കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലശ്ശേരി - മാഹി ബൈപ്പാസ് : അർഹമായ നഷ്ട പരിഹാരം ലഭിക്കണമെന്ന് കർമ്മസമിതി

  • By Sanoop Pc
Google Oneindia Malayalam News

മാഹി: തലശ്ശേരി - മാഹി ബൈപ്പാസുമായി ബന്ധപ്പെട്ട് അഴിയൂർ ഭാഗത്തെ കുടിയൊഴിപ്പിക്കപ്പെടുന്ന ഭൂവുടമകൾക്ക് നാമമാത്ര തുക നൽകി കുടിയൊഴിപ്പിക്കുവാനുള്ള റവന്യു വകുപ്പ് നടപടികൾക്കെതിരെ കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി. അഴിയൂർ വില്ലേജ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധപരിപാടിയിൽ സ്ത്രീകളടക്കം നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്.

നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമല്ല: സിബിഐയ്ക്ക് കർശന നിർദേശവുമായി സുപ്രീം കോടതി
അഴിയൂർ ചുങ്കത്ത് നിന്ന് ആരംഭിച്ച മാർച്ച് വില്ലേജ് ഓഫീസ് കവാടത്തിനു മുന്നിൽ ചോമ്പാല എസ്.ഐയുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു. ധർണ്ണ സമരം അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി. അയൂബ് ഉദ്ഘാടനം ചെയ്തു.

 strike

82-ൽ പരം കുടുംബങ്ങൾക്ക് ന്യായമായ നഷ്ട പരിഹാര തുക നൽകാതെ സമര പരിപാടികളിൽ നിന്ന് പിന്നോട്ട് പോവില്ലെന്ന് അയൂബ് പറഞ്ഞു. ബൈപ്പാസിനും, വികസനത്തിനും ദേശവാസികൾ എതിരെല്ലെന്നും അദ്ദഹം വ്യക്തമാക്കി. കർമ്മസമിതി കൺവീനർ രാജേഷ് അഴിയൂർ, മാഹി പള്ളി ഇടവക വികാരി ഡോ.ജെറോം ചിങ്ങന്തറ, കർമ്മസമിതി ഭാരവാഹികളായ ആയിശ ഉമ്മ, പ്രദീപ് ചോമ്പാല വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി.വിജയൻ (കോൺ), ശേഖരൻ (സി.പി.ഐ), ഭാസ്കര രൻ (ആർ.എം.പി), പി.എം.അശോകൻ ( ബി.ജെ.പി), ഷുഹൈബ് അഴിയൂർ (വെൽഫെയർ പാർട്ടി) എന്നിവർ സംസാരിച്ചു.

വിവാദ വിഷയങ്ങളില്‍ സൗദി രാജകുമാരന്‍ ആദ്യമായി പ്രതികരിക്കുന്നു; ഖത്തര്‍, ഇറാന്‍, യമന്‍, ഫലസ്തീന്‍...വിവാദ വിഷയങ്ങളില്‍ സൗദി രാജകുമാരന്‍ ആദ്യമായി പ്രതികരിക്കുന്നു; ഖത്തര്‍, ഇറാന്‍, യമന്‍, ഫലസ്തീന്‍...

English summary
തലശ്ശേരി - മാഹി ബൈപ്പാസ് : അർഹമായ നഷ്ട പരിഹാരം ലഭിക്കണമെന്ന് കർമ്മസമിതി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X