പേവിഷബാധയേറ്റ നായയെ എങ്ങനെ തിരിച്ചറിയാം, ലക്ഷണങ്ങൾ എന്തൊക്കെ? വിശദമായി അറിയാം
ഒരു ഇടവേളയക്ക് ശേഷം കേരളത്തിൽ പേപ്പട്ടി ആക്രമണങ്ങണത്തിന്റെ നിരവധി റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഗുരുവായൂരിൽ ഉൾപ്പടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. പേവിഷബാധ പ്രതിരോധത്തിനുള്ള കുത്തിവെപ്പ് കൃത്യമായെടുത്തിട്ടും മരണങ്ങൾ തുടരുന്ന സാഹചര്യം ഗൗരവമായി കണക്കാക്കേണ്ടതുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
2020-ലും 21-ലുമായി 16 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. കടിയേൽക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നായകൾക്ക് പേവിഷബാധ ഏറ്റതാണോ എന്ന് നേരത്തേ തിരിച്ചറിയാൻ കഴിയുക പ്രധാനമാണ്. നായക്ക് പേവിഷബാധ ഏറ്റാലുള്ള ലക്ഷണങ്ങളും പേവിഷബാധയുള്ള നായയുടെ കടിയേറ്റാലുണ്ടാകുന്ന ലക്ഷണങ്ങളും എന്തൊക്കെയെന്നു പരിശോധിക്കാം.

പേവിഷബാധ ഏറ്റ നായയുടെ ലക്ഷണങ്ങൾ
പെരുമാറ്റത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നായയുടെ വായിൽ നിന്നും നുരയും പതയും വരുന്നത് ഒരു പ്രധാന ലക്ഷണമാണ്. ഇത്തരത്തിലുള്ള നായകൾ ശാന്ത സ്വഭാക്കാരായിരിക്കില്ല. ആക്രമ സ്വഭാവമാകും ഇവയിൽ നിന്നുണ്ടാകുക. യാതൊരു പ്രകോപനവും ഇല്ലാതെ ഇവ ഉപദ്രവിക്കാൻ വരും.

പെട്ടന്ന് ഭക്ഷണം കഴിക്കാതെ ആവുക എന്നത് പ്രകടമായ ഒരുമാറ്റമാണ്. ഇത്തരത്തിൽ കണ്ടാൽ കൃത്യമായി ശ്രദ്ധിക്കുക. പിൻകാലുകൾ തളരുന്നതും, നടക്കുമ്പോൾ വീഴാൻ പോവുന്നതും ലക്ഷമങ്ങളാണ്. അക്രമ സ്വഭാവം മാത്രമല്ല നായകൾ പെട്ടന്ന് ഒതുങ്ങി കൂടുന്നതും പ്രത്യേകം ശ്രദ്ധിക്കണം. പേവിഷ ബാധയേറ്റ നായക്കളുടെ പ്രധാന ലക്ഷണം സ്വാവത്തിലുണ്ടാകുന്ന ഇത്തരത്തിലുള്ള മാറ്റങ്ങളാണ്. ഇവ ഏതെങ്കിലും തരത്തിൽ ശ്രദ്ധയിൽ പെട്ടാൽ പ്രത്യേകം നിരീക്ഷിക്കുക

പേവിഷബാധയുടെ ലക്ഷണങ്ങൾ
നായയുടെ കടിയേറ്റാൽ ആ ഭാഗത്ത് ചൊറിച്ചിൽ ഉണ്ടാകുന്നത് ഒരു പ്രധാന ലക്ഷണമാണ്. മുറിവിന് ചുറ്റും മരവിപ്പ് ഉണ്ടാകുന്നതും ശ്രദ്ധിക്കുക. തലവേദന, പനി, തൊണ്ടവേദന, ക്ഷീണം, ഓക്കാനം, ഛർദി ,ശബ്ദത്തിലുള്ള വ്യത്യാസം, ഉറക്കമില്ലായ്മ, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയോടുള്ള ഭയം എന്നിവയും ലക്ഷണങ്ങളാണ്.

കടിയേറ്റഭാഗത്ത് തരിപ്പ്, വേദന, ചൊറിച്ചിൽ എന്നിവയുണ്ടാകുന്നത് വൈറസ് ബാധ നാഡികളെ ബാധിച്ചു എന്നതിന്റെ സൂചനയാണ്. റാബിസ് ബാധയുണ്ടായ 60 മുതൽ 80 ശതമാനംവരെ ആളുകളിലും ഈ ലക്ഷണമുണ്ടാകാം. മസ്തിഷ്‌ക ജ്വരമുണ്ടാകുമ്പോൾ രണ്ടുതരത്തിലുള്ള പ്രതികരണം കാണാം. ഒന്ന് എൻസിഫലൈറ്റിസ് റാബിസ്. രണ്ട് പരാലിറ്റിക് റാബിസ്.

എൻസിഫലൈറ്റിസ് റാബിസ്
അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, തുടർന്ന് അപസ്മാര ചേഷ്ടകൾ സ്വയംനിയന്ത്രിത നാഡീവ്യൂഹത്തിന്റെ തകരാറിനെത്തുടർന്ന് അമിതമായി ഉമിനീർ ഉത്പാദിപ്പിക്കും തലച്ചോറിന്റെ പിൻഭാഗത്തായി കാണപ്പെടുന്ന ബ്രെയിൻ സ്റ്റെമ്മിനെ രോഗം ബാധിച്ചാൽ വെള്ളമിറക്കാൻ ബുദ്ധിമുട്ടുണ്ടാകും.
രോഗം കൂടുന്നതോടെ രോഗി കോമയിലേക്ക് വഴുതിവീഴാം, തുടർന്ന് മരണം സംഭവിക്കാം.
പരാലിറ്റിക് റാബിസ്
കൈകാൽ തളർച്ച ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലാവൽ വെള്ളത്തോടും കാറ്റിനോടുമുള്ള ഭയം ഈ വിഭാഗത്തിൽ കാണാറില്ല.
ആരാധകരെ കയ്യിലെടുത്ത് മാളവിക... പുത്തൻ ഫോട്ടോഷൂട്ടും വൈറല്‍...കാണാം ചിത്രങ്ങള്‍
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications