കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലൂക്ക് ഒഫിസ് ഉപരോധിച്ചു; മുതുവാന്‍ സമുദായത്തിന് ഒടുവിൽ ജാതി സർട്ടിഫിക്കേറ്റ്

Google Oneindia Malayalam News

കോഴിക്കോട്: ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട പട്ടികവര്‍ഗസമുദായത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനം. ഹിന്ദു മുതുവാന്‍അവകാശ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ കോഴിക്കോട് തഹസില്‍ദാര്‍ കെടി സുബ്രഹ്മണ്യനെ അദ്ദേഹത്തിന്റെ ഓഫീസില്‍ ഉപരോധിച്ചതോടെയാണ് പരിഹാരത്തിന് വഴി തെളിഞ്ഞത്.

ആ പാര്‍ട്ടിയെ ഇഷ്ടമല്ല നേതാക്കളുമായി കൂടിക്കാഴ്ച്ചയുമില്ല രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍ആ പാര്‍ട്ടിയെ ഇഷ്ടമല്ല നേതാക്കളുമായി കൂടിക്കാഴ്ച്ചയുമില്ല രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍

കാലാകാലങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന പട്ടികവര്‍ഗ ആനുകൂല്യങ്ങള്‍നിഷേധിച്ച് മുതുവാന്‍ സമുദായത്തിന് സര്‍ക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തത് വിവാദമായിരുന്നു. മാതാപിതാക്കള്‍ക്ക് പട്ടികവര്‍ഗ ആനുകൂല്യം നല്‍കുമ്പോഴും മക്കള്‍ക്ക് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. കോഴിക്കോട് മലപ്പുറം ജില്ലകളിലെ മുതുവാന്‍ സമുദായത്തിന് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പറ്റില്ലെന്നായിരുന്നു റവന്യൂ അധികൃതരുടെ നിലപാട്. കിര്‍ത്താട്‌സിന്റെ പഠനവും സര്‍ക്കാര്‍ ഉത്തരവും കാണിച്ചിട്ടും നിലപാട് മാറ്റാന്‍ അധികൃതര്‍ തയാറായില്ല.

 muthuan

നീതി നിഷേധത്തിനെതിരെ മുക്കം കേന്ദ്രമായി രൂപീകരിച്ച ഹിന്ദു മുതുവാന്‍അവകാശ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തിങ്കളാഴ്ച രണ്ടു മണിക്കൂറോളം കോഴിക്കോട് താലൂക്ക് ഓഫീസ് ഉപരോധിച്ചു. മാസങ്ങള്‍ക്കു മുമ്പ് നല്‍കിയ അപേക്ഷകളില്‍തീരുമാനമാകാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടില്‍ പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചു. തുടര്‍ന്ന് എഡിഎം ടി. ജനില്‍കുമാര്‍ താലൂക്ക് ഓഫീസിലെത്തി സമരക്കാരും ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി. ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവോ രേഖകളോ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്ന് സമരക്കാര്‍ എഡിഎമ്മിനോട് ആവശ്യപ്പെട്ടു.

ആർത്തവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്.. നവമി രാമചന്ദ്രന് നേർക്ക് സംഘി സൈബർ ആക്രമണംആർത്തവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്.. നവമി രാമചന്ദ്രന് നേർക്ക് സംഘി സൈബർ ആക്രമണം

മുതുവാന്‍ സമുദായത്തിന് സംവരണ ആനുകൂല്യം നല്‍കണമെന്ന് നിലവിലുള്ള ഉത്തരവ് കാണിച്ചുകൊണ്ട് അപേക്ഷകര്‍ക്കെല്ലാം ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പൂര്‍ണ്ണമായരേഖകളോടെയുള്ള ആറ് അപേക്ഷകര്‍ക്ക് എഡിഎം ഇടപെട്ട് സര്‍ട്ടിഫിക്കറ്റ്നല്‍കാന്‍ തീരുമാനമായി. മറ്റ് അപേക്ഷകളില്‍ രേഖകള്‍ പൂര്‍ത്തിയാകുന്നമുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുമുതുവാന്‍ അവകാശ സംരക്ഷണസമിതി ഭാരവാഹികളായ സി. ഉണ്ണികൃഷ്ണന്‍, സാമി മാങ്കുന്നുമ്മല്‍, ടി. ശൈലേഷ്, ബാലകൃഷ്ണന്‍ ചേരിയില്‍, സതീശന്‍
മാങ്കുന്നുമ്മല്‍, വാസു ചേരിയില്‍, ബിന്ദു, മിനി, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ശമ്പളവും പെന്‍ഷനും നല്‍കുമ്പോള്‍ ചിലര്‍ക്ക് പരാതിയെന്ന് മുഖ്യമന്ത്രിശമ്പളവും പെന്‍ഷനും നല്‍കുമ്പോള്‍ ചിലര്‍ക്ക് പരാതിയെന്ന് മുഖ്യമന്ത്രി

English summary
Taluk office siege,muthuvan community got caste certificate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X