Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാണക്കേടിലായവരെ എത്ര ബിരിയാണിച്ചെമ്പു കൊണ്ടാണ് മൂടിവെക്കാനാവുക';മുഖ്യമന്ത്രി മൗനം വെടിയണമെന്ന് അബ്ദുറബ്

തിരുവനന്തപുരം; സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ മന്ത്രി പികെ അബ്ദുറബ്. ഇനിയെങ്കിലും മുഖ്യമന്ത്രി മൗനം വെടിയാൻ തയ്യാറാകണമെന്ന് അബ്ദുറബ് പറഞ്ഞു. ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് കോൺസുലേറ്റ്, ബിരിയാണിച്ചെമ്പ്, ഇപ്പോൾ ബിലീവേഴ്സ് ചർച്ചും ഷാജ് കിരണും.എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നുണ്ട്.സ്വപ്ന സുരേഷിന്റെ രഹസ്യമൊഴികളും, പരസ്യമൊഴികളുമായി നാണക്കേടിലായവരെ എത്ര ബിരിയാണിച്ചെമ്പു കൊണ്ടാണ് മൂടിവെക്കാനാവുകയെന്നും അബ്ദുറബ് പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

legue-1623245542-1654878369.jp

'പിണറായി ഭക്തർ പതിവ് സ്തുതിപാടലും ക്യാപ്സ്യൂൾ വിതരണവുമായി നടന്നോട്ടെ', വിമർശിച്ച് വിടി ബൽറാം

ആരോഗ്യരംഗത്ത് കേരളം നമ്പർ വൺ...പക്ഷെ, പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ചികിത്സക്ക് അമേരിക്ക മാത്രം മതി. തുടർച്ചയായ
അമേരിക്കൻ യാത്രകൾ..! തിരിച്ചു വരുമ്പോൾ ദുബായിയിൽ ഇടത്താവളം! അതിനിടയിൽ അധോലോകത്തെ അമ്പരപ്പിക്കുന്ന കിടിലൻ കൊള്ളകൾ...! സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴികളും, പരസ്യമൊഴികളുമായി നാണക്കേടിലായവരെ എത്ര ബിരിയാണിച്ചെമ്പു കൊണ്ടാണ് മൂടിവെക്കാനാവുക.

ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് കോൺസുലേറ്റ്, ബിരിയാണിച്ചെമ്പ്, ഇപ്പോൾ ബിലീവേഴ്സ് ചർച്ചും....ഷാജ് കിരണും..!ഏതായാലും എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നുണ്ട്. സ്വപ്ന സുരേഷിൻ്റെ പുതിയ വെളിപ്പെടുത്തലുകളിൽ പറഞ്ഞ കാര്യങ്ങൾ തെറ്റാണെങ്കിൽ മുഖ്യമന്ത്രീ, വർഷങ്ങളോളം സ്വപ്നയെ ജയിലിലിടാനുള്ള സാഹചര്യവുമുണ്ട്.

സഖാവേ, തൃക്കാക്കരയെക്കുറിച്ച് ഞങ്ങളൊന്നും ചോദിക്കില്ല, ഇക്കാര്യത്തിലെങ്കിലും
നിങ്ങൾ മൗനം വെടിയണം. അധോലോകം തിരക്കഥകളായുള്ള ഒട്ടനവധി സിനിമകൾ നാം കണ്ടിട്ടുണ്ട്, പല ജാതി കള്ളക്കടത്തുകളെ കുറിച്ച് നാം കേട്ടിട്ടുമുണ്ട്, പക്ഷെ ഇത്തരത്തിലുള്ള കൊള്ളക്കഥകൾ കേട്ടപ്പോൾ തോന്നിയത് ഇയാൾ ഇതിഹാസ നായകനല്ല,അധോലോക നായകനാണ് എന്നാണ്. ഏതായാലും അമേരിക്കൻ യാത്ര ജോറാണെന്ന് പറയാതെ വയ്യ. ഈ അധോലോക കൊള്ളസംഘത്തിൻ്റെ ഉപദേശകസമിതിയിൽ ചാൾസ് ശോഭരാജും, ദാവൂദ് ഇബ്രാഹിമും ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ ഞാനില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+