കാരായി രാജനും ചന്ദ്രശേഖരനും അപരിഷ്‌കൃത ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട രണ്ട് നിരപരാധികള്‍; എഎ റഹീം
തിരുവനന്തപുരം: തലശ്ശേരി ഫസല്‍ വധം തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.സമീപകാലത്തെ ഏറ്റവും വലിയ നീതി നിഷേധങ്ങളിൽ ഒന്നാണ് ഈ കേസിൽ ഉണ്ടായത്. ആധുനിക കാലത്തു അപരിഷ്‌കൃതമായ ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട രണ്ട് നിരപരാധികൾ.കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും ചിത്രം പങ്കുവെച്ച് കൊണ്ട് റഹീം കുറിച്ചു.
ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഇടതുപക്ഷ വിരുദ്ധതയിൽ കൈകോർത്തു നിൽക്കുന്നു എന്നതാണ് ഫസൽ കേസിന്റെ സവിശേഷത.ആർഎസ്എസ്-പോപ്പുലർഫ്രണ്ട് ഗൂഢാലോചന ഇതിൽ വ്യക്തമാണ്.തുടരാന്വഷണം ഉടൻ പൂർത്തിയാകട്ടെ,നീതിന്യായ വ്യവസ്ഥയുടെതന്നെ ആത്മപരിശോധനയ്ക്കും തിരുത്തലിനും വെളിച്ചം പകരാൻ കഴിയുന്നതാകും ഈ അന്വഷണമെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

തലശ്ശേരി ഫസൽ വധം തുടരന്വഷണത്തിനു ഉത്തരവിട്ട ഹൈക്കോടതി നടപടി സ്വാഗതാർഹമാണ്.സമീപകാലത്തെ ഏറ്റവും വലിയ നീതി നിഷേധങ്ങളിൽ ഒന്നാണ് ഈകേസിൽ നമ്മൾ കണ്ടത്.ചിത്രത്തിലുള്ളത് സഖാക്കൾ കാരായി രാജനും,കാരായി ചന്ദ്രശേഖരനും.നാടുകടത്തലിന് വിധേയമാക്കപ്പെട്ടവർ.ആധുനിക കാലത്തു അപരിഷ്‌കൃതമായ ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട രണ്ട് നിരപരാധികൾ.
അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം
ഫസൽ എന്ന പോപ്പുലർഫ്രണ്ട് പ്രവർത്തകനെ കൊന്നതാണ് കേസ്.തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് പ്രതികളിൽ ഒരാൾ വെളിപ്പെടുത്തുന്നു.വെളിപ്പെടുത്തിയ ആൾ ആർഎസ്എസ് പ്രവർത്തകനായിരുന്നു.ഈ ഏറ്റുപറച്ചിൽ ഉണ്ടായിട്ടും പോപ്പുലർഫ്രണ്ട് ആർഎസ്എസിനെതീരെ ശബ്ദിക്കുന്നില്ല.ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഇടതുപക്ഷ വിരുദ്ധതയിൽ കൈകോർത്തു നിൽക്കുന്നു എന്നതാണ് ഫസൽ കേസിന്റെ സവിശേഷത.
ആർഎസ്എസ്-പോപ്പുലർഫ്രണ്ട് ഗൂഢാലോചന ഇതിൽ വ്യക്തമാണ്.തുടരാന്വഷണം ഉടൻ പൂർത്തിയാകട്ടെ,നീതിന്യായ വ്യവസ്ഥയുടെതന്നെ ആത്മപരിശോധനയ്ക്കും തിരുത്തലിനും വെളിച്ചം പകരാൻ കഴിയുന്നതാകും ഈ അന്വഷണം എന്നുറപ്പാണ്.
ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ












Click it and Unblock the Notifications