മുഖ്യമന്ത്രിക്ക് ഭയവും വെപ്രാളവും; രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മേല്‍ ഗൗരവകരമായ കുറ്റം ചാര്‍ത്തപ്പെടിരിക്കുന്നു. ഒന്നുകില്‍ മുഖ്യമന്ത്രി കുറ്റം ഏറ്റുപറഞ്ഞ് രാജിവയ്ക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അത് തെളിയിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവയക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി ജില്ലാകമ്മറ്റി സംഘടിപ്പിച്ച സെക്രട്ടേറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍.

പുറത്തുവന്ന ശബ്ദരേഖ സ്വര്‍ണക്കടത്തിന് പുതിയ മാനം നല്‍കിയിരിക്കുന്നു. സ്വപ്ന നല്‍കിയ രഹസ്യമൊഴിയില്‍ തെളിവില്ലെങ്കില്‍ കോടതിക്ക് കേസെടുക്കാനാകില്ല. പിന്നെ എന്തിനാണ് മുഖ്യമന്ത്രി ഭയവും വെപ്രാളവും കാണിക്കുന്നത്. കുപ്രസിദ്ധരായ 12 അംഗ പോലീസ് അന്വേഷണ സംഘത്തെ നിയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനാണ് ശ്രമം. ശബ്ദരേഖയില്‍ ഇടനിലക്കാരനായ ഷാജ് കരുണ്‍ പറഞ്ഞപോലെ പിണറായി വിജയന് വിദേശ നിക്ഷേപം ഉണ്ടോ, ബിലിവേഴ്‌സ് ചര്‍ച്ചുമായി ബന്ധമുണ്ടോ, അമേരിക്കയിലെ മയോക്ലിനിക്കിന്റെ മറവില്‍ വിദേശയാത്രകള്‍ നടത്തിയത് പണം നിക്ഷേപിക്കാനാണോ തുടങ്ങിയ പൊതുജനത്തിന്റെ സംശയത്തിന് മുഖ്യമന്ത്രി മറുപടി പറയണം. ഇല്ലെങ്കില്‍ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയ ഷാജ് കരുണിനെ അറസ്റ്റു ചെയ്യാന്‍ പിണറായി വിജയന് ധൈര്യം ഉണ്ടോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
സ്വപ്നയുടെ രഹസ്യ മൊഴിയുടെ തെളിവുകള്‍ കോടതിയില്‍ എത്താതിരിക്കാനുള്ള ശ്രമത്തിനിടെ കാലുപിഴച്ചാതാണ് ഷാജിന്റെ ശബ്ദരേഖയിലൂടെ പുറത്ത് വന്നത്. സ്വപ്നസുരേഷിനെ അനുനയിപ്പിക്കാന്‍ ഇഷ്ടക്കാരനെ വിട്ടപ്പോള്‍ വിദേശത്തെ കളളപ്പണം നിക്ഷേപ കഥകള്‍ കൂടി പുറത്ത് വന്നതാണ്. ബിലിവേഴ്‌സ് ചര്‍ച്ച് മാലാഖ അല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പിണറായി വിജയന്റെ ഇടപാടുകള്‍ കൃത്യമായി സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയാം. അതുകൊണ്ടാണ് എന്‍ ഐ എ അന്വേഷിക്കുന്ന കേസിലെ പ്രതിയ്ക്ക് മറുപടി പറയാന്‍ കൊടിയേരിതന്നെ നേരിട്ടെത്തിയത്. മുഖ്യമന്ത്രിക്ക് ഒളിക്കാന്‍ ഒന്നും ഇല്ലെങ്കില്‍ അന്വേഷിച്ച് തെളിയിക്കട്ടെ എന്ന പഴയ നില പോരായിരുന്നോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. ബി ജെ പി-സി പി എം അഡ്ജസ്റ്റ് മെന്റിലായതിനാലാണ് കേസ് അട്ടിമറിക്കുന്നതെന്ന് പറയുന്ന വി ഡി സതീശന്‍ ലാവിലിന്‍ കേസ് കോണ്‍ഗ്രസ്സ് അട്ടിമറിച്ചത് മറക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നയൻതാരയെ ചേർത്ത് ചുംബിച്ച് വിഘ്നേശ്..വിവാഹ ചിത്രങ്ങൾ പുറത്ത്..വൈറൽ












Click it and Unblock the Notifications