പിണറായിയും ഞാനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം അതാണ്; കെ സുധാകന് തുറന്ന് പറയുന്നു
കണ്ണൂര്‍: തുടര്‍ഭരണം നേടി ചരിത്രം സൃഷ്ടിച്ച ഇടതുപക്ഷത്തേയും പിണറായി വിജയനേയും നേരിടാന്‍ നിയമസഭയ്ക്ക് അകത്തും പുറത്തും പുതിയ നേതൃത്വത്തേയുമാണ് കോണ്‍ഗ്രസ് നിയമിച്ചിരിക്കുന്നത്. സഭയ്ക്ക് അകത്ത് വിഡി സതീശനും പുറത്ത് കെ സുധാകരനും പാര്‍ട്ടിയെ നയിക്കാന്‍ വന്നതോടെ വലിയ ആവേശമാണ് കോണ്‍ഗ്രസ് അണികളില്‍ ഉണ്ടായിരിക്കുന്നത്.
പിണറായി വിജയന്റെ അതേ കണ്ണൂര്‍ രാഷ്ട്രീയ കളരിയില്‍ പയറ്റി തെളിഞ്ഞ നേതാവാണ് കെ സുധാകരനും. ഇരുവരും തമ്മിലുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ തന്നെ തുടങ്ങിയതുമാണ്. ഇപ്പോഴിതാ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിനെ വിലയിരുത്തി രംഗത്ത് വന്നിരിക്കുകയാണ് കെ സുധാകരന്.
പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

പിണറായി വിജയനുമായി തനിക്ക് വ്യക്തിപരമായ യാതൊരു ആഭിപ്രായ വ്യത്യാസവുമില്ല. എന്നാല്‍ കണ്ണൂര്‍ പോലൊരു ജില്ലക്ക് അകത്ത് ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ കടന്നു പോവുന്ന ഒരു പാര്‍ട്ടി ഉണ്ടാക്കിയ മടുപ്പ്, അരാജകത്വം, വികസന മുരടിപ്പ് എന്നിവയെ എതിര്‍ക്കാന്‍ കഴിയില്ല. ആ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയിലാണ് പിണറായി വിജയനെ വിമര്‍ശിക്കുന്നതെന്നും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ കെ സുധാകരന് പറയുന്നു.

ഇതിനെയൊക്കെ പിണറായി വിജയന് ഒറ്റക്ക് നയിക്കുന്നു എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഇപ്പോള്‍ കണ്ണൂരില്‍, അല്ലെങ്കില്‍ കേരളത്തില്‍ തന്നെ ഏറ്റവും തലയെടുപ്പുള്ള നേതാവ് പിണറായിയാണ്. അദ്ദേഹം അറിയാതെ ഒരു ഇല അനങ്ങില്ല. അപ്പോള്‍ പിന്നെ അദ്ദേഹത്തെയല്ലാതെ വിമര്‍ശിക്കാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ടാണ് വിമര്‍ശനം പിണറായിയിലേക്ക് പോവുന്നത്.

പിണറായിയെ താഴ്ത്തിക്കെട്ടി സംസാരിക്കണം എന്നൊന്നും എനിക്കില്ല. എന്നാല്‍ രാഷ്ട്രീയപരമായി വിമര്‍ശിക്കാതിരിക്കാന്‍ ആവില്ല. അദ്ദേഹം എന്റെ രാഷ്ട്രീയ ശുത്രുവാണ്. വിമര്‍ശിച്ചില്ലെങ്കില്‍ ഞാന്‍ ഞാനല്ലാതാവും. അതിന് അപ്പുറത്തുള്ളതെല്ലാം യാദൃശ്ചികമാണ്. അതിന് പലപ്പോഴും ഉത്തരവാദി അദ്ദേഹം തന്നെയാണെന്നും കെ സുധാകരന് അവകാശപ്പെടുന്നു.

അവാസ്തവമായ ഒരു കാര്യം ഞാന്‍ ഇന്നുവരെ ഒരിടത്തും പറഞ്ഞിട്ടില്ല. ഇനിയും പറയില്ല. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. അതിന് യാതൊരു മടിയും ഇല്ല. പിണറായി വിജയനും ഞാനും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം അതാണ്. അദ്ദേഹം പറയുന്നതും യഥാര്‍ത്ഥ്യവും തമ്മില്‍ വ്യത്യാസമുണ്ടാവും.

മാധ്യമങ്ങളോടൊക്കെ എന്ത് പറഞ്ഞാലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വന്തം മനഃസാക്ഷിയോടൊങ്കിലും ചോദിക്കണ്ടേണ്ടി വരില്ലെ. ചോദിക്കുമ്പോള്‍ ഉത്തരം നെഗറ്റീവ് ആയിരിക്കും. അത് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. അദ്ദേഹത്തിന്റ കഴിവിനെയൊന്നും ഒരിക്കലും ഞാന്‍ കുറച്ച് കാണുന്നില്ലെന്നും കെപിസിസി അധ്യക്ഷന്‍ തുറന്ന് പറയുന്നു.

എത്ര പ്രഗല്ഭന്മാരെയാണ് അദ്ദേഹം 'ശ്വാസം മുട്ടിച്ച് കൊന്നത്'. മുറിച്ചാല്‍ മുറികൂട്ടുന്നത് പോലെത്തെ ജീവിയാണ് അച്യുതാനന്ദനൊക്കെ. പക്ഷെ അദ്ദേഹത്തിന് പോലും പിണറായിക്ക് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. തനിക്ക് നല്കിയ ഭരണപരിഷ്കാര കമ്മീഷന് സ്ഥാനം അച്യുതാനന്ദന് ഏറ്റെടുക്കാതിരുന്നെങ്കില്‍ അദ്ദേഹം കൂടൂതുല്‍ ജനകീയനായി മാറുമായിരുന്നു.

സാഹചര്യങ്ങളാവും പിണറായിയെ ഇത്ര ശക്തനാക്കിയത്. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സിപിഎമ്മിന് കിട്ടി മേധാവിത്വം മറ്റൊരു ജില്ലയിലും സിപിഎമ്മിന് ലഭിച്ചിട്ടില്ല. അപ്പോള്‍ സ്വാഭാവികമായും പവര്‍ഫുള്ളായ ഒരു പ്രദേശത്തെ സിപിഎം നേതാവ് പവര്‍ ഫുള്ളാവും. സീതാറാം യച്ചൂരി ഉള്‍പ്പടേയുള്ള നേതാക്കള്‍ സിപിഎമ്മിന് ഉണ്ടെങ്കിലും അവരൊന്നും പിണറായിയുടെ അത്ര പവര്‍ഫുള്‍ അല്ലെന്നും കെ സുധാകരന് പറയുന്നു.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം
Recommended Video
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
'പിണറായിയെ സതീശന് മൂക്ക് കൊണ്ട് റൃത്വിക് റോഷന് എന്നെഴുതിക്കും, പുലിമടയിൽ തലവെക്കരുത്', ട്രോളി സലിം കുമാർ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
മുഖ്യമന്ത്രിയുടെ 'കേറി വാടാ മക്കളേ ക്ലിപ്പ്';ആ വീഡിയോ തൻ്റെ ചാനലിൽ ഇട്ടത്, മറുപടിയുമായി സുജിത്ത് ഭക്തൻ -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും











Click it and Unblock the Notifications