മോദിയുടെ കഴുത്തറുക്കാനും കൈ അരിയാനും തയ്യാറുള്ളവര്‍ ബീഹാറിലുണ്ട്: ബിജെപിയ്ക്ക് റാബ്രി മറുപടി!

  • Written By:
Subscribe to Oneindia Malayalam

പട്ന: മോദീ വിമര്‍ശകരുടെ കയ്യും വിരലും അരിയണമെന്ന ബിജെപി നേതാവിന്‍റെ പ്രസ്താവനയ്ക്ക് റാബ്രി ദേവിയുടെ മറുപടി. പ്രധാനമന്ത്രിയുടെ കഴുത്തറുക്കാനും കൈ അരിഞ്ഞെടുക്കാനും തയ്യാറുള്ള നിരവധി പേര്‍ ബീഹാറിലുണ്ടെന്നാണ് റാബ്രി ദേവിയുടെ പ്രസ്താവന. മോദിയെ വിമര്‍ശിക്കുന്നവരുടെ കയ്യും വിരലും അരിയണമെന്ന ബീഹാര്‍ ബിജെപി തലവന്‍ നിത്യാനന്ദ് റായിയുടെ പ്രസ്താവനയ്ക്കാണ് മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുടെ മറുപടി. ലാലു പ്രസാദ് യാദവിനെ പത്താം തവണയും ആര്‍ജെഡി പ്രസിഡന്‍റായി തിരഞ്ഞെടുക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലായിരുന്നു റാബ്രി ദേവി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പലിശ വാങ്ങാതെ കടം തരാന്‍ പേടിഎം: ഐസിഐസിഐയും പേടിഎമ്മും കൈകോര്‍ക്കും! യുവാക്കള്‍ക്ക് കിടിലന്‍ ഓഫര്‍

ഇനി ഭീമും യുപിഐയും ഒരുമിച്ച്: എത്ര ബാങ്ക് അക്കൗണ്ടും ഒരേ സമയം ബന്ധിപ്പിക്കാം, നേട്ടങ്ങള്‍!!

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ വിരല്‍ ചൂണ്ടുന്നവരുടെ വിരലുകള്‍ അരിഞ്ഞെടുക്കണമെന്നാണ് ചില ബിജെപി നേതാക്കള്‍ പറയുന്നത്. അത്തരക്കാരെ ബീഹാറിലെ ജനങ്ങളുടെ വിരലുകള്‍ അരിഞ്ഞെടുക്കാന്‍ താന്‍ വെല്ലുവിളിക്കുന്നുവെന്നും  റാബ്രി പറയുന്നു. ബീഹാറിലെ ജനങ്ങള്‍ നിശബ്ദരായിരിക്കേണ്ടതുണ്ടോ? ഇവിടെ  നരേന്ദ്രമോദിയുടെ കഴുത്തും കയ്യും അറുത്തെടുക്കാന്‍ തയ്യാറുള്ള നിരവധി പേര്‍ ഉണ്ടെന്നും മുന്‍ ബീഹാര്‍ മുഖ്യമന്ത്രി പറയുന്നു.

കേസുകള്‍ കെട്ടിച്ചമച്ചത്

കേസുകള്‍ കെട്ടിച്ചമച്ചത്

ലാലു പ്രസാദ് യാദവ്, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്കെതിരെ അടുത്തകാലത്തായി അഴിമതിക്കേസുകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് റാബ്രി ദേവി ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തുന്നത്. ഗൂഡാലോചനയുടെ ഭാഗമായാണ് തന്‍രറെ കുടുംബത്തിനെതിരെ അഴിമതിക്കേസുകള്‍ കെട്ടിച്ചമച്ചിട്ടുള്ളതെന്നും റാബ്രി ദേവി ചൂണ്ടിക്കാണിക്കുന്നു. റെയില്‍വേ തട്ടിപ്പ് കേസില്‍ പാട്നയില്‍ വന്ന് ചോദ്യം ചെയ്യാന്‍ സിബിഐയേയും എന്‍ഫോഴ്സ്മെന്‍റിനേയും റാബ്രി ദേവി വെല്ലിവിളിക്കുകയും ചെയ്യുന്നുണ്ട്.

 ദില്ലിയിലേയ്ക്ക് പോകില്ല, വീട്ടിലേയ്ക്ക് വരട്ടെ

ദില്ലിയിലേയ്ക്ക് പോകില്ല, വീട്ടിലേയ്ക്ക് വരട്ടെ

റെയില്‍വേ തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി താന്‍ ദില്ലിയിലേയ്ക്ക് പോകില്ലെന്ന് വ്യക്തമാക്കിയ റാബ്രി ദേവി തനിക്ക് സിബിഐയേയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെയും ഭയമില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. പട്നയിലെ തന്‍റെ വീട്ടിലെത്തി ചോദ്യം ചെയ്യേണ്ടത് അന്വേഷണ ഏജന്‍സികളുടെ ഉത്തരവാദിത്തമാണെന്നും റാബ്രി ദേവി പറയുന്നു. ചോദ്യം ചെയ്യലിന് ദില്ലിയിലെത്താന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സി പലതവണ നോട്ടീസ് അയച്ചെങ്കിലും റാബ്രി ദേവി ഇതുവരെയും ഹാജരാകാന്‍ തയ്യാറായിട്ടില്ല.

 കയ്യും വിരലും അരിഞ്ഞെടുക്കണം

കയ്യും വിരലും അരിഞ്ഞെടുക്കണം

പ്രധാനമന്ത്രി നരേന്ദ്രമോദി ജിഎസ്ടി ഉള്‍പ്പെടെ രാജ്യത്തിന്‍റ വികസനത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തുവെന്നും നേതാവ് ചൂണ്ടിക്കാണിക്കുന്നു. എന്നിട്ടും പുരികം ഉയര്‍ത്തുന്നവരുടെ കയ്യും വിരലുകളും അരിയണമെന്നും നിത്യാനന്ദ് റായിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീഹാറിലെ ഉജിയാപൂരില്‍ നിന്നുള്ള പാര്‍ലമെന്‍റംഗമാണ് നിത്യാനന്ദ് റായ്. പട്നയില്‍ വന്‍ഷി ചാച്ച സാമാജിക് പരിഷത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ബിജെപി നേതാവിന്‍റെ വിവാദ പ്രസ്താവന. ബീഹാര്‍ ഉപമുഖ്യമന്ത്രി സുഷീല്‍ കുമാര്‍ മോദി, നന്ദ് കിഷോര്‍ യാദവ്, മംഗള്‍ പാണ്ഡെ, സുരേഷ് ശര്‍മ, എന്നിവരും പങ്കെടുത്ത യോഗത്തിലായിരുന്നു നേതാവിന്‍റെ പ്രസ്താവന.

മോദിയുടെ കുട്ടിക്കാലം

മോദിയുടെ കുട്ടിക്കാലം


കടുത്ത ദാരിദ്ര്യത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുട്ടിക്കാലമെന്നും എന്നിട്ടും അദ്ദേഹം പ്രധാനമന്ത്രിയായെങ്കില്‍ അത് അഭിമാനകരമാണെന്നും ബീഹാര്‍ ബിജെപി തലവന്‍ പറഞ്ഞു. ഇതിനൊപ്പമാണ് രാജ്യത്ത് നിരവധി വികസന പദ്ധതികള്‍ കൊണ്ടുവന്നിട്ടും മോദിയെ വിമര്‍ശിക്കുന്നവരുടെ കയ്യും വിരലും അരിയണമെന്ന് ബിജെപി നേതാവ് പാര്‍‌ട്ടി അനുായികളോട് ആഹ്വാനം ചെയ്തത്. പട്നയില്‍ വന്‍ഷി ചാച്ച സാമാജിക് പരിഷത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ബിജെപി നേതാവിന്‍റെ വിവാദ പ്രസ്താവന.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A day after Bihar BJP chief Nityanand Rai exhorted his party workers and supporters to chop the hands and fingers of Prime Minister Narendra Modi's critics, former Chief Minister Rabri Devi has hit back at BJP when she said that many in Bihar were ready to slit the throat of PM Modi and chops his hands.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്