കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയില്‍ വിരുദ്ധ സമരത്തിന്റെ അണിയറയില്‍ ടാങ്കര്‍ ലോറി ലോബിയോ...?

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട്ടും മലപ്പുറത്തുമായി ശക്തിപ്രാപിച്ച ഗെയില്‍ പൈപ്പ്‌ലൈന്‍ വിരുദ്ധ സമരത്തിനു പിന്നില്‍ ടാങ്കര്‍ ലോറിയുടെ ഇടപെടലും സംശയിക്കപ്പെടുന്നു. പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമായാല്‍ ടാങ്കര്‍ ലോറി ഉടമകള്‍ക്ക് അത് വന്‍ ക്ഷീണമാകും. ഈ സാഹചര്യം മുന്നില്‍ക്കണ്ട് ടാങ്കര്‍ ലോറി ലോബി നേരത്തെത്തന്നെ തിരശീലയില്‍ സജീവമായിരുന്നു. മലപ്പുറത്തും കോഴിക്കോട്ടും സമരം ശക്തമാകുമെന്ന തിരിച്ചറിഞ്ഞ ടാങ്കര്‍ ഉടമകള്‍ സമരക്കാര്‍ക്കു പിന്നില്‍ അണിനിരന്നതായി സൂചനകളുണ്ട്.

കുഞ്ഞിക്കണ്ണന്‍ മരം നടുന്നു ആഘോഷാരവങ്ങളില്ലാതെ ; നാളെ ഭൂമിക്ക് തണലേകാന്‍
കൊച്ചിയില്‍ ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജി, ടാങ്കറുകളിലാണ് ഇപ്പോള്‍ വിവിധ പ്ലാന്റുകളിലേയ്ക്ക് എത്തിക്കുന്നത്. ഇതുകൂടാതെ, മംഗലാപുരത്ത് നിന്ന് എല്‍പിജി കേരളത്തിലേയ്ക്ക് എത്തുന്നതും ടാങ്കറുകളില്‍ തന്നെ. ഇത്തരത്തില്‍ പ്രതിദിനം 90-100 ലോറികള്‍ കേരളത്തില്‍ സര്‍വിസ് നടത്തുന്നുണ്ട്. ഒരു മാസത്തില്‍ ശരാശരി 2500 സര്‍വിസ്. പ്രതിവര്‍ഷം ശരാശരി 200 കോടിയുടെ രൂപയുടെ ബിസിനസാണിത്. പൈപ്പ്‌ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ കോടികള്‍ മറിയുന്ന ബിസിനസിന്റെ നില പരുങ്ങലിലാവും. അതിനാല്‍ ടാങ്കര്‍ ലോബി മുന്‍പുതന്നെ പൈപ്പ്‌ലൈന്‍ വിരുദ്ധ സമരങ്ങളുടെ സാധ്യതകള്‍ അന്വേഷിച്ചു വരുന്നുണ്ട്. മറ്റെങ്ങുമില്ലാത്ത വിധം കോഴിക്കോട്ട് സമരം ശക്തമായതോടെ പൈപ്പ് ലൈനിന് എതിരായ പ്രചാരണങ്ങളും അനുബന്ധ സഹായങ്ങളുമായി ഇവര്‍ മുന്നിട്ടിറങ്ങിയതായി ഗെയില്‍ അധികൃതര്‍ കണക്കുകൂട്ടുന്നു.

lorry

പ്രധാനമായും തമിഴ്‌നാട്ടില്‍നിന്നുള്ള ടാങ്കറുകളാണ് കേരളത്തില്‍ സര്‍വിസ് നടത്തിക്കൊണ്ടിരിക്കുന്നത്.

English summary
Tanker lorry in Gail protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X