കേരളത്തില്‍ അതിവേഗം താപനില ഉയരുന്നു; പ്രതിദിനം 100 മില്യണ്‍ യൂണിറ്റ് പിന്നിട്ട് വൈദ്യുതി ഉപഭോഗം
തിരുവനന്തപുരം: കേരളത്തില്‍ അനുദിനം വര്‍ധിച്ച് താപനില. പല ജില്ലകളിലും റെക്കോര്‍ഡ് വേഗത്തിലാണ് താപനില കുതിക്കുന്നത്. ഇതോടൊപ്പം വൈദ്യുതി ഉപഭോഗത്തിലും കേരളം റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. ഒരു ദിവസത്തില്‍ 100.35 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് മലയാളി ഉപയോഗിച്ചത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ റെക്കോര്‍ഡാണിത്.
ഏപ്രില്‍ 17നാണ് ഇത്രയും അളവില്‍ വൈദ്യുതി കേരള ജനത ഉപയോഗിച്ചത്. കെഎസ്ഇബിയുടെ ചരിത്രത്തില്‍ തന്നെ മലയാളികള്‍ ഈ അളവില്‍ വൈദ്യുതി ഇതുവരെ ഉപയോഗിച്ചിട്ടില്ല. കണക്കുകള്‍ പുറത്തുവിട്ടതും കെഎസ്ഇബിയാണ്. അതേസമയം ഏപ്രില്‍ മാസത്തില്‍ വൈദ്യുത ഉപഭോഗം നൂറ് മില്യണ്‍ കടക്കുന്നത് ഇത് മൂന്നാം തവണയാണ്. ഇതും കേരളത്തില്‍ ആദ്യമായിട്ടാണ്.

ഏപ്രില്‍ പതിമൂന്നിനാണ് ആദ്യമായി സംസ്ഥാനത്ത് നൂറ് മില്യണ്‍ ഉപഭോഗം പിന്നിട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28ന് 96 മില്യണായിരുന്നു വൈദ്യുതി ഉപഭോഗം. ആ റെക്കോര്‍ഡ് കഴിഞ്ഞയാഴ്ച തന്നെ പിന്നിട്ടതായി കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപഭോഗത്തില്‍ സംസ്ഥാനം റെക്കോര്‍ഡിട്ടെങ്കിലും ഭയക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി പറയുന്നു.
ഇപ്പോഴത്തെ സാഹചര്യം നിയന്ത്രണവിധേയമാണ്. വൈദ്യുതി ക്ഷാമം തല്‍ക്കാലം ഇല്ല. മിതമായ നിരക്കില്‍ വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് ലഭ്യമാണെന്നും കെഎസ്ഇബി അറിയിച്ചു. ഡാമുകളില്‍ വെള്ളത്തിന്റെ അളവ് വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് ഉള്ളത്. സ്‌റ്റോറേജ് കപ്പാസിറ്റിയുടെ 38 ശതമാനം മാത്രമാണ് ജലം ഉള്ളത്.
Food: പിസ്സ മുതല്‍ പാസ്ത വരെ, കഴിച്ചിട്ടുണ്ടോ ഇറ്റാലിയന്‍, ഇതാ വായില്‍ വെള്ളമൂറിക്കുന്ന ഐറ്റങ്ങള്‍
അതേസമയം സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ താപനില വളരെ ഉയര്‍ന്ന നിലയിലാണ്. സാധാരണ അനുഭവപ്പെടുന്നതിനേക്കാള്‍ താപനിലയാണ് ഇത്തവണ ഇവിടങ്ങളില്‍ ഉള്ളത്. അതേസമയം തിരക്കേറിയ സമയങ്ങളില്‍ വൈദ്യുത ഉപഭോഗം കുറയ്ക്കാനാണ് വൈദ്യുത ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications