സിബ്ബ് തുറക്കുന്നത് കണ്ട് യാത്രക്കാരി ബഹളം വച്ചു! അഭിരാമിയെയും ദിവ്യയെയും ഓടിച്ചിട്ട് പിടിച്ചു!
കൊടുങ്ങല്ലൂർ-തൃശൂർ റൂട്ടിലെ സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പേഴ്സാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്.
തൃശൂർ: ബസ് യാത്രക്കാരിയുടെ ബാഗ് തുറന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് യുവതികളെ ഇരിങ്ങാലക്കുടയിൽ നിന്നും അതിസാഹസികമായി പിടികൂടി. തമിഴ്നാട് സ്വദേശിനികളായ അഭിരാമി, ദിവ്യ എന്നിവരെയാണ് ബസിലെ യാത്രക്കാരി ഓടിച്ചിട്ട് പിടികൂടിയത്.
കഴിഞ്ഞദിവസം ഇരിങ്ങാലക്കുട ചന്തക്കുന്നിൽ വെച്ചാണ് സംഭവമുണ്ടായത്. കൊടുങ്ങല്ലൂർ-തൃശൂർ റൂട്ടിലെ സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പേഴ്സാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്. യുവതിയുടെ ബാഗിന്റെ സിബ്ബ് തുറന്ന് പേഴ്സ് എടുക്കുന്നത് കണ്ട മറ്റൊരു യാത്രക്കാരി ബഹളം വെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബഹളത്തെ തുടർന്ന് ബസ് നിർത്തിയ ഉടൻ മോഷ്ടാക്കളായ അഭിരാമിയുടെ ദിവ്യയും ബസിൽ നിന്നും ഇറങ്ങിയോടി. ഇതിനുശേഷമാണ് സിനിമാരംഗങ്ങളെ വെല്ലുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

താരമായി അൻസിയ...
ബസിൽ നിന്നും ഇറങ്ങിയോടിയ അഭിരാമിയെയും ദിവ്യയെയും പിടിക്കാനായി ബസിലെ യാത്രക്കാരിയായിരുന്ന അൻസിയയും പിന്നാലെ ഓടി. തുടർന്ന് ചന്തക്കുന്നിൽ വെച്ച് അൻസിയ ഇരുവരെയും പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പോലീസ് സ്റ്റേഷനിൽ....
അൻസിയ പിന്തുടർന്ന് പിടികൂടിയ മോഷ്ടാക്കളെ ഓടിക്കൂടിയ നാട്ടുകാരും ബസിലെ മറ്റു യാത്രക്കാരും ചേർന്ന് തടഞ്ഞുവെച്ചു. തുടർന്ന് ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

മോഷണക്കേസുകൾ...
തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളായ അഭിരാമിയെയും ദിവ്യയെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇരിങ്ങാലക്കുട പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. രണ്ട് യുവതികളും മുപ്പതിലേറെ മോഷണക്കേസുകളിലെ പ്രതികളാണെന്നാണ് പോലീസ് അറിയിച്ചത്.

മാന്യമായ വേഷം ധരിച്ച്...
നാടോടി സ്ത്രീകളാണെന്ന് തോന്നിപ്പിക്കാത്ത വിധം മാന്യമായി വസ്ത്രം ധരിച്ചാണ് ഇരുവരും മോഷണത്തിനിറങ്ങുന്നത്. തിരക്കേറിയ ബസുകളിലാണ് മോഷണം നടത്തുന്നത്.

ഉടൻ സ്ഥലം കാലിയാക്കും...
തിരക്കുള്ള ബസുകളിൽ കയറുന്ന ഇവരിൽ ഒരാൾ യാത്രക്കാരുടെ പണവും ആഭരണങ്ങളും മോഷ്ടിച്ച ശേഷം അടുത്തയാൾക്ക് കൈമാറും. മോഷണം കഴിഞ്ഞാലുടൻ ആർക്കും സംശയം തോന്നാത്ത വിധം തൊട്ടടുത്ത സ്റ്റോപ്പിൽ
ഇറങ്ങി രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.

വേഷം മാറി....
പണവും ആഭരണങ്ങളും മോഷ്ടിച്ച ശേഷം അടുത്ത സ്റ്റോപ്പിൽ ഇറങ്ങുന്ന യുവതികൾ പിന്നീട് വേഷം മാറിയാണ് യാത്ര ചെയ്യാറുള്ളതെന്നും പോലീസ് പറഞ്ഞു.

23 സംഘങ്ങൾ...
ഓണം പ്രമാണിച്ച് തമിഴ്നാട്ടിൽ നിന്ന് ഇത്തരത്തിലുള്ള 23 മോഷണ സംഘങ്ങൾ കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് അഭിരാമിയും ദിവ്യയും ഇരിങ്ങാലക്കുട പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

റിമാൻഡിൽ...
ബസ് യാത്രക്കാരിയുടെ പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റ് ചെയ്ത ഇരുവരെയും ഇരിങ്ങാലക്കുട കോടതി റിമാൻഡ് ചെയ്തു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications