്. ഷാർജയിൽ വിദ്യാഭ്യാസ സ്ഥാപനത്തിനുളള ഭൂമി ലഭിക്കാൻ കോൺസുൽ ജനറലിന് കൈക്കൂലി നൽകി എന്നാണ് ആരോപണം. സ്വപ്‌നയുടെ ആരോപണങ്ങൾ ശൂന്യതയിൽ നിന്നുള്ളതെന്നാണ് പി ശ്രീരാമകൃഷ്ണന്റെ പ്രതികരണം. അതേസമയം സ്വപ്നയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ കെടി ജലീൽ ഉച്ചക്ക് 12.30 ന് മാധ്യമങ്ങളെ കാണും. അതോടെ നുണക്കഥകൾ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയുമെന്ന് ജലീൽ പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications