വ്യാജ ജാതി സര്‍ട്ടിഫിക്കറ്റില്‍ നേടിയാല്‍ പണിപോവും: വിദ്യാഭ്യാസവും അസാധു!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വിദ്യാഭ്യാസം നേടുന്നതിനും ജോലിയ്ക്ക് ലഭിക്കുന്നതിനും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചവര്‍ക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി. വ്യാജ സര്‍ട്ടിഫിക്കറ്റ് ജോലിയും വിദ്യാഭ്യാസവും നേടിയെന്ന് കണ്ടെത്തുന്നവര്‍ക്ക് ഇത് രണ്ടും നഷ്ടമാവുമെന്നാണ് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതിന് പുറമേ ശിക്ഷ ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.

ഒരു വ്യക്തി 20 വര്‍ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നേടിയ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് യാൊതു വിധത്തിലുള്ള പരിഗണനയും ലഭിക്കില്ലെന്നും കോതി ചൂണ്ടിക്കാണിക്കുന്നു. വ്യാജ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി സമ്പാദിച്ചവരെ പുറത്താക്കുമെന്ന് കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ നിയമനം സംബന്ധിച്ച വിവരങ്ങലും കേന്ദ്രസര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ട്.

മണി പറഞ്ഞതു പോലെ മുഖ്യൻ ശ്രീറാമിനെ ഊളമ്പാറയ്ക്ക് അയച്ചില്ലല്ലോ!വലിയ ആശ്വാസം!!

supremecourt

രാജ്യത്ത് 1,832 സര്‍ക്കാര്‍ നിയമടനങ്ങള്‍ നടന്നിട്ടുള്ളത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് നടന്നിട്ടുള്ളതെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ലോക് സഭയില്‍ നല്‍കിയ മറുപടിയിലാണ് വ്യക്തമാക്കിയത്. ഇതില്‍ 276 കേസുകളില്‍ സസ്പെന്‍ഷന്‍ നടപടികളും 521 കേസുകളില്‍ പുറത്താക്കല്‍ നടപടികളുമാണ് സ്വീകരിക്കേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. അവശേഷിക്കുന്ന 1035 കേസുകള്‍ അനിശ്ചിതമായി തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നതാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളില്‍ 157 നിയമനങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് നടന്നിട്ടുള്ളത്, സെന്‍ട്രല്‍ ബാങ്ക് (112), ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (103),സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിങ്ങനെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് നേടിയിട്ടുള്ള നിയമനങ്ങള്‍.

English summary
The Supreme Court on Thursday said anyone found guilty of using a forged caste certificate for getting education and employment will lose their degree and their job.
Please Wait while comments are loading...