'സിദ്ദിഖ്... രാഷ്ട്രീയ ഗുണ്ടകളല്ലാതെ ആരുണ്ട് കൂടെ?'
നിങ്ങളുടെ വീട്ടിലെ സഹോദരിയുടെയും , ഉമ്മയുടെയും പീഡനം സഹിക്കാതെയല്ലേ എന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് , മേരിക്കുന്നിലേക്ക് താമസം മാറിയത് . പരസ്ത്രീ ബന്ധത്തിന്റെ പുറകെ പോയ, ഒരു വര്‍ഷമായി വീട്ടിലേക്ക് കണ്ണുകൊണ്ട് പോലും നോക്കാത്ത താങ്കള്‍ എന്നെയും മക്കളെയും അന്വേഷിക്കുകയെങ്കിലും ചെയ്തോ ? ഭക്ഷണം കഴിച്ചു ജീവിക്കുന്നോ എന്നെങ്കിലും ?

പിഞ്ചു ബാലന്മാരായ ഈ കുട്ടികള്‍ നിങ്ങളോട് എന്ത് തെറ്റ് ചെയ്തിട്ടാണ് അവരെ നിങ്ങള്‍ തിരിഞ്ഞു നോക്കാത്തത് ? ജന്മദിനത്തിനെങ്കിലും ഒന്ന് ഫോണ്‍ വിളിക്കുക പോലും ചെയ്യാത്തത് ? നിങ്ങളുടെ മാതാപിതാക്കളോ , സഹോദരങ്ങളോ പോലും എന്നെയും മക്കളെയും ഒരു മിനിറ്റ് നീളുന്ന ഒരു ഫോണ്‍ സംഭാഷണം കൊണ്ടെങ്കിലും അന്വേഷിച്ചോ ? നിങ്ങള്‍ ആരോപിക്കുന്ന എന്റെ "തെറ്റുകള്‍" കുട്ടികളെ എങ്ങനെയാണ് ബാധിക്കുക ? ഇതിനൊക്കെ നിങ്ങള്‍ക്ക് വല്ല ഉത്തരവും ഉണ്ടോ ?
നിങ്ങള്‍ പണം കൊടുത്തും , പ്രലോഭിപ്പിച്ചും സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യാനും ലൈക് ചെയ്യാനും ഏര്‍പ്പാടാക്കിയ രാഷ്ട്രീയ ഗുണ്ടകള്‍ അല്ലാതെ ആരുണ്ട് നിങ്ങളുടെ കൂടെ ? ബഹുമാന്യരായ ഉമ്മന്‍ ചാണ്ടി , രമേശ് ചെന്നിത്തല , വീ എം സുധീരന്‍, ഷാനിമോള്‍ ഉസമാന്‍ , ബെന്നി ബഹനാന്‍ തുടങ്ങി താങ്കളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ള സകല മനുഷ്യരുടെയും കാലു പിടിച്ചു ഈ പ്രശ്നം അവസാനിപ്പിച്ചു ജീവിതം തിരികെപ്പിടിക്കാന്‍ ഞാന്‍ ശ്രമിച്ചത് താങ്കള്‍ക്കറിയില്ലേ ?












Click it and Unblock the Notifications