Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി ഷെയ്ഖിന് ഡാഡി സഹോദരനെപ്പോലെ: രാജകുമാരന്മാർ ഭക്ഷണം വാരിത്തരുമായിരുന്നു: സ്വപ്ന സുരേഷ്

എറണാകുളം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോ വഴി 30 കിലോ സ്വർണ്ണം കടത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് സ്വപ്ന സുരേഷ്. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കൂടി ഇടയാക്കിയ ഈ കേസില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് അവർ. ഇതിനിടയില്‍ സംഘപരിവാർ അനുകൂല സംഘടനയായ എച്ച് ആർ ഡി എസില്‍ സ്വപ്ന ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

ഇവിടെ നിന്നും മുഖ്യമന്ത്രിക്കും കെടി ജലീലിനുമെതിരായി ഇവർ നടത്തിയ വെളിപ്പെടുത്തലുകളും വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കി. എന്നാലിപ്പോഴിതാ വിവാദങ്ങള്‍ക്ക് ഓണക്കാലത്ത് തന്റെ വ്യക്തിപരമായ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് സ്വപ്ന സുരേഷ്. രാജ് കലേഷ് ഓഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഇന്ന് എല്ലാവരും കാണുന്ന സ്വപ്ന സുരേഷാക്കി

Photos:raj kalesh official/Youtube

ഇന്ന് എല്ലാവരും കാണുന്ന സ്വപ്ന സുരേഷാക്കി എന്നെ മാറ്റിയത് മാധ്യമങ്ങളാണ്. അടിസ്ഥാനപരമായ ഒരു മധ്യവർഗ്ഗ് കുടുംബത്തില്‍ ജനിച്ച ഒരു സാധാരണ സ്ത്രീയാണ് ഞാന്‍. അച്ഛന് അബുദാബിയിലായിരുന്നു ജോലി. നൂറുശതമാനം ഷെയ്ഖിന്റെ കുട്ടിയെ പോലെയാണ് വളർന്നത്. അച്ഛന് അവിടുത്തെ രാജാവിന്റെ പി ആർ ഒ ആയിരുന്നു. അമ്മ വീട്ടമ്മയാണ്. രണ്ട് സഹോദരന്മാരാണ് തനിക്കുള്ളതെന്നും സ്വപ്ന സുരേഷ് പറയുന്നു.

ഹോ... മഡോണ എത്ര സുന്ദരി: സാരിയില്‍ പൊളിച്ചടുക്കി ആരാധകരുടെ സ്വന്തം മഡോണ സെബാസ്റ്റ്യന്‍

ഇത്രയും വലിയ സൌകര്യങ്ങളിലൂടെ വളർന്നതിനാല്‍ തന്നെ

ഇത്രയും വലിയ സൌകര്യങ്ങളിലൂടെ വളർന്നതിനാല്‍ തന്നെ സാമ്പത്തികപരമായി ആരുടേയും മുന്നില്‍ തലകുനിക്കേണ്ടി വന്നിട്ടില്ല. എന്നെ ഇത്തരത്തില്‍ രൂപപ്പെടുത്തിയത് ചെറുപ്പക്കാലത്തെ ജീവിതമാണ്. സ്കൂള്‍ ബസിലായിരുന്നില്ല എന്നെ സ്കൂളിലേക്ക് വിട്ടുകൊണ്ടിരുന്നത്. ഡാഡി തന്നെ കാറില്‍ കൊണ്ടുവിടുകയായിരുന്നു. ഇന്ന് പോവുന്നത് ഹമ്മറിലായിരുന്നെങ്കില്‍ നാളെ ബെന്‍സിലായിരിക്കും, മറ്റന്നാള്‍ അത് ബി എം ഡബ്ലൂവിലുമായിരിക്കും. ഇതെല്ലാം ഷെയ്ഖിന്റെ കാറാണ്.

ഡാഡിക്ക് അവിടെ ഫുള്‍ സ്വാതന്ത്രമാണ്. ഒരു പി ആർ ഒ

ഡാഡിക്ക് അവിടെ ഫുള്‍ സ്വാതന്ത്രമാണ്. ഒരു പി ആർ ഒ എന്ന് പറഞ്ഞാല്‍ അത് കുറഞ്ഞ് പോവും. ഷെയ്ഖിന് അദ്ദേഹം ഒരു സഹോദരനെപ്പോലെയാണ്. രാജകീയമായ എല്ലാ സൌകര്യങ്ങളും ലഭിച്ചിരുന്നു. കൊട്ടരത്തിന് അടുത്ത് തന്നെയുള്ള ക്വാർട്ടേഴിലായിരുന്നു താമസം. ഷെയ്ഖിന്റെ അടുക്കളയില്‍ നിന്ന് തന്നെയാണ് നമുക്കും ഫുഡ് വന്നിരുന്നത്. ഡിന്നറിനായി രാജകുമാരന്മാർ വിളിക്കും. അവർ എനിക്ക് ഭക്ഷം വാരിത്തരുമായിരുന്നുവെന്നും സ്വപ്ന പറയുന്നു.

കുട്ടിക്കാലത്തെ സുഹൃത്തുക്കളൊക്കെ രാജകുടുംബത്തിലെ

കുട്ടിക്കാലത്തെ സുഹൃത്തുക്കളൊക്കെ രാജകുടുംബത്തിലെ കുട്ടികളായിരുന്നു. രാജകീയമായി തന്നെയാണ് ഞങ്ങളും ജീവിച്ചത്. ഒരു കുറവും ഉണ്ടായിരുന്നില്ല. ഒന്ന് ചോദിച്ചാല്‍ പത്ത് കിട്ടുന്ന വീട്ടിലാണ് ഞാന്‍ വളർന്നത്. രാജകുടുംബാംഗങ്ങള്‍ ഭക്ഷണത്തിന് മുമ്പ് ആദ്യം രസം കുടിക്കും. ദഹനത്തിന് നല്ലതാണെന്ന് പറഞ്ഞുകൊണ്ടാണ് അവർ ഇത് കുടിച്ചോണ്ടിരുന്നത്. രാജകുടുംബത്തിലെ കുട്ടികളുമായിരുന്നു ഞാന്‍ കളിച്ചോണ്ടിരുന്നത്. കൊട്ടാരത്തിന്റെ പരിസരത്ത് വെച്ച് സൈക്കിള്‍ റേസൊക്കെ നടത്തുമായിരുന്നു.

കല്യാണത്തിന് ശേഷമാണ് മലയാളം സംസാരിക്കാന്‍

കല്യാണത്തിന് ശേഷമാണ് മലയാളം സംസാരിക്കാന്‍ തുടങ്ങിയത്. മലയാളം പറയാന്‍ ഇപ്പോഴും ചില ബുദ്ധിമുട്ടുകളുണ്ട്. വീട്ടില്‍ അച്ഛനും അമ്മയും തമ്മില്‍ മലയാളം സംസാരിക്കുമായിരുന്നു. സഹോദരങ്ങള്‍ തമ്മില്‍ ഇംഗ്ലീഷിലായിരുന്നു സംസാരം. അറബിക് അവിടെ നിർബന്ധമാണ്. മറ്റെല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയിട്ടും അറബിക്കിന് ഒരു മാർക്ക് കുറഞ്ഞിട്ട് തോറ്റാല്‍ ആ ക്ലാസില്‍ തന്നെ ഒരു വർഷം കൂടെ പഠിക്കേണ്ടി വരുമെന്നും സ്വപ്ന വ്യക്തമാക്കുന്നു.

ഇവിടേക്ക് വരേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല

ഇവിടേക്ക് വരേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ കൂടെ പഠിച്ച സുഹൃത്തുക്കളെല്ലാം ഇപ്പോള്‍ അവിടെ സെറ്റില്‍ഡാണ്. വിവാഹ മോചനത്തിന് ശേഷം അവരുമായി അത്ര കോണ്ടാക്ട് ഇല്ല. കാരണം അവരൊക്കെ നല്ല നിലയിലാണ്. അവരുടെയത്ര എത്തിയിട്ടില്ലെന്ന ചെറിയ ഇന്‍ഫിയോരിറ്റി കോംപ്ലക്സ് ഉണ്ട്. നിരവധി അറബിക് വിദ്യാർത്ഥികളും സുഹൃത്തുക്കളായി ഉണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+