'ബിജെപിക്ക് അനുകൂലമായി എൽഡിഎഫ് വോട്ടുകൾ ചോർന്നു, ന്യൂനപക്ഷ വോട്ട് ഏകീകരണം തിരിച്ചടി'; എംവി ഗോവിന്ദൻ
കോഴിക്കോട്: ബിജെപിക്ക് അനുകൂലമായി പലയിടത്തും എൽഡിഎഫ് വോട്ടുകൾ ചോർന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ക്ഷേത്രങ്ങൾ വിശ്വാസികളാണ് കൈകാര്യം ചെയ്യേണ്ടതെന്നും അല്ലാതെ വിശ്വാസത്തെ ഉപകരണമാക്കി മാറ്റുന്ന ആർഎസ്എസ് അല്ല അവ കൈകാര്യം ചെയ്യേണ്ടതെന്നും എംവി ഗോവിന്ദൻ തുറന്നടിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തിരിച്ചടിയായെന്ന വിലയിരുത്തൽ തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്നോട്ട് വയ്ക്കുന്നത്. കൂടാതെ ഇടതുപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് കാര്യമായി മറിഞ്ഞുവെന്ന ആശങ്കയും എംവി ഗോവിന്ദൻ ഉയർത്തുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

ജയവും തോൽവിയും ഇടകലർന്ന് തന്നെയാണ് ഇടതുപക്ഷം മുന്നോട്ട് പോയിട്ടുള്ളത്. എന്നാൽ ഇപ്രാവശ്യം ഘടകങ്ങൾ അനുകൂലമായിരുന്നില്ല. ബിജെപിയെ താഴെ ഇറക്കാൻ കോൺഗ്രസ് മാത്രമേയുള്ളൂവെന്ന പ്രചാരണം തിരിച്ചടിയായി. കുറഞ്ഞ സീറ്റുകളിൽ മത്സരിക്കുന്ന സിപിഎമ്മും സിപിഐയും ജയിച്ചാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് മാറ്റം വരുമോയെന്ന് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ചിന്തിച്ചുവെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
സിപിഎം വിശ്വാസത്തിന് എതിരല്ലെന്നും അദ്ദേഹം തീർത്തുപറഞ്ഞു. വിശ്വാസികളോട് ഒപ്പം നിൽക്കുന്ന നിലപാടാണ് സിപിഎമ്മിന്. അവിശ്വാസികൾക്കൊപ്പവും നിൽക്കും. രണ്ടു കൂട്ടർക്കും ജനാധിപത്യ അവകാശങ്ങളുണ്ട്. വിശ്വാസികൾ വർഗീയവാദികളല്ല. വര്‍ഗീയവാദി വിശ്വാസിയുമല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വർഗീയതയെ പ്രതിരോധിക്കാൻ വിശ്വാസികളാണ് നല്ലതെന്നും ക്ഷേത്രങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. ആർഎസ്എസിനെ വിമർശിക്കാനും സിപിഎം സംസ്ഥാന സെക്രട്ടറി മറന്നില്ല. വിശ്വാസത്തെ ഉപകരണമാക്കുന്ന ആർഎസ്എസല്ല ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. ഇന്നല്ലെങ്കിൽ നാളെ വിശ്വാസികളുടെ കൈയ്യിൽ ആരാധനാലയങ്ങൾ വരണമെന്നും അദ്ദേഹം പറഞ്ഞു.
മലബാറിലെ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വടകരയിലും കോഴിക്കോടും യുഡിഎഫിന്റെ ഭൂരിപക്ഷം ചൂണ്ടിക്കാട്ടിയായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. മുസ്ലിം വോട്ടുകൾ ഏകീകരിപ്പിക്കാൻ വർഗീയ ശക്തികൾ ഇടപെട്ടു. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. വർഗീയ ശക്തികളെ ഏകോപിപ്പിച്ചു മുന്നോട്ട് പോകാൻ തന്നെയാണ് ലീഗ് ശ്രമമെന്നും അവർ പറഞ്ഞു.
തൃശൂരിലെ ബിജെപി ജയം ഗൗരവമുള്ളതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ക്രിസ്‌ത്യൻ വോട്ടുകളിൽ ഒരു പങ്ക് അവർക്ക് ലഭിച്ചു. കേരളത്തിൽ എൽഡിഎഫ് വോട്ടുകൾ പലയിടത്തും ചോർന്നത് ബിജെപിക്ക് അനുകൂലമായാണ്. പരമ്പരാഗത വോട്ടുകൾ ഉൾപ്പെടെ ചോർന്നു. കുറച്ച് വോട്ടുകൾ യുഡിഎഫിലേക്കും പോയെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതികൂട്ടിൽ നിർത്തുന്നത് സർക്കാരിനെയും പിണറായി വിജയനെയുമാണ്. നിരന്തരം മുന്നണിയിൽ വിമർശനം ഉയരുകയും ചെയ്യുന്നുണ്ട്. പിണറായിയെ കേന്ദ്രീകരിച്ചുള്ള പ്രചരണം ദോഷമായെന്നായിരുന്നു ഏറ്റവും ഒടുവിൽ സിപിഐ സംസ്ഥാന കൗൺസിലിന്റെ വിമർശനം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications