കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദകുമാറിന്‍റെ വ്യാജകത്ത്, സിബിഐ രംഗത്ത്

  • By Meera Balan
Google Oneindia Malayalam News
Nandakumar

എറണാകുളം: ഹൈക്കോടതി ജഡ്ജി നിയമനത്തിന് പരിഗണിച്ച അഭിഭാഷകന് സിമി ബന്ധമുണ്ടെന്ന് ആരോപിച്ച് വിവാദ ദല്ലാള്‍ ടിജി നന്ദകുമാര്‍ വ്യാജക്കത്തയച്ച കേസില്‍ സിബിഐ ദില്ലി യൂണിറ്റ് അന്വേഷണം തുടങ്ങി. ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ പേരിലാണ് ടിജി നന്ദകുമാര്‍ വ്യാജകത്ത് അയച്ചത്.

കേസ് അന്വേഷണം ആരംഭിച്ച സിബിഐ സംഘം ദില്ലി സിബിഐ കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് പയല്‍ ചെയ്തു. കേസ് മുന്‍പ് അന്വേഷിച്ചിരുന്നത് ക്രൈം ബ്രാഞ്ച് ആയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അലക്‌സ് ജോണില്‍ നിന്ന് സിബിഐ ഡിവൈഎസ്പി റേജ്പാല്‍ കഴിഞ്ഞ ദിവസം കേസ് ഫയല്‍ വാങ്ങി.

ഹൈക്കോടതി ജഡ്ജി നിയമനത്തിന് കൊളീജിയം ജസ്റ്റിസ് സികെ അബ്ദുള്‍ റഹീമിനെ പരിണഗിയ്ക്കുന്ന സമയത്താണ് ഇദ്ദേഹത്തിന് സുമി ബന്ധമുണ്ടെന്ന് ആരോപിച്ച് നന്ദകുമാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഐബി ഡയറക്ടര്‍ക്കും കത്തയക്കുന്നത്.

എന്നാല്‍ ഇതില്‍ ഐബി ഡയറക്ടര്‍ക്ക് അയച്ച കത്ത് വിലാസം തെറ്റി തിരികെ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ അഡ്രസില്‍ ലഭിയ്ക്കുന്നതോടെയാണ് നന്ദകുമാറിന്റെ തട്ടിപ്പ് പുറത്ത്‌റിയുന്നത്. തുടര്‍ന്ന് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഹൈക്കോടതിയെ സമീപിയ്ക്കുകയായിരുന്നു.

English summary
TG Nadakumar fake letter case: CBI start enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X