'മലയാളത്തിലെ ഒരു മുൻനിര യുവനടനും ലഹരിക്ക് അടിമ, അയാളുടെ അഭിനയം ഹോളിവുഡ് ലെവലിനും മേലെ'; ജയശങ്കർ
നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ വിമർശനങ്ങൾ ശക്തമാവുന്ന വേളയിൽ താരത്തിനെതിരെ നിയമനടപടി പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്‌റ്റിലായ ഷൈനിനെ ജാമ്യം നൽകി വിട്ടയച്ചിരുന്നു. ലഹരി ഉപയോഗിച്ചതായി ഷൈൻ തുറന്നുസമ്മതിച്ചുവെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ കാര്യങ്ങൾ ഷൈൻ തുറന്നു സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.
ഏപ്രിൽ 22ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് താരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലിൽ തങ്ങിയത് ലഹരി ഉപയോഗത്തിനും ഗൂഢാലോചന നടത്താനുമാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ താരത്തിന്റെ വൈദ്യ പരിശോധന പൂർത്തിയായ ശേഷം മാത്രമായിരിക്കും തുടർനടപടികൾ പോലീസ് കൈക്കൊള്ളുക.

ഇതിന് പിന്നാലെ ഷൈനിനെ വിലക്കണമെന്ന ആവശ്യവും ശക്തമാണ്. ഫിലിം ചേംബർ അടക്കമുള്ള സംഘടനകളോട് ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ചു കഴിഞ്ഞുവെന്നാണ് വിവരം. എന്നാൽ അന്തിമ തീരുമാനം മറ്റ് ഘടകങ്ങൾ കൂടി ആശ്രയിച്ചായിരിക്കും. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസും, താരത്തിന്റെ അറസ്‌റ്റും ഒക്കെ ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയാണ് അഡ്വ. എ ജയശങ്കർ.
എബിസി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയശങ്കറിന്റെ പ്രതികരണം. ലോക അത്‌ലറ്റിക്‌സിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ ബെൻ ജോൺസന്റെ ജീവിതകഥ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയ ജയശങ്കർ ലഹരി ഉപയോഗത്തെ കുറിച്ച് ചില വെളിപ്പെടുത്തലുകളും നടത്തി. മലയാള സിനിമയിൽ ഷൈൻ ടോം ചാക്കോ ഒറ്റയ്ക്കല്ലെന്നും മുൻനിര യുവതാരം ഉൾപ്പെടെ ലഹരിക്ക് അടിമയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ താരത്തിന്റെ പേര് അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
അഡ്വ. എ ജയശങ്കറിന്റെ വാക്കുകൾ
ബെൻ ജോൺസൺ എന്ന അത്‍ലറ്റിനെ നിങ്ങളിൽ എത്ര പേർ ഓർക്കുന്നുണ്ടെന്ന് എനിക്കറിയില്ല. ഞാൻ എൽഎൽബി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കാലത്താണ് 1988ലെ സോൾ ഒളിമ്പിക്‌സ് നടക്കുന്നത്. കൊറിയയിൽ വച്ചാണ് അത് നടന്നത്. ആ ഒളിമ്പിക്‌സിൽ 100 മീറ്റർ സ്പ്രിന്റിൽ ഗോൾഡ് മെഡൽ നേടുകയും അത് പിന്നീട് തിരിച്ചുകൊടുക്കേണ്ടി വരികയും ചെയ്‌ത ആളാണ് ബെൻ ജോൺസൺ. അദ്ദേഹം ജമൈക്കൻ വംശജനാണ്, കനേഡിയൻ പൗരനും.
കാനഡയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ഒളിമ്പിക്‌സിൽ പങ്കെടുത്തത്. ബെൻ ജോൺസണും അന്നത്തെ അമേരിക്കൻ അത്‌ലറ്റായ കാൾ ലൂയീസും തമ്മിലെ മത്സരം ആ ഒളിമ്പിക്‌സിൽ തുടങ്ങിയതല്ല. വളരെക്കാലമായി അവർ ഏറ്റുമുട്ടുകയായിരുന്നു. റിലേ ലോങ്ങ് ജംപ് ഒക്കെ ജയിച്ചുവന്ന ഒരാളായിരുന്നു കാൾ ലൂയീസ്.
അങ്ങനെ നിൽക്കവെയാണ് ബെൻ ജോൺസൺ ഉയർന്നുവന്നത്. ഒരു ഘട്ടത്തിൽ കാൾ ലൂയീസിനെ ജോൺസൺ തോൽപ്പിക്കുകയും ചെയ്‌തു. വെടിപൊട്ടുമ്പോൾ ബെൻ ജോൺസന്റെ തുടക്കം ഭയങ്കര പവർഫുൾ ആണ്. കുതിച്ചുപായും, കാൾ ലൂയീസ് അതുകൊണ്ട് ഒരൽപം പിറകിലായിരിക്കും. രണ്ട് പെരും നൂര് മീറ്റർ പത്ത് സെക്കന്റിൽ താഴെ ഓടുന്നവരാണ്. ലോകം ഉറ്റുനോക്കിയ ഒരു പോരാട്ടമായിരുന്നു സോളിലേത്.
അവിടെ കാൾ ലൂയീസ് ജയിക്കണം എന്ന് ആഹ്രഹിച്ചവർ ആയിരുന്നു അധികവും. പക്ഷേ ബെൻ ജോൺസൺ ആയിരിക്കും ജയിക്കുക എന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു, അതുപോലെ തന്നെയാണ് ഫലം വന്നതും. എന്നെ പോലെയുള്ള ആരാധകർക്ക് വിഷമം തോന്നിയിരുന്നു. രണ്ടാം ദിവസം ഡോപ് ടെസ്‌റ്റിൽ ബെൻ ജോൺസൺ പരാജയപ്പെട്ടു.
ഞാനിപ്പോ ഇത് ഓർക്കാൻ കാരണം മലയാളത്തിലെ ഒരു നടനുമായി ബന്ധപ്പെട്ട് ഒരു വിവാദം വന്നല്ലോ, അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് ഒരു നടി പരാതി പറഞ്ഞിരുന്നു. അദ്ദേഹത്തിനെതിരെ നമ്മുടെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. അദ്ദേഹത്തെ നമ്മുടെ എറണാകുളത്തെ നോർത്ത് റെയിൽവേ സ്‌റ്റേഷനിന്റെ അടുത്തുള്ള ഹോട്ടലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചതും ഓടിയതും ഒക്കെ പത്രത്തിലും ടെലിവിഷനിലും ഒക്കെ വർത്തയായതാണ്.
ഇതിപ്പോൾ ഓർക്കാൻ കാരണം ഷൈൻ ടോം ചാക്കോ അത്ര വലിയ നടൻ ആയത് കൊണ്ടാണ്. പുള്ളി നീലവെളിച്ചം എന്ന സിനിമയിൽ അഭിനയിച്ചതിന്റെ കുറിച്ച് നേരത്തെ ഞാൻ പറഞ്ഞതാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗവീനിലയം എന്ന തിരക്കഥ വിൻസന്റ് മാഷ് പണ്ട് സിനിമ ആക്കിയിട്ടുണ്ട്. അന്ന് പിജെ ആന്റണി അഭിനയിച്ച വില്ലന്റെ റോളിൽ ആഷിഖ് അബു റീമേക്ക് ചെയ്‌തപ്പോൾ ഷൈൻ ടോം ചാക്കോയാണ് അഭിനയിച്ചത്.
സത്യം പറഞ്ഞാൽ പിജെ ആന്റണി എവിടെ നിക്കുന്നു, ഷൈൻ ടോം ചാക്കോ എവിടെ നിൽക്കുന്നു എന്ന് ചോദിച്ചാൽ യാതൊരു താരതമ്യവുമില്ല ഇവർ തമ്മിൽ. പിജെ ആന്റണി വളരെ പ്രസിദ്ധനായ ഒരു നടനാണ്. അദ്ദേഹം ഉത്തേജക മരുന്നൊന്നും കഴിച്ചിട്ടല്ല സാധാരണ നടനാണ്. അതുകൊണ്ട് ന്യായമായിട്ടുള്ള വികാരങ്ങളെ അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യക്ഷപ്പെടൂ. സത്യനായാലും നസീർ ആയാലും അങ്ങനെ തന്നെയാണ്. അവരാരും ഉത്തേജക മരുന്ന് കഴിച്ചിട്ടല്ല.
എന്നാൽ ഇപ്പോൾ അങ്ങനെയല്ല. മലയാള സിനിമയിൽ മമ്മൂട്ടിയേക്കാളും മോഹൻലാലിനേക്കാളും ഗംഭീരമായി അഭിനയിക്കുന്ന ഒരു യുവനടൻ, മധ്യവയസ്‌കൻ എന്ന് പറയുന്നതാവും ശരി. ഈ നടന്റെ അഭിനയം കണ്ടാൽ നമ്മൾ അത്ഭുതപ്പെട്ട് പോകും. അങ്ങനെ മമ്മൂട്ടിക്കോ മോഹൻലാലിനോ പോലും അഭിനയിക്കാൻ പറ്റില്ല, സത്യൻ മാഷിന് പോലും പറ്റില്ല.
ഇവരൊക്കെ വല്യ നടൻമാരാണ്, പക്ഷേ ഈ നടന്റെ മുഖത്ത് വരുന്ന ഭാവങ്ങൾ ഇവർക്ക് ഒരിക്കലും അഭിനയിക്കാൻ കഴിയില്ല. വല്യ ഹോളിവുഡ് നടൻമാർക്ക് പോലും പറ്റാത്ത രീതിയിൽ നമ്മുടെ ഈ മലയാളി നടൻ അഭിനയിക്കും. കാരണം അഭിനയിക്കുന്നത് പുള്ളിയല്ല, വേറെ സാധനമാണ്, മരുന്ന് വേറെയാണ്. ആ സാധനം ഉപയോഗിച്ചിട്ടല്ല നേരത്തെ പേരെടുത്ത് പറഞ്ഞ ആരും അഭിനയിക്കുന്നത്.
ആ നടന്റെ അഭിനയം കണ്ടപ്പോൾ എനിക്ക് രണ്ട് തരത്തിലാണ് അത്ഭുതം തോന്നിയത്. ഒന്നാമത് ഇയാൾ, ചെറുപ്പക്കാരൻ എന്ന് വേണമെങ്കിൽ പറയാവുന്ന ഈ നടൻ നേരത്തെ പേരെടുത്ത് പറഞ്ഞ എല്ലാ നടൻമാരേക്കാളും ഗംഭീരമായിട്ട് ചെയ്യുന്നുണ്ടെന്ന് തോന്നുമ്പോൾ, അതേസമയം തന്നെ അഭിനയിക്കുന്നത് അദ്ദേഹമല്ലോ എന്ന് ഓർക്കുമ്പോഴും എനിക്ക് അത്ഭുതം തോന്നാറുണ്ട്.
ഈ ഷൈൻ ടോം ചാക്കോ ഒന്നും ഇക്കാര്യത്തിൽ ഒറ്റയ്ക്കല്ല. അദ്ദേഹത്തിനൊപ്പം ഇതേ വഞ്ചിയിൽ കാലെടുത്ത് വെച്ച് ഒട്ടേറെ താരങ്ങൾ വേറെയുമുണ്ട്. മലയാള സിനിമയെ നയിക്കുന്നു എന്ന് പറയുന്ന പ്രധാന സംഗതി ഇപ്പോഴത്തെ കാലത്ത് ഇതുപോലെയുള്ള സാധനങ്ങളാണ്. കൊക്കെയ്ൻ അടക്കമുള്ള മയക്കുമരുന്നുകളാണ് ഉള്ളത്. ഈ മാഫിയയുടെ കൈപ്പിടിയിലാണ് ഇപ്പോൾ മലയാള സിനിമ നിലകൊള്ളുന്നത്.
ആളുകളുടെ പേരെടുത്ത് ഞാൻ പറയുന്നില്ല. കാരണം അവരുടെ മാനനഷ്‌ട കേസ് പേടിച്ചിട്ടല്ല. ഇത് കാണുമ്പോൾ പല മുഖങ്ങളും നിങ്ങൾക്ക് തെളിഞ്ഞു വരും എന്ന് അറിയാവുന്നത് കൊണ്ടാണ്. നടന്മാർ മാത്രമല്ല, നടികളിൽ ചിലരൊക്കെ ഇത് ഉപയോഗിക്കുന്നവർ ആണെന്ന് നമുക്ക് അറിയാവുന്നതാണ്. പൊതുസ്ഥലങ്ങളിലെ അവരുടെ ഇടപെടൽ കണ്ടാൽ നമുക്ക് അത് ഏറെക്കുറെ ഉറപ്പിക്കാം.
ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ അമ്മയിൽ പരാതി നൽകിയ നടിയുടെ ബുദ്ധി വൈഭവത്തെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ശരിക്കും പറഞ്ഞാൽ ചിരിയും കരച്ചിലും ഒരുമിച്ചാണ് വരുന്നത്. കാരണം ഏതെങ്കിലും നടനെതിരെ അമ്മയിൽ പരാതി കൊടുത്തിട്ട് എന്തെങ്കിലും കാര്യമുണ്ടോ? ഈ അമ്മ സംഘടന നടൻമാർ ചെയ്യുന്ന സകല തൊട്ടിത്തരങ്ങളും നയീകരിക്കാനും അവരെ കേസുകളിൽ നിന്ന് ഒഴിവാക്കാനും വേണ്ടി ഉള്ളതാണെന്ന് നമുക്ക് അറിയാം.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള് വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ് സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള് പങ്കുവെച്ച് കൃഷണകുമാര്












Click it and Unblock the Notifications