കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഖുർആനിൽ സ്വർണ്ണം കടത്തി എന്ന കള്ളവാദം പൊളിഞ്ഞു', യുഡിഎഫും ബിജെപിയും മാപ്പ് പറയണമെന്ന് ജലീൽ

Google Oneindia Malayalam News

മലപ്പുറം: ഖുർആനിൽ സ്വർണ്ണം കടത്തി എന്ന പ്രചാരണം പൊളിഞ്ഞുവെന്ന് മുൻ മന്ത്രി കെടി ജലീൽ. യുഇഎ കോൺസുലേറ്റ് കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ ഖുർആൻ കോപ്പികൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് കോൺസുലേറ്റിന് അയച്ച കത്തിന്റെ കോപ്പി കെടി ജലീൽ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. സത്യം പുറത്ത് വന്നപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ അത് പ്രസിദ്ധീകരിച്ചില്ലെന്നും കെടി ജലീൽ കുറ്റപ്പെടുത്തി.

കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഖുർആനിൽ സ്വർണ്ണം കടത്തി എന്ന കള്ളവാദം പൊളിഞ്ഞു: UDF ഉം BJP യും മാപ്പ് പറയണം. UAE കോൺസുലേറ്റ് ഇറക്കുമതി ചെയ്ത 4479 തൂക്കമുള്ള വിശുദ്ധ ഖുർആൻ്റെ കോപ്പികൾ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെയാണ് പുറത്ത് സൗജന്യ വിതരണം നടത്തിയതെന്ന് കാണിച്ച് കസ്റ്റംസ്, കോൺസുലേറ്റിന് നോട്ടീസയച്ചു. 10,84,993 രൂപയാണ് ഇതിൻ്റെ മതിപ്പു വിലയെന്നും നോട്ടീസിൽ പറയുന്നു.

'പിന്നിൽ അന്താരാഷ്ട്ര ശാഖകള്‍ വരെയുളള ടീം', നമ്മളൊന്നും കാണാത്ത തിമിംഗലങ്ങളെന്ന് സരിത എസ് നായർ'പിന്നിൽ അന്താരാഷ്ട്ര ശാഖകള്‍ വരെയുളള ടീം', നമ്മളൊന്നും കാണാത്ത തിമിംഗലങ്ങളെന്ന് സരിത എസ് നായർ

jaleel

കോൺസുലേറ്റിലെ ജീവനക്കാർക്ക് ഉപയോഗിക്കാനുള്ള സാധനങ്ങൾക്കു മാത്രമേ ഡ്യൂട്ടി ഇളവുള്ളൂ. എന്നിരിക്കെ പ്രസ്തുത വ്യവസ്ഥ പാലിക്കാതെ ഇറക്കുമതി ചെയ്ത ഖുർആൻ കോപ്പികൾ പുറത്ത് സൗജന്യമായി വിതരണം ചെയ്തതിലേക്ക് 2,63,870 രൂപ UAE കോൺസുലേറ്റ് കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്ന് കാണിച്ചാണ് അസിസ്റ്റൻ്റ് കസ്റ്റംസ് കമ്മീഷണർ ഷോക്കോസ് നോട്ടീസ് അയച്ചിരിക്കുന്നത്.

മാസങ്ങളോളം കേരളത്തെ പിടിച്ച് കുലുക്കിയ ഖുർആനിൽ സ്വർണ്ണം കടത്തി എന്ന കള്ള പ്രചരണത്തിൻ്റെ നിജസ്ഥിതി പുറത്തു വന്നപ്പോൾ മുഖ്യധാരാ ചാനലുകളോ പത്രങ്ങളോ അത് പ്രസിദ്ധീകരിച്ചതായി കണ്ടില്ല. അത് കൊണ്ടാണ് 9 പേജുള്ള കത്തിൻ്റെ കോപ്പി പൊതു ജനങ്ങളുടെ അറിവിലേക്കായി ഇമേജായി നൽകുന്നത്. കസ്റ്റംസ് വകുപ്പ് കേരള സർക്കാരിൻ്റെ സ്ഥാപനമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? സത്യത്തെ എത്ര കുഴിച്ച് മൂടിയാലും ഒരുനാൾ ഉഗ്രരൂപം പൂണ്ട് അത് ഉയിർത്തെഴുന്നേൽക്കും'.

കണ്ണനെ കാണാന്‍ ഗുരുവായൂരില്‍ എത്തി അനു സിത്താര; പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
The false claim that gold was smuggled in the Quran was refuted, KT Jaleel demands apology from UDF and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X