കൊല്ലം സിപിഎം നൗഷാദിന് കീഴില്‍, ആലപ്പുഴ സലാം, എറണാകുളം സക്കീര്‍; വര്‍ഗീയ പരാമര്‍ശവുമായി ടിജി മോഹന്‍ദാസ്

കോഴിക്കോട്: സി പി എമ്മിനും പാര്‍ട്ടി നേതാക്കള്‍ക്കും എതിരെ വര്‍ഗീയ പരാമര്‍ശവുമായി ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. സി പി എം നേതാക്കളിലെ മുസ്ലിം നാമധാരികളെ തെരഞ്ഞ് പിടിച്ചാണ് ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. മുസ്ലിങ്ങള്‍ സി പി എമ്മില്‍ ആധിപത്യം ഉറപ്പിക്കുന്നു എന്ന പ്രചരണത്തിന് വളം വെച്ച് കൊടുക്കുന്നതാണ് ടി ജി മോഹന്‍ദാസിന്റെ പ്രസ്താവന.
കൊല്ലം ജില്ലയെ നയിക്കുന്നത് നൗഷാദാണ് എന്നും ആലപ്പുഴയെ എച്ച് സലാമാണ് നയിക്കുന്നത് എന്നുമാണ് ടി ജി മോഹന്‍ദാസ് പറയുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ടി ജി മോഹന്‍ദാസിന്റെ പ്രതികരണം. 'കൊല്ലത്തെ സി പി ഐ എം നൗഷാദ് എന്ന എം എല്‍ എയുടെ കീഴിലാണ്. ആലപ്പുഴ സി പി ഐ എം സലാം എന്ന എം എല്‍ എയുടെ കീഴില്‍! എറണാകുളം സി പി ഐ എം എം എല്‍ എ പോലുമല്ലാത്ത സാക്കിര്‍ ഹുസൈന്റെ കാല്‍ക്കീഴില്‍ ആണ്.
എന്നാണ് ടി ജി മോഹന്‍ദാസിന്റെ ട്വീറ്റ്. അങ്ങനെ ഒന്നൊന്നായി... ഒന്നൊന്നായി.. ആഹാ എന്ന് പറഞ്ഞാണ് ടി ജി മോഹന്‍ദാസ് തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്. അതേസമയം ടി ജി മോഹന്‍ദാസിന്റെ ട്വീറ്റിന് എതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മുസ്ലിം നാമധാരികളെ തെരഞ്ഞ് പിടച്ച് ഇത്തരത്തില്‍ വര്‍ഗീയ പ്രചരണം നടത്താന്‍ സംഘപരിവാറിനെ കഴിയൂ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

ബി ജെ പിയുടെ ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയാണ് എന്ന് മറക്കേണ്ട എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. കേരളത്തിലെ 60% ഹിന്ദുക്കള്‍ ഇന്നും ഇടതുപക്ഷത്തിന്റെ കൂടെയാണ് എന്നും വെറും 10 % മാത്രമാണ് കോണ്‍ഗ്രസിന് കീഴില്‍ എന്നുമാണ് മറ്റൊരാള് കമന്റ് ചെയ്തിരിക്കുന്നത്. ബി ജെ പിക്ക് 30 % പേരും. കേരള മന്ത്രിസഭയില്‍ ഹിന്ദുമന്ത്രിമരുടെ എണ്ണം കൂടുതലും ഇടതുപക്ഷം ഭരിക്കുമ്പോഴാണ് കാണാന്‍ സാധിക്കുക എന്നും ഇദ്ദേഹം പറയുന്നു.
Cleaning Tips: മേക്കപ്പ് കറ വസ്ത്രങ്ങളിലായോ.. പേടി വേണ്ട, പരിഹാരമിതാ
വെറും മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ തെറ്റാണ് എന്ന് പറയാന്‍ എങ്ങനെ സാധിക്കും എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്. അങ്ങനെ പറയുന്നത് മൂഢത്വം ആണ്. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന മതേതര നാടാണ് ഇന്ത്യ എന്നും അങ്ങനെ അല്ലെങ്കില്‍ അങ്ങനെ ആക്കണം എന്നുമാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം ടി ജി മോഹന്‍ദാസിന്റെ പ്രസ്താവനയെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിസഭയെ നയിക്കുന്നത് പിണറായി വിജയനാണെങ്കിലും ഭരിക്കുന്നത് മുഹമ്മദ് റിയാസാണ് എന്നാണ് പലരുടേയും വിദ്വേഷ പ്രചാരണം. തൃശൂര്‍ എ സി മൊയ്തീന്റെ കൈയിലാണ് എന്നും മലപ്പുറം കെ ടി ജലീലിന്റെ കൈയിലാണ് എന്നും മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications