കാർ കനാലിലേക്ക് വീണു; അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
കോട്ടപ്പള്ളിയില്‍ കാർ കനാലിലേക്ക് തെന്നി വീണു, അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
വടകര: കോട്ടപ്പള്ളിയില്‍ കാർ കനാലിലേക്ക് തെന്നി വീണു, അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടപ്പള്ളിയിലെ വടകര–മാഹി കനാൽ റോഡിലൂടെയുള്ള യാത്രക്കിടെയാണ് അപകടം . കഴകപുരയിൽ ശരത്ത് ഓടിച്ച കാറാണ് കനാലിൽ പതിച്ചത്.
പതിനഞ്ച് മീറ്റർ ആഴമുള്ള കനാലിന്റെ കരയോടടുത്തുള്ള ചളിയിൽ ടയർ പുതഞ്ഞതു കാരണം ശരത്തും അമ്മയും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.മഴയില്‍ വെള്ളം കെട്ടി നിന്ന റോഡില്‍ തെന്നി നീങ്ങിയ കാര്‍ സുരക്ഷ ഭിത്തി ഇല്ലാത്തതിനാൽ കനാലിലേക്ക് മറിയുകയായിരുന്നു.

സുരക്ഷ ഭിത്തി ഇല്ലാത്തതിനാൽ കോട്ടപ്പള്ളിയിലെ വടകര–മാഹി കനാൽ റോഡിലൂടെയുള്ള യാത്ര ജീവന് ഭീഷണിയായി. ഇടുങ്ങിയ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ ഏതു സമയവും തെന്നി കനാലിലേക്ക് പതിക്കുമെന്നതാണ് അവസ്ഥ.
നേരത്തെ രണ്ടു കാറുകൾ കനാലിൽ വീണിരുന്നു. കനാൽ റോഡിന് പല സ്ഥലങ്ങളിലും വീതി കുറവായതാണ് അപകടം വരുത്തുന്നത്. വീടുകൾ ഉള്ള ഭാഗത്താണ് വീതി കുറവുള്ളത്. ടാർ ചെയ്യാത്ത റോഡിൽ മഴ പെയ്താൽ നിറയെ ചളിയാണ്. ഇതിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ തെന്നുന്നതാണ് പ്രധാന പ്രശ്നം.
അശ്ലീലദ്യശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു, മനംനൊന്ത് വിദ്യാർഥി ചെയ്തത്.... സംഭവം ഇങ്ങനെ
കനാൽ നവീകരണം പകുതിക്ക് വച്ചു നിർത്തിയതിനാൽ തുടർ പ്രവൃത്തികളത്രയും സ്തംഭിച്ചിരിക്കുകയാണ്. മൂന്നു വർഷത്തിനുള്ളിൽ മൂന്നു പേർ കനാലിൽ വീണു മരിച്ചിരുന്നു. അവരെല്ലാം അബദ്ധത്തിൽ വീഴുകയായിരുന്നു. റോഡിന് ഉടൻ സുരക്ഷാഭിത്തി പണിയണമെന്നാണ് ആവശ്യം.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications