കേരളത്തിന് രക്ഷയില്ല, താപനില നാല് ഡിഗ്രി വരെ ഉയരും. 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഇനിയും താപനില ഉയരുമെന്ന മുന്നറയിപ്പുമായി കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഉയര്‍ന്ന താപനിലയായിരിക്കും രേഖപ്പെടുത്തുകയെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട്, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവന്തപുരം, ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്താമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴിയുള്ള ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

പാലക്കാട് ജില്ലയില്‍ ഇനിയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് 37 ഡിഗ്രി സെല്‍ഷ്യസാണ് താപനില. കോട്ടയത്ത് 38, തിരുവനന്തപുരം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് താപനില. രാവിലെ പതിനൊന്ന് മണി മുതല്‍ വൈകീട്ട് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം സൂര്യപ്രകാശമേല്‍ക്കുന്ന ഒഴിവാക്കാനാണ് നിര്‍ദേശം.
പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും, ഭിന്നശേഷിക്കാരും സൂര്യപ്രകാശം ഈ സമയങ്ങളില്‍ ഏല്‍ക്കാതെ ശ്രദ്ധിക്കണം. നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കാനും നിര്‍ദേശമുണ്ട്. മദ്യം കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണമെന്നും അറിയിച്ചിട്ടുണ്ട്.
അയഞ്ഞ, ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനും നിര്‍ദേശമുണ്ട്. പുറത്തിറങ്ങുമ്പോള്‍ ചെരിപ്പുകള്‍ ധരിക്കാനും, കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും നല്ലതാണെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്കും മുന്നറിയിപ്പുണ്ട്. കാട്ടുതീ ഉണ്ടാക്കാനുള്ള സാഹചര്യമുണ്ടെന്നാണ് മുന്നറിയിപ്പ്. വിനോദ സഞ്ചാരികള്‍ അടക്കം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്












Click it and Unblock the Notifications