'കമലയും വീണയും ഒരു പ്രയാസവും അനുഭവിക്കുന്നില്ല, എല്ലാം അനുഭവിക്കുന്നത് ഞാന്‍'; വീണ്ടും സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലില്‍ രാഷ്ട്രീയ അജണ്ടയില്ലെന്ന് സ്വപ്‌ന സുരേഷ്. എല്ലാം രഹസ്യ മൊഴിയില്‍ പറഞ്ഞിട്ടുണ്ട് എന്നും ദയവായി തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു. തന്റെ പ്രസ്താവന സരിത അടക്കം ആരും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തരുത്. സരിതയെ അറിയില്ല, സംസാരിച്ചിട്ടില്ല. ആര് മുഖ്യമന്ത്രിയായാലും തനിക്ക് പ്രശ്‌നമില്ല എന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

കേസില്‍ ഉള്‍പ്പെട്ട വ്യക്തികളെക്കുറിച്ചും അതിന്റെ തോതിനെക്കുറിച്ചുമാണ് സംസാരിക്കുന്നത് എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.താന്‍ എന്തെങ്കിലും എഴുതികൊടുത്തിട്ടുണ്ടെങ്കില്‍ പി സി ജോര്‍ജ് പുറത്ത് വിടട്ടെ എന്നും സ്വപ്‌ന വെല്ലുവിളിച്ചു. ശിവശങ്കര്‍ പറഞ്ഞ ആള്‍ക്ക് പണം അടങ്ങിയ ബാഗ് കൈമാറി എന്ന കാര്യം സ്വപ്‌ന സുരേഷ് ഇന്നും ആവര്‍ത്തിച്ചു. ജയില്‍ ഡി ഐ ജി ജയിലില്‍ വെച്ച് തന്നെ ഭീഷണിപ്പെടുത്തി എന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി.

1

തന്റെ വെളിപ്പെടുത്തലൊന്നും പ്രതിച്ഛായ ഉണ്ടാക്കാനല്ല. എല്ലാ കാര്യങ്ങളും അനുഭവിക്കുന്നത് ഞാന്‍ മാത്രമാണ്. കമലയും വീണയുമൊന്നും ഒരു പ്രയാസവും അനുഭവിക്കുന്നില്ല എന്നും സ്വപ്‌ന പറഞ്ഞു. സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്:- വ്യക്തിപരമായ അജണ്ടയില്ല. നാല് കേസ് എന്റെ പേരിലുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ അന്വേഷണ ഏജന്‍സികളോട് ഇതിന് മുന്‍പ് പറഞ്ഞിട്ടുണ്ട്. അത് മാധ്യമങ്ങളോ ജനങ്ങളോ അറിഞ്ഞിട്ടില്ല എന്നത് സത്യമാണ്. എനിക്ക് ഒരുപാട് ഭീഷണി ഇപ്പോഴുമുണ്ട്.

2

എനിക്ക് ജോലി തന്നെ സ്ഥാപനമായ എച്ച് ആര്‍ ഡി എസിന് പോലും ഒരുപാട് ബുദ്ധിമുട്ടുകള്‍ വരുന്നുണ്ട്. വേറെ പല തരത്തിലുള്ള ഭീഷണി എനിക്കുണ്ട്. ഈ അന്വേഷണ ഏജന്‍സികള്‍ വീണ്ടും വീണ്ടും എന്നെ വിളിക്കുന്നുണ്ട് ചോദ്യം ചെയ്യാന്‍. എങ്ങോട്ടാണ് അന്വേഷണം പോകുന്നത്. എന്നെ ഒന്ന് ജീവിക്കാനനുവദിക്കൂ. ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും വലിയ ബുദ്ധിമുട്ടാണ് ഇത്. ഞാന്‍ മുന്‍പ് പറഞ്ഞു. എനിക്ക് ജോലി ഇല്ല. എനിക്ക് ബുദ്ധിമുട്ടാണ് എന്ന്.

3

ഇപ്പോള്‍ വീണ്ടും പറയുന്നു ജോലി കിട്ടിയപ്പോള്‍ എന്നെ ഒന്ന് ജീവിക്കാന്‍ അനുവദിക്ക്. ഞാനൊന്ന് ജോലി ചെയ്ത് ജീവിച്ചോട്ടെ. കേസ് ശരിയായ രീതിയില്‍ അന്വേഷിക്കണം എന്നേ ഉള്ളൂ. പിസി ജോര്‍ജിനെ വ്യക്തിപരമായി അറിയില്ല. കേസിനിടയില്‍ അദ്ദേഹം എന്നെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചു എന്നുള്ളത് സത്യമാണ്. രഹസ്യമൊഴി കൊടുത്തത് അവസരമായി കണ്ട് ഉുപദ്രവിക്കരുത്. സരിതയെ എനിക്കറിയില്ല. ഞങ്ങള്‍ ഒരു ജയിലില്‍ ഒരുമിച്ച് ഉണ്ടായിരുന്നു.

4

പുള്ളിക്കാരത്തി നാലോ അഞ്ചോ മാസം അതേ ജയിലില്‍ ഉണ്ടായിരുന്നു. ഞാന്‍ ആ വ്യക്തിയോട് ഒരു ഹലോ പോലും പറഞ്ഞിട്ടില്ല. ഞാന്‍ ഇറങ്ങിയതിന് ശേഷം എന്റെ മമ്മിയെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തി കൊണ്ടിരുന്നു. എന്തൊക്കയോ സഹായം ചെയ്യണം എന്തൊക്കയോ ചെയ്ത് കൂട്ടണം, ഞാന്‍ അങ്ങനെ ഒരാളല്ല. പിസി ജോര്‍ജിന്റെ ഫോണ്‍സംഭാഷണം പുറത്ത് വന്നതിലുള്ള അജണ്ട എന്താണ്. നിങ്ങള്‍ ഒരാളുമായി സംസാരിക്കുമ്പോള്‍ അത് റെക്കോഡ് ചെയ്ത് പുറത്ത് വിടുന്നത് എന്തിനാണ്.

5

അതല്ലേ അജണ്ട. ഇതിന് മുന്‍പ് എത്രയോ പേരെ കണ്ടിട്ടുണ്ട്. കേസ് സംബന്ധിച്ച കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടില്ല. ഇനി പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഭാര്യ ഇവിടെ നിന്ന് കറന്‍സി നിറഞ്ഞ ഒരു ബാഗ് കൊണ്ടുപോയി. ഞാന്‍ വളരെ ക്ലിയറായിട്ട് മുന്‍പും പറഞ്ഞ ഒരേ കാര്യം തന്നെയാണ്. കോണ്‍സുലേറ്റിലെ ഒരു ഓഫീസര്‍ ആണ് അത് വാങ്ങി സ്വീകരിച്ച് കൊണ്ടുവന്നതും സ്‌കാന്‍ ചെയ്തതും ആ ഇന്‍ഫര്‍മേഷന്‍ നമ്മള്‍ എല്ലാവരും കാണേണ്ടി വന്നു. നമ്മള്‍ അറിയേണ്ടി വന്നു.

6

പക്ഷെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ബാഗേജ് ആയത് കൊണ്ട് ഞങ്ങള്‍ക്ക് അതില്‍ ഒന്നും ചെയ്യാനില്ലായിരുന്നു. നമുക്കെന്തെങ്കിലും ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്നുണ്ടോ. അന്ന് ഒരിക്കലും ചെയ്യാന്‍ പറ്റിയിരുന്നില്ല. ഇത് ആരേയും അപകീര്‍ത്തിപ്പെടുത്താനോ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനോ അല്ല. ആര് മുഖ്യമന്ത്രിയായാലും അവരുടെ വരുമാനം എന്റെ വീട്ടിലേക്കാണോ കൊണ്ടുവരുന്നത്. എന്നെ പോലെ ഒരുപാട് സ്ത്രീകളും ഒരുപാട് പെണ്‍മക്കളും അനുഭവിക്കുന്നുണ്ട്. ജീവിക്കാന്‍ നിവൃത്തി ഇല്ലാതെ നമ്മളെ മേലുദ്യോഗസ്ഥര്‍ പറയുന്നതും അവര്‍ റിലേറ്റ് ചെയ്യുന്ന ആള്‍ക്കാരും പറയുന്നത് അനുസരിച്ച് തന്നെയാകണം.

7

അല്ലെങ്കില്‍ അന്ന് വൈകുന്നേരം വീട്ടില്‍ മീന്‍ വാങ്ങിക്കാന്‍ പറ്റില്ല. കാത്തിരുന്ന കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പറ്റില്ല. ഇതില്‍ ഇന്‍വോള്‍വ്ഡ് ആയിട്ടുള്ള മറ്റ് സ്ത്രീകളോ അല്ലെങ്കില്‍ വ്യക്തികളുടെ ഭാര്യയോ അമ്മയോ ഒക്കെ സുഖമായി ജീവിക്കുന്നുണ്ട്. കമലയും വീണയും പ്രയാസം അനുഭവിക്കുന്നില്ല, അവരിപ്പോഴും ലക്ഷ്വറി ജീവിതം നയിക്കുന്നു. ഞാന്‍ ഇപ്പോഴും പ്രയാസപ്പെടുന്നു.

8


എന്റെ മൊഴിയില്‍ മാറ്റം വന്നിട്ടില്ല. ഞാന്‍ 16 മാസം ജയിലില്‍ കിടന്നു. എന്റെ മക്കള്‍ അനുഭവിച്ചു. എനിക്ക് വീടുമില്ല, അന്നവുമില്ലാത്ത അവസ്ഥയില്‍ ഉപേക്ഷിക്കപ്പെട്ടു. ഇവരൊക്കെ എന്നെ ചൂഷണം ചെയ്തു. നിങ്ങളുടെ ചാനലിന് വേണ്ടി നിങ്ങള്‍ ചോദിക്കുന്ന ചോദ്യം നിങ്ങളുടെ ഡെയ്‌ലി ബ്രെഡാണ്. എനിക്ക് മൊത്തം തുറന്ന് പറയാന്‍ പറ്റില്ല. മുഖ്യമന്ത്രിയെ കുറിച്ച് സംസാരിക്കുമ്പോള്‍ എന്തിനാണ് പി സി ജോര്‍ജിനെ കുറിച്ച് നമ്മള്‍ സംസാരിക്കുന്നത്.

9

ഞാന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ കസ്റ്റംസ് അന്വേഷിച്ചിരുന്നു എങ്കില്‍ നിങ്ങള്‍ അറിയില്ലേ. ഞാന്‍ ഒരു പാര്‍ട്ടിയെ കുറിച്ചും സംസാരിക്കുന്നില്ല. വ്യക്തികളെ കുറിച്ചാണ് സംസാരിക്കുന്നത്. കോടതി ടൈം പാസിന് വേണ്ടിയാണ് ഇരിക്കുന്നത് എന്ന് ഞാന്‍ കരുതുന്നില്ല. തെളിവുകള്‍ ഉണ്ടായിട്ടാണ് പറഞ്ഞത്. സംഘപരിവാര്‍ എന്ന് ഉച്ഛരിക്കാന്‍ പോലും എനിക്കറിയില്ല.

10

വിയ്യൂര്‍ ജയിലില്‍ വെച്ച് മാനസിക പീഡനം കാരണം ഹൃദയാഘാതം വന്നു. അത് നാടകമാക്കി മാറ്റി. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ നിന്ന് ഫിക്‌സ് വന്നു. ഇതെല്ലാം ഡിഐജി അജയകുമാര്‍ പറയുന്നതിന് അനുസരിച്ച് ഞാന്‍ എഴുതി കൊടുക്കാത്തത് കൊണ്ട് ഒരുപാട് പീഡനം നേരിട്ടു. എച്ച് ആര്‍ ഡി എസിന് സ്വപ്‌ന സുരേഷിനെ കൊണ്ട് ഒന്നും നേടാനില്ല. ഏത് അന്വേഷണവും നടക്കട്ടെ. എന്നെ തീവ്രവാദക്കേസില്‍ പെടുത്തിയപ്പോള്‍ ഒരു അന്വേഷണവും നടന്നില്ല.

ഇതൊക്കെ എങ്ങനെ വിശേഷിപ്പിക്കും ഇനിയാ.... സൗന്ദര്യം എന്നാല്‍ നിങ്ങളാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q