Get Updates
Get notified of breaking news, exclusive insights, and must-see stories!

അവള്‍ അഹങ്കാരിയായ സുന്ദരി! സിനിയെ കുറിച്ച് സുഹൃത്തിന്‍റെ പോസ്റ്റ് വൈറല്‍!

കൊല്ലത്ത് പ്രവാസിയുടെ ഭാര്യയും അധ്യാപികയുമായ സിനി (46) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യ ചെയ്യും മുന്‍പ് സിമിക്കൊപ്പം ഉണ്ടായിരുന്ന മലപ്പുറം സ്വദേശിയായ യുവാവിനേയും പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

ഇതിനിടെ സിമിയുടെ ആത്മഹത്യയില്‍ ആശ്ചര്യം പ്രകടിപ്പിച്ച് സിനിയുടെ ബാല്യകാല സുഹൃത്ത് ​എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവുമായുള്ള ബന്ധം നാട്ടുകാര്‍ അറിഞ്ഞതോടെയാണ് സിനി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

മകള്‍ വീട്ടില്‍ ഇല്ലാത്ത നേരം

മകള്‍ വീട്ടില്‍ ഇല്ലാത്ത നേരം

മകള്‍ വീട്ടിലില്ലാത്ത നേരം സിനി മറ്റൊരു യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു. രാത്രി സിനിയുടെ വീട്ടില്‍ നിന്നും യുവാവ് അലറി വിളിച്ച് റോഡിലിറങ്ങിയതോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. നാട്ടുകാര്‍ ഓടി കൂടിയപ്പോഴേക്കും രക്തത്തില്‍ കുളിച്ച യുവാവിനെയാണ് കണ്ടത്. നാട്ടുകാരെ കണ്ട സിമി പരിഭ്രാന്തിയിലായെന്നും ഉടന്‍ മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നെന്നുമാണ് പോലീസ് പറഞ്ഞത്.

എന്ത് സംഭവിച്ചു

എന്ത് സംഭവിച്ചു

എന്നാല്‍ സിനിയുടെ ആത്മഹത്യ വീട്ടുകാരേയും അവരുടെ സുഹൃത്തുക്കളേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. എന്താണ് ആത്മഹത്യയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം എന്നാണ് പവരും അന്വേഷിക്കുന്നത്. അതിനിടെ സിനിയുടെ സ്വഭാവത്തെ കുറിച്ചും അവരുടെ സൗഹൃദത്തെ കുറിച്ചും കോളേജ് കാലത്തെ സുഹൃത്ത് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. കുറിപ്പ് ഇങ്ങനെ

തന്‍റേടി

തന്‍റേടി

എന്റെ സീനിയർ ആയി പഠിച്ച ഒരു കുട്ടിയുണ്ട്. ഇത്രയും തന്റേടിയായ കുട്ടി അക്കാലത്തു ഞങ്ങളുടെ കോളേജിൽ ഇല്ലായിരുന്നു. ആരെങ്കിലും കമന്റടിച്ചാൽ വണ്ടി സ്റാൻഡിലിട്ടു നിറുത്തി ഇറങ്ങി ചെന്ന് കാതുപൊട്ടെ ചീത്ത വിളിക്കുന്ന സുന്ദരിയായ പെൺകുട്ടി ആദ്യമൊക്കെ വല്ലാത്ത കൗതുകമായിരുന്നു ഉണർത്തിയിരുന്നത്, അതും അക്കാലത്തു. അഹങ്കാരിയെന്നു കരുതിയും, ഒരു പെണ്ണ് നിവർന്നു നിന്ന് പൂവാലന്മാരെ ചീത്തവിളിക്കുന്നതു കണ്ടുള്ള ഭയം കൊണ്ടും, അവള് നടക്കുന്നതിന്റെ പരിസരത്തുപോലും പോയിട്ടില്ല.

പിന്നീട്

പിന്നീട്

പക്ഷെ പിന്നീട് അടുത്തപ്പോഴായിരിന്നു മനസ്സിലായത്, ഇത്രയും ഹൃദയശുദ്ധിയുള്ള പെൺകുട്ടി വേറെയുണ്ടാവില്ലെന്ന്. ഒടുവിൽ ഉറ്റ ചങ്ങാതികളായി. എടാ പോടാ എന്നല്ലാതെ എന്റെ പേരവൾ വിളിച്ചിട്ടുണ്ടാകില്ല. വീട്ടിൽ നിത്യസന്ദർശകയായി. എന്റെ പ്രണയത്തിനു താങ്ങും തണലുമായി ആ ചങ്ങാതി നിന്നു. എപ്പോഴോ ഒരിക്കൽ തേങ്ങി കരഞ്ഞുകൊണ്ടെന്നോടു അച്ഛന്റെ മദ്യപാനം അവളുടെ ജീവിതം നശിപ്പിച്ച കഥ പറഞ്ഞു. ആൺപിള്ളേരൊക്കെ ഭയത്തോടെ മാത്രം കണ്ടിരുന്ന അവളുടെ ഉള്ളിലുള്ള മുറിവുകൾക്കു പിന്നിലെ കഥകൾ വിശ്വസിക്കാനാകാതെയാണ് അന്ന് കേട്ടിരുന്നത്.

അകന്ന് പോയി

അകന്ന് പോയി

കാലം മുന്നോട്ടു പോയപ്പോൾ പലപല തിരക്കുകളിൽ പെട്ട് ഞങ്ങൾ അകന്ന് പോയി. ഒരിക്കൽ കേട്ടു ഒരു പ്രണയത്തിൽപ്പെട്ടു അവളാരുടെയോ കൂടെ പോയ കഥ, പിന്നെ പിരിഞ്ഞ കഥ, അച്ഛനുമമ്മയും മരിച്ചു അവളൊറ്റപ്പെട്ട കഥ, പിന്നെയുമെന്തൊക്കെയോ കഥകൾ. അപ്പോഴൊക്കെ ഒന്നാശ്വസിപ്പിക്കാൻ പോലും പറ്റാത്തത്ര ദൂരത്തായിരിന്നു അവൾ. കഥകൾ മാത്രം കാണാമറയത്തുനിന്നും വന്നുകൊണ്ടേയിരുന്നു. പത്തുപതിനഞ്ചു വർഷങ്ങൾക്കു ശേഷം വളരെ ആകസ്മികമായായിട്ടായിരിന്നു, ഫെയ്‌സ്ബുക്കിൽ വീണ്ടും കണ്ടു മുട്ടിയത്.

സുഹൃത്തുക്കള്‍

സുഹൃത്തുക്കള്‍

വീണ്ടും സുഹൃത്തുക്കളായെങ്കിലും പഴയ അടുപ്പം എന്തുകൊണ്ടോ അവൾ കാണിച്ചില്ല. എനിക്കും തോന്നിയില്ല. എപ്പോഴും അവളുടെ തന്നെ പുതിയ പുതിയ ചിത്രങ്ങൾ, ഒക്കെയും പുഞ്ചിരിക്കുന്നത്, പ്രൊഫൈൽ പിക്കായി ഇടുന്നതിൽ വലിയ തല്പരയായിരിന്നു. യൗവനവും ചുറുചുറുക്കും നിലനിറുത്താനുള്ള തീവ്രശ്രമങ്ങളുണ്ടായിരുന്നിരിക്കാം, എന്റെ പകുതി പ്രായമേ അവൾക്കു തോന്നുന്നുണ്ടായിരുന്നൊള്ളു. എനിക്ക് തോന്നുന്നു ഒരുപക്ഷെ അവളുടെയാ പുഞ്ചിരിയുടെയൊക്കെ പിന്നിലുള്ള വിഷമങ്ങൾ എനിക്കറിയാമായിരുന്നത് കൊണ്ടായിരിക്കാം, അവളെന്നിൽ നിന്നുമകന്ന് തന്നെ നിൽകാനാഗ്രഹിച്ചതു.

ആത്മഹത്യ

ആത്മഹത്യ

ഞാനുൾപ്പെടെയുള്ള, അവളുടെയച്ഛനുമമ്മയുമുൾപ്പടെയുള്ള, അവളുടെ നാടും വീടുമുൾപ്പടെയുള്ള ഭൂതകാലത്തെ മറക്കാൻ ശ്രമിക്കുകയായിരുന്നിരിക്കാം, അവൾ. അങ്ങനെയൊക്കെ മറക്കുന്നതുള്ള അവളുടെ ശ്രമങ്ങൾ ഇന്ന് രാവിലെ സഫലമായി. അവൾ ആത്മഹത്യ ചെയ്തതായി സുഹൃത്ത് വിളിച്ചു പറഞ്ഞു. 'ആന്റീ അവനില്ലെയാന്റീ...' എന്ന് ചോദിച്ചു വീട്ടിലെക്കിടിച്ചു കയറുന്ന അവളുടെയോർമകളായിരിന്നു രാവിലെ മുഴുവനും. അവസാനമായി ഫോട്ടോയൊന്നു കാണാൻ ഫെയ്സ്ബുക് മുഴുവൻ പരതി. ഒക്കെക്കൊണ്ടാണവൾ പോയത്. ഒരു ഓർമ പോലുമവളെപ്പറ്റിയാർക്കുമുണ്ടാവരുതെന്ന് ആഗ്രഹിച്ചതുപോലെ.

എന്തായിരിക്കും

എന്തായിരിക്കും

ഞാനാലോചിച്ചു, ഒരുപാട് കാരണങ്ങൾ ജീവിതത്തിലുണ്ടായിരിന്നിട്ടും അത് ചെയ്യാതെ ചങ്കൂറ്റത്തോടെ നേരിട്ട എന്റെ ചങ്ങാതി ഒടുവിൽ എന്തിലായിരിക്കാം വീണുപോയതു! ഞാനതൊരിക്കലുമറിയില്ല. അവളെന്നോട് പറഞ്ഞതും, ഈ ലോകത്തു മറ്റൊരാളുമറിയില്ല. I have always been proud of that friendship. Will always be.
നസീം ഹിക്മത്തിന്റെ ഒരു കവിതായോർമ വരുന്നു. കവിതയിലെ പുരുഷനെ സ്ത്രീയാക്കി ഈ കവിത അവളുടെ ഓർമ്മക്ക് മുന്നിൽ സമർപ്പിക്കുന്നു.
as a kid she didn't pluck the wings off flies
tie tin cans to cat's tails
lock beetles in matchboxes
or stomp anthills
she grew up
and all those things were done to her
I sat at her deathbed
he said to read her a poem
about the sun and the sea...

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+