'മുല്ലപ്പെരിയാർ പൊട്ടിയാൽ ആര് ഉത്തരം പറയും? നമുക്കിനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ല'; സുരേഷ് ഗോപി
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയിൽ ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. അണക്കെട്ടിന്റെ നിലവിലെ അവസ്ഥ ഭീതി പടർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഡാം പൊട്ടിയാൽ ആര് ഉത്തരം പറയുമെന്ന ചോദ്യവും മന്ത്രി ഉയർത്തുകയുണ്ടായി. കോടതിയെ ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ പോലും സാറ്റലൈറ്റ് സംവിധാനം വേണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
'ഇന്നും നിറഞ്ഞു നിൽക്കുന്ന വിഷയമാണത്. പൊട്ടും പൊട്ടുമായിരിക്കും എന്നൊക്കെ പറയുന്നു. ഒരുപക്ഷേ പൊട്ടിയാൽ ആര് ഉത്തരവാദിത്തം പറയും? കോടതി പറയുമോ, അതല്ല കോടതിയിൽ നിന്ന് ഇത്തരം ഉത്തരവുകൾ വാങ്ങി ഇന്നത്തെ സ്ഥിതിവിശേഷം അതേപടി തുടരുന്നവർ ഉത്തരം പറയണം' സംസ്ഥാന സർക്കാരിനെ പരോക്ഷമായി സൂചിപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്. എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവർ ഉത്തരം പറയണം. നമുക്ക് ഇനിയും കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ വലിയ രീതിയിൽ പുരോഗമിക്കുന്നതിന് ഇടയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
നേരത്തെ മുല്ലപ്പെരിയാർ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥുമായി സുരേഷ് ഗോപി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്‌ച നടന്നത്. ഐഎസ്ആർഒയിലെ ശാസ്ത്ര, സാങ്കേതിക വിദഗ്‌ധരുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.
ജൂൺ മാസത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി സംബന്ധിച്ച് മേൽനോട്ട സമിതി പരിശോധന നടത്തിയിരുന്നു. വയനാട്ടിലെ ഉരുൾപൊട്ടലിന് പിന്നാലെയാണ് മുല്ലപ്പെരിയാർ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപകമായ പ്രചരണവും ചർച്ചകളും ആരംഭിച്ചത്.
ഡാം ഡികമ്മീഷൻ ചെയ്യണമെന്നും പുതിയ ഡാം നിർമ്മിക്കണം എന്നുമുൾപ്പെടെയുള്ള ആവശ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഇതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ യുവാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ ക്യാമ്പയിൻ അടക്കം സംഘടിപ്പിച്ചു വരുന്നുണ്ട്. എന്നാൽ ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നാണ് സർക്കാർ വാദം.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡാമിന്റെ സുരക്ഷ സംബന്ധിച്ച വിഷയത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും മന്ത്രി റോഷി അഗസ്‌റ്റിൻ തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ അണക്കെട്ട് വേണമെന്നത് തന്നെയാണ് സർക്കാരിന്റെ ആവശ്യമെന്നും അദ്ദേഹം പറയുന്നു. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications