താനൂര്‍ ബോട്ടപകടം: 'എന്തൊരു നാറിയ ഭരണം.. ഇവിടെ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാകുന്നത്'; പാര്‍വതി ഷോണ്‍
മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജനേയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും ജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍. കേരളത്തിലേത് വളരെ മോശം ഭരണമാണ് നടക്കുന്നത് എന്നാണ് പാര്‍വതി പറയുന്നത്. ഫേസ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു പാര്‍വതിയുടെ പ്രതികരണം.
വളരെ മോശം ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. ഇവിടെ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുകയാണ് എന്നും പാര്‍വതി പറയുന്നു. കേരളത്തില്‍ എല്ലായിടത്തും അഴിമതിയാണ് എന്നും മുഖ്യമന്ത്രി എന്താണ് ഇതിനെ കുറിച്ചൊന്നും ശ്രദ്ധിക്കാത്തത് എന്നും പാര്‍വതി ചോദിക്കുന്നു. ദുരന്തത്തില്‍ ഇരയായവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചതിനേയും പാര്‍വതി വീഡിയോയില്‍ പരിഹസിക്കുന്നുണ്ട്.

പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
നിങ്ങളെ എല്ലാവരെയും പോലെ ആ വാര്‍ത്ത കേട്ട് ഞാനും ഞെട്ടി. മലപ്പുറം താനൂര്‍ ഒട്ടുപുറം തൂവല്‍ത്തീരത്ത് നടന്ന ബോട്ട് അപകടം. 21 മരണം. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം ഓര്‍ക്കാന്‍ പോലും വയ്യ. ഞാന്‍ അധികം നേരം ആ ന്യൂസ് വായിച്ചില്ല. ഒന്ന് മാത്രം വായിച്ചു മരിച്ച് പോയവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപാ വീതം കൊടുക്കുന്നു എന്ന്. ഭയങ്കര കേമം ആയിപോയി. രണ്ട് ലക്ഷം രൂപയെ ഉള്ളോ കൊടുക്കാന്‍? എത്ര കോടി രൂപ കൊടുത്താലും ആ ജീവനോളം വില വരില്ല.
മൊത്തം അഴിമതിയാണ് നാട്ടില്‍ നടക്കുന്നത്. അവിടെയും ഇവിടെയുമൊക്കെ ക്യാമറ പിടിപ്പിച്ചതിനു ഞാന്‍ കേട്ടു എത്രയോ കോടി രൂപയുടെ അഴിമതിയാണ് എന്ന്. എന്തൊരു നാറിയ ഭരണമാണിത്? മുഖ്യമന്ത്രി അവര്‍കള്‍ക്ക് ഒന്നും പറയാനില്ലേ ഇതിനെപ്പറ്റി? ആ മനുഷ്യന് ചുറ്റും നടക്കുന്ന ഈ അഴിമതികളെക്കുറിച്ച് ആ മനുഷ്യന് ഒന്നും പറയാനില്ലേ? അദ്ദേഹം അത് ചിന്തിക്കണം.
ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകാമോ. ഈ അഴിമതി നടക്കുന്ന സമയത്ത് ടൂറിസം ഉള്ള സ്ഥലത്ത് എന്തെങ്കിലുമൊക്കെ പൈസ അതില്‍ നിക്ഷേപിച്ച് കുറച്ച് സുരക്ഷിതമായി ആള്‍ക്കാര്‍ക്ക് നടക്കാന്‍ കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്തി കൊടുത്ത് കൂടെ. ഈ അഴിമതിയൊക്കെ കാണിച്ച് തിന്ന് കുടിച്ചു നടക്കുന്നത് ആര്‍ക്ക് ഗുണം ചെയ്യും? കഷ്ടം തോന്നുന്നു കേട്ടോ കഷ്ടം. സത്യം പറഞ്ഞാല്‍ സങ്കടം വന്നു.

ഞാന്‍ ഈ ന്യൂസ് വായിച്ചില്ല. എനിക്ക് ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോള്‍ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ മുഖമാണ് മനസില്‍ വരുന്നത്. അഴിമതി മാത്രമേയുള്ളൂ ചുറ്റും. അഴിമതി, അഴിമതി, അഴിമതി... നാറിയ ഭരണം. ഈ കേരളത്തില്‍ ജീവിക്കുന്നതിലും ഭേദം തൂങ്ങി ചത്തേക്കുന്നതാണ്, സത്യം എന്ന് പറഞ്ഞ് കൊണ്ടാണ് പാര്‍വതി ഷോണ്‍ വീഡിയോ അവസാനിപ്പിക്കുന്നത്.
Astro Tips: ഇവരാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന രാശിക്കാര്‍
അതേസമയം വീഡിയോയ്ക്ക് താഴെ പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത് കേന്ദ്ര സര്‍ക്കാരാണ് എന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം 10 ലക്ഷം രൂപയാണ് എന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പി സി ജോര്‍ജിന്റെ മരുമകളായ പാര്‍വതി ഇത്തരത്തില്‍ വിഷം വമിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ എന്നാണ് മറ്റൊരു കമന്റ്.
സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രുപയും കേന്ദ്രം 2 ലക്ഷം രൂപയുമാണ് അടിയന്തിര ധനസഹായം പ്രഖ്യാപിച്ചത്. കൂടുതല്‍ ധനസഹായത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മരിച്ചവരുടെ ആശ്രിതര്‍ക്കോ മാതാപിതാക്കള്‍ക്കോ അപേക്ഷിക്കാം. ഇതൊന്നുമറിയാതെ വാളെടുക്കുന്ന മഹതി തല്ക്കാലം കുടുംബമൊന്നിന് ഒരു ലക്ഷം വീതമെങ്കിലും നല്കി സ്വന്തം വേദനക്ക് പരിഹാരം കാണാവുന്നതാണ് എന്നാണ് മറ്റൊരു കമന്റ്.












Click it and Unblock the Notifications