കുഞ്ഞിക്കണ്ണന്‍ മരം നടുന്നു ആഘോഷാരവങ്ങളില്ലാതെ ; നാളെ ഭൂമിക്ക് തണലേകാന്‍

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : തെരുവുകളില്‍ സ്നേഹ കുളിരോരുക്കാന്‍ കുഞ്ഞിക്കണ്ണന്‍ മരം നടുന്നു, ആഘോഷാരവങ്ങളില്ലാതെ , നാളെ ഭൂമിക്ക് തണലേകാന്‍ കഴിയുമെന്ന പ്രത്യാശയോടെ . ചക്കിട്ടപ്പാറ കോമത്ത്പാറമുക്ക് സ്വദേശി വി.വി.കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പ്രകൃതി സ്‌നേഹിയായ ഇദ്ദേഹം മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത് പലരും ചെയ്യുന്നതുപോലെ പരസ്യത്തിനു വേണ്ടിയല്ല. അത് കൊണ്ട് തന്നെ കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നടുന്നത് തനിച്ചാണ്.

ഗെയില്‍ പൈപ്പ് ലൈന്‍ പ്രതിഷേധം: പിന്നില്‍ മുസ്ലീം തീവ്രവാദികളോ? ലക്ഷ്യം ഞെട്ടിക്കുന്നത്

വഴിയോരങ്ങളില്‍ പച്ചപ്പിന്‍റെ തളിരിലയു മായി കുഞ്ഞിക്കണ്ണന്‍ വരുമ്പോള്‍ ഇവിടെ ഫേട്ടോക്ക് ഫോസ് ചെയ്യാന്‍ ആള്‍ക്കൂട്ടമോ മിന്നിമറയുന്ന കൃാമറകണ്ണുകളോ ഉണ്ടാവാറില്ല. മരങ്ങളോടുള്ള ഇഷ്ടം മൂലമാണ് വനവത്കരണത്തിലേര്‍പ്പെടുന്നതെന്ന് ഇദ്ദേഹം പറയുന്നു. ചക്കിട്ടപാറ നരിനട റൂട്ടിലെ കോമത്ത് പാറ മുക്കു പാതയോരം കുഞ്ഞിക്കണ്ണന്‍ നട്ടുവളര്‍ത്തിയ വൃക്ഷങ്ങളാല്‍ സമൃദ്ധമാണ്. കടുത്ത വേനല്‍ക്കാലത്ത് ഈ മരങ്ങള്‍ നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും തണലേകുന്നു.

prerambrakunjikannanitem

പെരുവണ്ണാമൂഴി ഡാം റിസര്‍വോയറിന് സമീപത്തുതന്നെയാണ് മരങ്ങള്‍ നട്ടുവളര്‍ത്തിയ പാതയോരം. കുളിര്‍ കാറ്റേറ്റ് വിശ്രമിക്കാന്‍ കുഞ്ഞിക്കണ്ണന്റെ മരത്തണലില്‍ ഒട്ടേറെപ്പേര്‍ എത്താറുണ്ട്. മരം വെച്ചു പിടിപ്പിക്കാന്‍ സ്വന്തമായി സ്ഥലമില്ലാത്തതു കൊണ്ട് വീടിനു സമീപത്തെ റോഡിന്റെ ഓരങ്ങള്‍ വനവത്കരണത്തിനായ് തെരഞ്ഞെടുത്തതെന്ന് കുഞ്ഞിക്കണ്ണന്‍പറയുന്നു.

English summary
Perambra; Kunjikannan planting trees

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്