കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാറൂഖ് കോളേജില്‍ അധ്യാപകരുടെ അഴിഞ്ഞാട്ടം, ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു

ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഇവിടെ നേരത്തെ തന്നെ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ഫാറൂഖ് കോളേജില്‍ അധ്യാപകരുടെ ക്രൂരത, ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ ഓടിച്ചിട്ട് തല്ലി

കോഴിക്കോട്: ഫാറൂഖ് കോളേജില്‍ അധ്യാപകരുടെ ക്രൂരത. ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ ഓടിച്ചിട്ട് തല്ലിയെന്നാണ് പരാതി. മര്‍ദനമേറ്റ പല വിദ്യാര്‍ത്ഥികളും ഗുരുതരാവസ്ഥയിലാണ്. അവശനിലയിലായവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രിന്‍സിപ്പലിന് വരെ സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ഡമ്മി വിദ്യാര്‍ത്ഥിയെ പരീക്ഷക്കിരുത്തി 16കാരിയെ പീഡിപ്പിച്ചു: സംഭവത്തിന് പിന്നില്‍ പ്രിന്‍സിപ്പല്‍!ഡമ്മി വിദ്യാര്‍ത്ഥിയെ പരീക്ഷക്കിരുത്തി 16കാരിയെ പീഡിപ്പിച്ചു: സംഭവത്തിന് പിന്നില്‍ പ്രിന്‍സിപ്പല്‍!

1

ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഇവിടെ നേരത്തെ തന്നെ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഹോളി ആഘോഷിക്കാന്‍ നേരത്തെ കോളേജ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഹോളി ആഘോഷിക്കാന്‍ കോളേജധികൃതര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് ഇത് വിവേചനമാണെന്ന് ആരോപിച്ച് ഇവര്‍ ഹോളി ആഘോഷിക്കാന്‍ ആരംഭിച്ചത്. ഇതോടെയാണ് കോളേജധികൃതര്‍ അക്രമം ആരംഭിച്ചതെന്ന് ഒന്നാം വര്‍ഷ എംസിജെ വിദ്യാര്‍ത്ഥി ഇബ്രാഹം ബാദുഷ പറയുന്നു. വിഷയം സംസാരിക്കാനെത്തിയ കോളേജിലെ പ്യൂണിന്റെ ദേഹത്ത് കാര്‍ തട്ടിയെന്ന് ആരോപിച്ച് ഇയാള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ മുഖത്ത് അടിച്ചു. ഈ വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുഖത്ത് നിന്ന് ചോര ഒലിച്ചതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

2

അതേസമയം കോളേജില്‍ ഹോളി ആഘോഷിക്കുന്നതിന് സാധാരണ ഗതിയില്‍ യാതൊരു വിധ നിയന്ത്രണങ്ങളുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്യൂണ്‍ വിദ്യാര്‍ത്ഥികളെ തല്ലിയ പ്രശ്‌നം ചോദിക്കാന്‍ ചെന്നവരെയും കോളേജിലെ സ്റ്റാഫുകള്‍ ചേര്‍ന്ന് കടുത്ത രീതിയില്‍ തല്ലിച്ചതച്ചെന്നായിരുന്ന് പറയുന്നു. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാനെത്തിയവര്‍ക്കാണ് കൂടുതല്‍ മര്‍ദനമേറ്റത്. ഇവരില്‍ പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ നാലാം സെമസ്റ്റര്‍ ഹോളി ആഘോഷിച്ചത് അനധികൃതമായതിനാലാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് അധ്യാപകര്‍ പറയുന്നു

എതിര്‍ക്കാന്‍ കഴിയില്ലേങ്കില്‍ സ്ത്രീകള്‍ കീഴടങ്ങിയേക്കണം.. മുന്‍ ഡിജിപിയുടെ പ്രസ്താവന വിവാദമാകുന്നുഎതിര്‍ക്കാന്‍ കഴിയില്ലേങ്കില്‍ സ്ത്രീകള്‍ കീഴടങ്ങിയേക്കണം.. മുന്‍ ഡിജിപിയുടെ പ്രസ്താവന വിവാദമാകുന്നു

കുമ്പളത്തെ ശകുന്തള കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.. കൊന്നത് ശല്യം തീർക്കാൻ!കുമ്പളത്തെ ശകുന്തള കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.. കൊന്നത് ശല്യം തീർക്കാൻ!

English summary
teachers beaten students at farooq college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X