വീണ്ടുമൊരു അധ്യാപക ദിനം കൂടി; ആദരിക്കാം പ്രിയപ്പെട്ട അധ്യാപകരെ, മികച്ച പ്രസംഗം തയ്യാറാക്കാം
തിരുവനന്തപുരം: നാളെ സെപ്റ്റംബര്‍ അഞ്ച്, കുട്ടിക്കാലം മുതല്‍ നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓര്‍മ്മിക്കാനുള്ള ദിനമാണ് നാളെ. മുന്‍ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചിനാണ് ഇന്ത്യയില്‍ അധ്യാപക ദിനം ആചരിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ അഞ്ചിനാണ് യുനസ്കോ ഔദ്യോഗികമായി അധ്യാപക ദിനം ആചരിക്കുന്നത്.
ലോകത്തുള്ള പല രാജ്യങ്ങളിലും അധ്യാപക ദിനം ആചരിക്കുന്നത് സെപ്റ്റംബര്‍ മാസങ്ങളിലാണ്. സെപ്റ്റംബര്‍ പത്തിനാണ് ചൈനയില്‍ അധ്യാപക ദിനം ആഘോഷിക്കുന്നത്. ഓരോ രാജ്യത്തിന്റെയും ചരിത്രപരമായ കാരണങ്ങളാണ് വിവിധ ദിനങ്ങളില്‍ അധ്യാപക ദിനം ആഘോഷിക്കുന്നത്.

1994 ലാണ് യുനസ്കോ ഒക്ടോബര്‍ അഞ്ച് അധ്യാപക ദിനമായി പ്രഖ്യാപിച്ചത്. 1966 ഒക്ടോബര്‍ അഞ്ചിന് അധ്യാപകരുടെ പദവി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യുനസ്കോ ഒരു അന്താരാഷ്ട്ര സമ്മേളനം നടത്തിയിരുന്നു. ഇതിന്റെ ഓര്‍മയ്ക്കാണ് ഒക്ടോബര്‍ അഞ്ച് അധ്യാപക ദിനമായി പ്രഖ്യാപിക്കാന്‍ കാരണം.
ഓരോ അധ്യാപക ദിനത്തിലും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അധ്യാപകര്‍ക്ക് അദരവ് അര്‍പ്പിക്കാന്‍ പ്രസംഗങ്ങള്‍ തയ്യാറാക്കാറുണ്ട്. ഈ വര്‍ഷത്തെ അധ്യാപക ദിന പ്രസംഗത്തില്‍ നിങ്ങള്‍ തയ്യാറെടുക്കുകയാണെങ്കില്‍ ആകര്‍ഷകമായ പ്രസംഗം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. പ്രസംഗത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ മികച്ച ഒരു പ്രസംഗം നിങ്ങള്‍ക്ക് അവതരിപ്പിക്കാന്‍ സാധിക്കും.
അധ്യാപക ദിനത്തില്‍ ചരിത്രം ഒരിക്കലും മാറുകയില്ല, എന്നിരുന്നാലും പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ കേള്‍ക്കുന്നവര്‍ക്ക് പുതുമ തോന്നും. ചരിത്രം വിശദമായി പറയുന്നതിന് പകരം പ്രധാനപ്പെട്ട ഭാഗങ്ങളും പ്രത്യേകതയുള്ള ഭാഗങ്ങളും എടുത്ത് പറയാന്‍ ശ്രമിക്കുക. പ്രസംഗത്തിനിടെ നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വധീനിച്ച അധ്യാപകനെ കുറിച്ചും പറഞ്ഞാല്‍ മികച്ചതായിരിക്കും.
ഇന്ന് ലോകത്തെ വിദ്യാഭ്യാസ രീതി കൊവിഡിനെ തുടര്‍ന്ന് മാറിയിരിക്കുകയാണ്. എല്ലാ സ്കൂളുകളിലും ഇപ്പോള്‍ ഓണ്‍ലൈനിലൂടെയാണ് ക്ലാസുകള്‍ നടത്തുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍, ഗുണങ്ങള്‍ എന്നിവ എടുത്ത് പറയാന്‍ ശ്രദ്ധിക്കുക. സ്കൂളുകള്‍ അടച്ചുപൂട്ടിയപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം പകര്‍ന്ന നിമിഷങ്ങളെ കുറിച്ചും, നിങ്ങളുടെ സ്കൂള്‍ സുഹൃത്തുക്കളുടെ സാമിപ്യത്തെ കുറിച്ചും പ്രസംഗത്തില്‍ സൂചിപ്പിക്കാവുന്നതാണ്.
പുതുപുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
Recommended Video
പഠന സമയത്ത് തളര്‍ന്ന് പോകുന്ന സമയത്ത് നിങ്ങളെ കൈപിടിച്ചുയര്‍ത്തിയ അധ്യാപകര്‍ സുഹൃത്തുക്കള്‍ എന്നിവരെ കുറിച്ച് പ്രസംഗത്തില്‍ സൂചിപ്പിക്കാം. അധ്യാപകരുടെ പഠന രീതിയില്‍ ഏതാണ് ഇഷ്ടപ്പെട്ടതെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുക. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെയായിരിക്കും എല്ലാവരും പ്രസംഗം അവതരണം നടക്കുക. അത് പരാമവധി പ്രയോജനപ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഭംഗിയായി ശ്രദ്ധിച്ചാല്‍ ഒരു മികച്ച പ്രസംഗം തന്നെ നിങ്ങള്‍ക്ക് അവതരിപ്പിക്കാന്‍ സാധിക്കും. എല്ലാവർക്കും അധ്യാപക ദിനാശംസകൾ
സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കന്ററി വിഭാഗത്തില്‍ 13 ഉം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 9 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 5 ഉം അധ്യാപകര്‍ക്കാണ് 2021 വര്‍ഷത്തെ അവാര്‍ഡ് ലഭിക്കുന്നത്.
പാഠ്യ - പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച് വിദ്യഭ്യാസ മന്ത്രി അധ്യക്ഷനും, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതു വിദ്യാഭ്യാസ വകുപ്പ് കണ്‍വീനറും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗവുമായ സമിതിയാണ് സംസ്ഥാന അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications