'ഒരു ശമ്പളവുമില്ലാതെ , "മറ്റു വരുമാനമില്ലാതെ" താങ്കള്‍ എങ്ങനെയാണ് ജീവിക്കുന്നത് ?'
പന്ത്രണ്ടു കൊല്ലം കൂടെ ജീവിച്ച ഒരുവളെ പെരുവഴിയിലാക്കി , മക്കളെപ്പോലും തിരിഞ്ഞു നോക്കാതെ വേരെയൊരു സ്ത്രീയെ ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹം കഴിക്കാന്‍ സാധിക്കുന്ന താങ്കള്‍ക്ക് എന്ത് ക്രൂരതയാണ് സാധിക്കാത്തത് ? ഒരു വെള്ളപ്പേപ്പറില്‍ മിനിറ്റുകള്‍കൊണ്ട് ബന്ധം അവസാനിപ്പിക്കുന്നതിലെ നീതിബോധമാണ് എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്തത് ...

എന്നെ വ്യക്തിപരമായി മോശക്കാരിയാക്കുന്ന രൂപത്തിലെ നിങ്ങളുടെ പോസ്റ്റുകള്‍ കാരണമാണ് ഞാന്‍ ഇത്രയെങ്കിലും പറയുന്നത് . മുഴുവന്‍ പറഞ്ഞാല്‍ താങ്കളുടെ സ്ഥിതിയെന്താകുമെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ ? താങ്കളുടെ ദാരിദ്ര്യം വല്ലാതെ പറയരുത് . മുഴുവന്‍ ബിനാമികളും അവരുടെ പണി നിര്‍ത്തി പോകും , അതിനു പ്രേരിപ്പിക്കരുത് ..! ഒരു ശമ്പളവുമില്ലാതെ , "മറ്റു വരുമാനമില്ലാതെ" താങ്കള്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ഈ സമൂഹത്തോട് പറയാമോ ? വിദേശ യാത്രകളുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്താമോ ? നിങ്ങളുടെ സാമ്പത്തിക ആസ്തി സുതാര്യമായി പറയാമോ ? ധൈര്യമുണ്ടോ ? കവല പ്രസംഗം ചെയ്യുമ്പോഴുള്ള "കയ്യടി ഡയലോഗുകള്‍" അല്ല ഉദേശിച്ചത് .
എന്തായാലും ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള ഒരു മാധ്യമത്തിലേക്കും ഈ വിഷയം , മനുഷ്യ ജീവിതത്തിന്റെ സ്വകാര്യത, വലിച്ചിഴക്കാന്‍ ഞാനില്ല . ഒരക്ഷരമെങ്കിലും എഴുതാനും പറയാനുമില്ല . ഈ പോസ്റ്റ് പോലും താങ്കളുടെ പ്രകോപനമാണ് . എന്നെയും മക്കളെയും ന്യായമായി നഷ്ട്ടപരിഹാരം തന്നു settle ചെയ്യണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ട് . അതുകൊണ്ട് തന്നെ ക്യാന്‍സര്‍ രോഗം വന്നു ശയ്യാവലംബിയായ എന്നെയും , സ്കൂള്‍ വിദ്യാര്തികലായ രണ്ടു ബാലന്മാരെയും , താങ്കളെതന്നെയും കോടതി വരാന്തകളിലേക്ക് വലിച്ചിഴക്കരുത് . മാധ്യമങ്ങള്‍ക്ക് വിരുന്നോരുക്കരുത് ; ഇതൊരു അപേക്ഷ മാത്രമാണ് . മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചു ജീവിക്കാന്‍ തുടങ്ങിയ സിദ്ദിക്കിനെ ഞാന്‍ ഇനി ഒരു തേങ്ങല്‍ ശബ്ദം കൊണ്ട് പോലും ശല്ല്യം ചെയ്യാനില്ല . ഈ കുടുംബ പ്രശ്നത്തില്‍ ഞാനിനി മാധ്യമങ്ങളിലെക്കില്ല .. എനിക്കാരുടെയും സഹതാപവും ആവശ്യമില്ല . ജീവിച്ചു കാണിച്ചു തരാം , ഞാനും എന്റെ മക്കളും . ഈ വഴിയില്‍ ശല്യമായി വരാഞ്ഞാല്‍ മാത്രം മതി .












Click it and Unblock the Notifications