Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ എനിക്ക് ഫാന്‍സുള്ളത് പോലെ പിണറായിക്ക് തമിഴ്‌നാട്ടിലും ഫാന്‍സുണ്ട്; എംകെ സ്റ്റാലിന്‍

തൃശ്ശൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തനിക്ക് കേരളത്തില്‍ ഫാന്‍സ് ഉള്ളത് പോലെ പിണറായി വിജയന് തമിഴ്‌നാട്ടിലും ഫാന്‍സ് ഉണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവ് 2022 ല്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു എം കെ സ്റ്റാലിന്‍.

പിണറായി വിജയനെ പോലെ ഒരു മുഖ്യമന്ത്രി വേണമെന്ന് തമിഴ് മക്കളും ആഗ്രഹിച്ചിരുന്നു എന്നും അതുകൊണ്ട് തന്നെ സഖാവ് പിണറായി തനിക്ക് മാതൃകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം.

1

കണ്ണൂരില്‍ നടന്ന സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയപ്പോള്‍ ലഭിച്ച റെഡ് സല്യൂട്ട് വിളി ഇപ്പോഴും നെഞ്ചിലുണ്ട് എന്നും സ്റ്റാലിന്‍ വ്യക്തമാക്കി. നേരത്തെ പിണറായി ഇന്ത്യയിലെ ഉരുക്കുമനുഷ്യരില്‍ ഒരാളാണ് എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എം കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേര് തന്നെ തെളിവാണ് എന്നും പിണറായി വിജയന്‍ രാജ്യത്തെ അവകാശ പോരാട്ടങ്ങളുടെ മുഖമാണ് എന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.

2

ഇക്കഴിഞ്ഞ മേയ് മാസത്തില്‍ കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണപ്രദേശത്തേയും ഏറ്റവും മികച്ച ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരായി പിണറായി വിജയനും എം സ്റ്റാലിനും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഐ എ എന്‍ എസ് - സീ വോട്ടര്‍ സര്‍വേയിലായിരുന്നു ഇത്. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് 42 ശതമാനം പേരായിരുന്നു.

3

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മുഖ്യമന്ത്രിയെന്ന നിലയില്‍ 41 ശതമാനം പേര്‍ പിന്തുണച്ചിരുന്നു. അതേസമയം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലേക്ക് ഇന്ത്യ കടക്കുമ്പോള്‍ അത് വെറും ആഘോഷം മാത്രമാകരുത് എന്ന് സ്റ്റാലിന്‍ മനോരമ ന്യൂസ് കോണ്‍ക്ലേവ് 2022 ല്‍ പറഞ്ഞു. ഇനിയും നൂറ് വര്‍ഷത്തേക്ക് രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ വേണ്ട കരുത്തുള്ള പദ്ധതികളുണ്ടാവണം.

4

ശക്തമായ ഫെഡറല്‍ സംവിധാനം നാടിന് അനിവാര്യമാണ്. സാഹോദര്യവും സമത്വവും ഹൃദയത്തിലേറ്റിയ ജനങ്ങളാണ് ഈ നാടിന്റെ സമ്പത്ത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ എല്ലാ ജനങ്ങളും ഒരേ മതവും സംസ്‌കാരവും മുന്നോട്ട് കൊണ്ടുപോകുന്നവരല്ല എന്നും നാനത്വത്തില്‍ ഏകത്വമെന്നതാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

5

സമത്വത്തെയും സാഹോദര്യത്തേയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നാം അകറ്റി നിര്‍ത്തണം എന്നും സ്റ്റാലിന്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ 27 എം പിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളില്‍ പാരലല്‍ ഗവണ്‍മെന്റ് പ്രാവര്‍ത്തികമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.

6

എന്നാല്‍ ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നത് സംസ്ഥാന സര്‍ക്കാരുകളാണ് എന്നും അതാണ് ഇന്ത്യയുടെ കരുത്ത് എന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യമാണ് രാജ്യത്തെ ഏറ്റവും മികച്ച ഭരണരീതി എന്നും അതിനെ നമ്മള്‍ സംരക്ഷിക്കണം എന്നും സ്റ്റാലിന്‍ ആഹ്വാനം ചെയ്തു. ഐക്യമെന്നത് ഏകരൂപമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുമ എന്ന മൂല്യത്തെ നമ്മള്‍ കാത്ത് സൂക്ഷിക്കുമ്പോള്‍ രാജ്യത്തെ തന്നെയാണ് സംരക്ഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

'സിംപ്ലി ബ്യൂട്ടിഫുള്‍...അത്രമാത്രം...'; വിന്‍സിയുടെ പുതിയ ചിത്രം കണ്ട് ആരാധകര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+