മാഹിയില്‍ നിന്ന് മദ്യം കടത്താന്‍ തമിഴ്നാട് സ്വദേശികളും;നൂറു കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍
വടകര : മാഹിയില്‍ നിന്ന് മദ്യം കടത്താന്‍ തമിഴ്നാട് സ്വദേശികളും .നൂറുകുപ്പി മാഹി വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ പിടിയില്‍.
കനേഷ്കുമാറി(27)നെയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൂലിപ്പണിക്കാരനായ കനേഷ്കുമാര്‍ കോഴിക്കോടാണ് താമസം.

അവിടെ വില്‍പ്പന നടത്താനായാണ് മദ്യം കടത്തിയത്. സ്വകാര്യബസ്സില്‍ യാത്രചെയ്യുകയായിരുന്ന ഇദ്ദേഹം റെയ്ഡ് വിവരമറിഞ്ഞ് തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങി നില്‍ക്കവെയാണ് പിടിയിലായത്.
മോദിയുടെ കഴുത്തറുക്കാനും കൈ അരിയാനും തയ്യാറുള്ളവര്‍ ബീഹാറിലുണ്ട്: ബിജെപിയ്ക്ക് റാബ്രി മറുപടി!
റെയ്ഡിന് പ്രിവന്റീവ് ഓഫീസര്‍ ഗിരീഷ്, പ്രവീണ്‍ പട്ടോത്ത്, അനിരുദ്ധ്, പ്രജിത്ത് ലാല്‍, ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വംനല്‍കി.












Click it and Unblock the Notifications