• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വപ്‌നയുടെ സിസിടിവി ദൃശ്യങ്ങള്‍, വഴി ചോദിക്കുന്നു... തമിഴ്‌നാട്ടിലേക്ക്, സഹായിക്കാന്‍ യുഎഇയും!!

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ സഹകരണം അറിയിച്ചു. കേസ് വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്. സിപിഎമ്മും ബിജെപിയും ഒരുപോലെ കുടുങ്ങിയിരിക്കുകയാണ്. എന്നാല്‍ കൃത്യമായ രാഷ്ട്രീയ നേട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങി കഴിഞ്ഞു. എന്‍ഐഎ കേസില്‍ സിപിഎമ്മിനെ പൂട്ടാനുള്ള പഴുതുണ്ടാകുമെന്ന ഉറപ്പിലാണ് അമിത് ഷാ. അജിത് ഡോവലിനെ പോലൊരു വമ്പന്‍ കളത്തില്‍ ഇറങ്ങിയത് തന്നെ ഇക്കാരണം കൊണ്ടാണ്. എന്നാല്‍ മറുവശത്ത് കോണ്‍ഗ്രസിനും ആശ്വസിക്കാന്‍ വകയില്ല. അവരുടെ ചില നേതാക്കളും സ്വപ്‌നയ്‌ക്കൊപ്പമുള്ള ചിത്രങ്ങളിലുണ്ട്.

യുഎഇയുടെ പിന്തുണ

യുഎഇയുടെ പിന്തുണ

യുഎഇ സ്വര്‍ണക്കടത്ത് കേസില്‍ എല്ലാ സഹകരണവും വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. കേസില്‍ അജിത് ഡോവല്‍ യുഎഇയുടെ സഹായം തേടിയിരുന്നു. അന്വേഷണവും തുടങ്ങി കഴിഞ്ഞു. ഡോവല്‍ യുഎിയിലെ അന്വേഷണ ഏജന്‍സികളുമായി സംസാരിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതേസമയം സിബിഐയും എത്താനാണ് സാധ്യത. കേന്ദ്ര ഏജന്‍സികള്‍ തന്നെ ആദ്യം സ്വപ്നയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ അന്വേഷണത്തിന് അത് വലിയ ക്ഷീണമാകും.

ഐഎഎസ് പ്രശ്‌നങ്ങള്‍

ഐഎഎസ് പ്രശ്‌നങ്ങള്‍

ശിവശങ്കറിനെ വിവിധ സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയെങ്കിലും പകരം നിയമനത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് ഉണ്ടായിരിക്കുകയാണ്. ജൂനിയര്‍ ഉദ്യോഗസ്ഥരെ നിയമിച്ചെന്നായിരുന്നു പ്രശ്‌നങ്ങള്‍. എന്നാല്‍ ഇങ്ങനൊരു പ്രശ്‌നങ്ങളേയില്ലെന്നാണ് ചീഫ് സെക്രട്ടറി വിശ്വാസ മേത്ത പറയുന്നത്. ശിവശങ്കറിന് പകരം മിര്‍ മുഹമ്മദിനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫിറുള്ളയെയും നിയമിച്ചിരുന്നു.

സ്വപ്നയെ കണ്ടു

സ്വപ്നയെ കണ്ടു

സ്വപ്‌ന സുരേഷിനെ നാടാകെ തിരയുകയാണ്. ഇവരെ കണ്ടെന്ന് തിരുവനന്തപുരം പാലോട് നന്ദിയോട് സ്വദേശി വെളിപ്പെടുത്തി. രണ്ട് ദിവസം മുമ്പ് രാവിലെ സ്വപ്‌ന കാറില്‍ നന്ദിയോട് വഴിയാണ് കടന്നുപോയത്. വഴി ചോദിച്ച് തന്നോട് സംസാരിച്ചെന്ന് നാട്ടുകാരന്‍ പറഞ്ഞു. തമിഴ്‌നാട് ഭാഗത്തേക്ക് ഈ കാര്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരുപക്ഷേ ഇവര്‍ തിരുവനന്തപുരത്തെ തന്നെ ഏതെങ്കിലും ഉള്‍പ്രദേശത്തോ, അതല്ലെങ്കില്‍ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്കോ പോയിരിക്കാമെന്ന് അന്വേഷണ സംഘം പറയുന്നു.

നിശാക്ലബ് എവിടെയാണ്

നിശാക്ലബ് എവിടെയാണ്

സ്വപ്‌നയുടെ ഓഡിയോ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. അതില്‍ എല്ലാ ആരോപണങ്ങളും ഇവര്‍ നിഷേധിക്കുന്നുണ്ട്. മുഖ്യന്‍മാരോട് കൂടി താന്‍ നിശാക്ലബുകളില്‍ കയറി ഇറങ്ങുകയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് എവിടെയാണ് നിശാക്ലബുകളുള്ളത്. ഒരാളുടെ കൂടെയെങ്കിലും നിശാക്ലബിലുള്ളത് കാണിക്കാമോ? ആരുമായും തനിക്ക് വഴി വിട്ട ബന്ധമില്ല. എല്ലാ മന്ത്രിമാരോടും സംസാരിച്ചിട്ടുണ്ട്. ആരുടെയും വീട്ടില്‍ പോയിട്ടില്ല. തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ ശ്രമമെന്നും അവര്‍ പറഞ്ഞു.

സന്ദീപ് നായരില്‍ മിണ്ടാട്ടമില്ല

സന്ദീപ് നായരില്‍ മിണ്ടാട്ടമില്ല

ബിജെപി സംസ്ഥാന നേതൃത്വവും അധികം സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ പോകുന്നില്ല. കുറ്റാരോപിതനായ സന്ദീപ് നായര്‍ക്ക് ബിജെപിയുമായി ബന്ധമുണ്ട്. ഇക്കാര്യത്തില്‍ മറുപടിയില്ലാതെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. സന്ദീപിന് ബിജെപി കൗണ്‍സിലര്‍ രമേശനുമായുള്ള ബന്ധമാണ് സുരേന്ദ്രനോട് ഉന്നയിച്ചത്. ഒന്നും മിണ്ടാന്‍ സുരേന്ദ്രന്‍ തയ്യാറായില്ല. ബിജെപി അനുഭാവിയും ബിഎംഎസ് നേതാവുമായ ഹരിരാജിനെ അറിയില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കുമ്മനം രാജശേഖരനൊപ്പം സന്ദീപ് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സ്വപ്നയെ എങ്ങോട്ട് പോയി?

സ്വപ്നയെ എങ്ങോട്ട് പോയി?

സ്വപ്‌ന ഒളിവില്‍ കഴിയുന്നത് നാഗര്‍കോവില്‍ ഭാഗത്തെന്നാണ് സൂചന. തിരുവനന്തപുരം, ബലരാമപുരം കോടതിയില്‍ കീഴടങ്ങാനാണ് ഇവിടെ തങ്ങുന്നതെന്നാണ് സൂചന. സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യം നാളെ കോടതി പരിഗണിക്കുന്നുണ്ട്. 108ാം നമ്പര്‍ വഴി വീഡിയോ കോണ്‍ഫറന്‍സായിട്ടാണ് ഇത് പരിഗണിക്കുന്നത്. ഇന്നലെയാണ് സ്വപ്‌ന ജാമ്യഹര്‍ജി നല്‍കിയത്. യുഎഇ കോണ്‍സല്‍ ജനറലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെയാണ് സ്വപ്‌ന ആരോപണം ഉന്നയിക്കുന്നത്. യുഎഇ എംബസിയില്‍ നിന്ന് ലഭിച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യവും സ്വപ്‌ന ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.

ഷംന കേസുമായി....

ഷംന കേസുമായി....

ഷംന കേസുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഷംന കേസിലെ പ്രതികള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുക മാത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. നടിമാരെയും മോഡലുകളെയും വലയില്‍ വീഴ്ത്താനായി ഉപയോഗിച്ചിരുന്ന ഓഫര്‍ ആയിരുന്നു സ്വര്‍ണ ബിസിനസ് എന്ന് അന്വേഷണ സംഘം പറയുന്നു. ഇവരാരും സ്വര്‍ണക്കടത്ത് നടത്തിയായും കണ്ടെത്താനായിട്ടില്ല. ഇക്കാര്യം സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു.

സന്ദീപും പ്രധാനി

സന്ദീപും പ്രധാനി

സന്ദീപ് നായരും കേസില്‍ മുഖ്യ ആസൂത്രകനാണെന്ന് അന്വേഷണ സംഘം പറയുന്നു. തടിപ്ണിയും ഡ്രൈവര്‍ ജോലിയുമൊക്കെ ചെയ്തിരുന്ന ഇയാള്‍ പെട്ടെന്ന് വളരുകയായിരുന്നു. കാര്‍ സര്‍വീസ് ഷോറൂം നടത്തിയിരുന്നു. ആഢംബര കാറുകള്‍ വാങ്ങി മറിച്ച് വില്‍ക്കുന്ന പതിവുമുണ്ടായിരുന്നു. ഇവ കള്ളക്കടത്തിന് ഉപയോഗിച്ചെന്നാണ് സംശയം. സരിത്ത് പിടിയിലായതോടെയാണ് സന്ദീപ് ഷോപ്പ് അടച്ച് മുങ്ങിയത്. അതേസമയം സ്വപ്നയെ ഒളിത്താവളത്തിലെത്തിച്ചത് അബ്കാരി സുഹൃത്താണ്. ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്.

English summary
swapna suresh may abscond in tamil nadu, cctv visuals shows her car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more