'കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊന്നുതള്ളിയത് 50 ലക്ഷം ക്രിസ്ത്യാനികളെ', ആരോപണവുമായി വി മുരളീധരൻ
കൊച്ചി: 2024 തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാജ്യത്തെ ക്രൈസ്തവ വിശ്വാസികളെ ഒപ്പം നിര്‍ത്താനുളള പരിശ്രമത്തിലാണ് ബിജെപി. ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പളളി സന്ദര്‍ശിക്കാനും ബിജെപി നേതാക്കള്‍ ക്രൈസ്തവ ഭവന സന്ദര്‍ശനത്തിനും ഇറങ്ങിയത് ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസ്യത ആര്‍ജ്ജിക്കാനുളള ശ്രമത്തിന്റെ ഭാഗമായിട്ടാണ്.
അതേസമയം രാജ്യത്ത് പലയിടത്തും പളളികള്‍ അടക്കം ആക്രമിക്കപ്പെടുന്നത് പോലുളള വിഷയങ്ങള്‍ ഉയര്‍ത്തി ബിജെപി നീക്കത്തിന് എതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഇടതുപക്ഷം അടക്കം ക്രൈസ്തവര്‍ക്ക് നേരെ നടന്ന വിവിധ ആക്രമണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപിയെ വിമര്‍ശിക്കുന്നത്.. ഇതോടെ മറുപടിയുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്ത് വന്നിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്ത് ക്രിസ്ത്യാനികളെ വംശഹത്യ നടത്തിയ ആളുകളാണെന്ന് വി മുരളീധരന്‍ പറഞ്ഞു. അതിനെ അവര്‍ ആദ്യം തളളിപ്പറയുമോ. ചൈനയില്‍ ബിഷപ്പുമാരെ വാഴിക്കുന്നത് മാര്‍പാപ്പയല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. മുഖ്യമന്ത്രി ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ അദ്ദേഹം താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചതിന്റെ പശ്ചാത്താപമാണെങ്കിൽ നല്ലകാര്യമാണെന്നും വി മുരളീധരൻ പറഞ്ഞു.
വി മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്: 'വിചാരധാരയുമായി ക്രൈസ്തവരെ ബോധവൽക്കരിക്കാനിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാർ ആദ്യം ചെയ്യേണ്ടത് പാർട്ടി ഓഫീസുകളിൽ നിന്ന് ലെനിൻ്റെയും ജോസഫ് സ്റ്റാലിൻ്റെയും ചിത്രങ്ങൾ നീക്കുകയാണ്... കാരണം ലോകത്ത് ക്രിസ്ത്യൻ സഹോദരങ്ങളെ ഏറ്റവുമധികം പീഡിപ്പിച്ചവർ ഈ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാണ്.. ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊന്നുതള്ളിയത് 50 ലക്ഷം ക്രിസ്ത്യാനികളെയാണ്.
1921-50 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനിൽ നടന്നത് സമാനതകളില്ലാത്ത ക്രിസ്ത്യൻ കൂട്ടക്കൊലയാണ്... പതിനായിരക്കണക്കിന് റഷ്യൻ ഓർത്തഡോക്സ് പുരോഹിതരെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്തത് ചരിത്രത്തിലെ കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.... 1917 - 21 കാലഘട്ടത്തിൽ 600 റഷ്യൻ ഓർത്തഡോക്സ് സെമിനാരികളും സ്ഥാപനങ്ങളുമാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം തകർത്തത്.... കമ്മ്യൂണിസ്റ്റുകൾ ഇതെല്ലാം ചെയ്തത് ക്രിസ്തീയ വിശ്വാസം ഇല്ലാതാക്കാനായിരുന്നു...
Vastu Tips For Clock: ക്ലോക്കിലെ ബാറ്ററി തീര്‍ന്നോ..? മുട്ടന്‍പണി വരുന്നുണ്ട്
റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എട്ടാം പാർട്ടി കോൺഗ്രസ് "വിശ്വാസം ഇല്ലാതാക്കൽ" പ്രഖ്യാപിത ലക്ഷ്യമാക്കി... വിശുദ്ധരുടെ ശവകുടീരങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവാലയങ്ങളും തച്ചുടച്ചു.... (പിന്നീട് ഈ ക്രൂരത ചെയ്തത് ഇസ്ലാമിക തീവ്രവാദികളാണ് ). പോളണ്ട്, വെനസ്വേല, നിക്കരാഗ്വ, ക്യൂബ.. കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ എല്ലായിടത്തും ആദ്യം ഇല്ലായ്മ ചെയ്തത് ക്രിസ്തുവിൻ്റെ അനുയായികളെയാണ്... സിപിഎമ്മിൻ്റെ മാതൃകാ രാജ്യമായ ചൈനയിൽ ഇന്നും ബിഷപ്പുമാരെ വാഴിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് !
2018 മുതൽ 5000 - 10000 ക്രിസ്തീയ വിശ്വാസികൾ ചൈനയിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്.
ദേവാലയങ്ങളിൽ ക്രിസ്തുവിൻ്റെയും മദർ മേരിയുടെയും രൂപങ്ങളുടെ സ്ഥാനത്ത് പ്രസിഡൻ്റിൻ്റെ രൂപമായി ! ഇതെല്ലാം മറച്ചുവച്ചാണ് ക്രൈസ്തവ സ്നേഹത്തിൻ്റെ വ്യാജ കുപ്പായമണിഞ്ഞ് കമ്മ്യൂണിസ്റ്റുകാർ കളത്തിലിറങ്ങിയിരിക്കുന്നത്'.












Click it and Unblock the Notifications