'കമന്റ് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ കേസ്', ബിഎൻ ഹസ്കറിന് വക്കീൽ നോട്ടീസ് അയച്ച് സ്വപ്ന സുരേഷ്

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഇടത് നിരീക്ഷകനായ ബിഎന്‍ ഹസ്‌കറിന് എതിരെ സ്വപ്‌ന സുരേഷ് വക്കീല്‍ നോട്ടീസ് അയച്ചു. മനോരമ ന്യൂസ് ചാനലില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് തനിക്ക് എതിരെ ഹസ്‌കര്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് എന്ന് സ്വപ്‌ന സുരേഷ് ആരോപിക്കുന്നു.
''ഞാന്‍ പറയുന്നതില്‍ വളരെ സങ്കടമുണ്ട്, നമ്മുടെ മലയാളത്തില്‍ ഒരു ചൊല്ലുണ്ട്, ഈ ഉടുതുണിയില്ലാതെ നടക്കുന്നവനോട് മുണ്ടുരിഞ്ഞ് കാണിച്ചിട്ട് കാര്യമില്ല എന്ന്. സ്വപ്‌ന സുരേഷിനെ പോലുളള ഒരു വ്യക്തിക്ക് എതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ കേരളത്തില്‍ ആറുപതിറ്റാണ്ടു കാലമായി പൊതുജീവിതം നയിക്കുന്ന ഒരു മനുഷ്യന്‍ തയ്യാറാകുമോ'' എന്ന് ഹസ്‌കര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതായാണ് നോട്ടീസില്‍ ആരോപിക്കുന്നത്. ഒരാഴ്ചയ്ക്കകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ കേസ് കൊടുക്കുമെന്ന് സ്വപ്ന സുരേഷ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
സ്വപ്നയുടെ ഫേസ്ബുക്ക് കുറിപ്പ്: ' എനിക്കെതിരെ പറയുന്ന അസംബന്ധപരവും അപകീർത്തിപരവുമായ കമെന്റുകൾ ഞാൻ സഹിക്കാറില്ല. ഞാൻ നിയമപരമായി അതിനെതിരെ പ്രതികരിക്കുകയും അത് ഒരു യുക്തിസാഹമായി അവസാനിക്കുന്നത് വരെ പോരാടുകയും ചെയ്യും. എനിക്കെതിരെ നിന്ദ്യവും അപകീർത്തിപരവുമായ കമന്റുകൾ പറഞ്ഞ ടീവിയിൽ സിപിഎംന്റെ പ്രതിനിധിയായി വരുന്ന ബി എൻ ഹസ്കറിനെതിരെ ഞാൻ വക്കീൽ നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളിൽ കമന്റ് പിൻവലിച്ചു നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്കറിനെതിരെ ഞാൻ കോടതിയിൽ കേസ് കൊടുക്കും.
ഗോവിന്ദൻ എന്നോട് ചോദിച്ചത് പോലെ എനിക്ക് ഹസ്കറിന്റെ കാശൊന്നും വേണ്ട. പക്ഷേ ഹസ്കറിന് ഒരു കാര്യം ഞാൻ ഉറപ്പ് തരാം. ഇത് ഒരു നോട്ടീസിന് വേണ്ടിയുള്ള നോട്ടീസ് അല്ല. ഇത് അവസാനം വരെ ഞാൻ വിടാൻ പോകുന്നില്ല. ഇത് രാഷ്ട്രീയ പാർട്ടികളിലെ അംഗത്വം എന്ന് വെച്ചാൽ ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനും ഉള്ള ലൈസൻസ് ആണെന്ന് കരുതുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് മാത്രം'.












Click it and Unblock the Notifications