Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ മനുഷ്യൻ എത്ര ആത്മാർത്ഥമായി രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്നു', കെസി വേണുഗോപാലിനെ പുകഴ്ത്തി സിദ്ദിഖ്

തിരുവനന്തപുരം: കെസി വേണുഗോപാലിനെ പ്രശംസിച്ച് ടി സിദ്ദിഖ് എംഎല്‍എ. തിരുവോണ ദിനത്തില്‍ പോലും സംഘടനാ കാര്യങ്ങളില്‍ നിന്ന് കെ സി വേണുഗോപാലിന് മാറി നില്‍ക്കാന്‍ കഴിയില്ലെന്ന് ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു. വേണുഗോപാൽ ബഞ്ചിൽ കിടക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് എംഎൽയുടെ പോസ്റ്റ്.

രാജ്യം രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന സമയത്ത് ഒരു ആഘോഷവും ആ മനസ്സിലൂടെ കടന്ന് പോയിക്കാണില്ല. ഞങ്ങള്‍ക്കറിയാം കെ സി എന്ന സംഘാടകന്റെ മികവ്, കെ സി എന്ന സാധാരണ കോണ്‍ഗ്രസുകാരന്റെ നിലപാടെന്നും ടി സിദ്ദിഖ് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.

1

ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ കണ്ടപ്പോള്‍ ആ മനുഷ്യന്‍ എത്ര ആത്മാര്‍ത്ഥമായി രാഹുല്‍ ഗാന്ധിക്കൊപ്പം നില കൊള്ളുന്നു എന്ന് പറയാതെ പറയുന്നെന്നുവെന്നും സിദ്ദിഖ് പറയുന്നു. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നേരിടുന്ന കാലത്ത് അതിനെ നയിക്കാന്‍ കരുത്തുറ്റ നേതൃത്വം ആവശ്യമാണ്. കെ സി വേണുഗോപാല്‍ എന്ന സംഘാടകനെ ഈ യാത്ര ചരിത്രത്തില്‍ അടയാളപ്പെടുത്തുക തന്നെ ചെയ്യുമെന്നും സിദ്ദഖ് ഫേസ്ബുക്കിൽ കുറിച്ചു.

2

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തിരുവോണ ദിവസത്തില്‍ പോലും മാറി നില്‍ക്കാന്‍ കെ സി വേണുഗോപാല്‍ എന്ന ഭാരത് ജോഡോ യാത്രയുടെ സംഘാടകനു കഴിയുമായിരുന്നില്ല. രാജ്യം രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന സമയത്ത് ഒരു ആഘോഷവും ആ മനസ്സിലൂടെ കടന്ന് പോയിക്കാണില്ല.

3

ഞങ്ങള്‍ക്കറിയാം കെ സി എന്ന സംഘാടകന്റെ മികവ്, കെ സി എന്ന സാധാരണ കോണ്‍ഗ്രസുകാരന്റെ നിലപാട്. എന്നാല്‍ ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ കണ്ടപ്പോള്‍ ആ മനുഷ്യന്‍ എത്ര ആത്മാര്‍ത്ഥമായി രാഹുല്‍ ഗാന്ധിക്കൊപ്പം നില കൊള്ളുന്നു എന്ന് പറയാതെ പറയുന്നു. ഈ യാത്ര എന്താണെന്ന് ഈ ചിത്രം വിളിച്ച് പറയുന്നുണ്ട്.

പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...

4

രാജ്യത്തെ ഏറ്റവും സാധാരണക്കാരനെ അറിഞ്ഞ് കൊണ്ട് അവനെ ഒപ്പം നിര്‍ത്തി രാജ്യത്തെ ഒന്നിപ്പിക്കാന്‍ തിരിച്ച് പിടിക്കാന്‍ നടത്തുന്ന യാത്ര സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികച്ച പോരാട്ടമായിരിക്കുമെന്നതില്‍ സംശയമില്ല.കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നേരിടുന്ന കാലത്ത് അതിനെ നയിക്കാന്‍ കരുത്തുറ്റ നേതൃത്വം ആവശ്യമാണ്. കെ സി വേണുഗോപാല്‍ എന്ന സംഘാടകനെ ഈ യാത്ര ചരിത്രത്തില്‍ അടയാളപ്പെടുത്തുക തന്നെ ചെയ്യും.

ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+