യുഎഇയിൽ വേനലിന്റെ ആദ്യ ലക്ഷണങ്ങൾ പ്രകടം; ചില ഭാഗങ്ങളിൽ താപനില 40°C, അസാധാരണ വർധനവ്
ദുബായ്: യുഎഇയിൽ വേനൽക്കാലത്തിന്റെ ആദ്യ ലക്ഷണങ്ങൾ പ്രകടമായതോടെ താമസക്കാർ കനത്ത ജാഗ്രതയിൽ. താപനില സാധാരണയെക്കാൾ ഉയർന്നതാണെങ്കിലും, അസ്ഥിരമായ വസന്തകാല കാലാവസ്ഥ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത നൽകുന്നുവെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 40°C ആയി ഉയർന്നിരുന്നു. ഏപ്രിലിന് ഇത് അസാധാരണ വർധനവാണ് എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം.
സാധാരണയായി തീരപ്രദേശങ്ങളിൽ 32-34°C-നും ഉൾപ്രദേശങ്ങളിൽ 34-36°C-നും ഇടയിലായിരുന്ന താപനിലയെക്കാൾ ഇത് വളരെ കൂടുതലാണ് എന്നാണ് കാലാവസ്ഥാ വിദഗ്‌ധർ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ യഥാർത്ഥ വേനൽച്ചൂട് ഇതുവരെ എത്തിയിട്ടില്ല. മാർച്ച് പകുതി മുതൽ മെയ് ആദ്യവാരം വരെയുള്ള "സറയത്ത് സീസൺ" എന്ന പരിവർത്തന ഘട്ടത്തിലാണ് രാജ്യം.

ഈ സീസണിന്റെ പ്രത്യേകത പെട്ടന്നുള്ളതും ഹ്രസ്വവുമായ കാലാവസ്ഥാ മാറ്റങ്ങളാണ്. ഉച്ചതിരിഞ്ഞോ അതിരാവിലെയോ വലിയ ഇടിമിന്നൽ മേഘങ്ങൾ രൂപപ്പെട്ട് ഹ്രസ്വവും ശക്തമായ മഴ, കാറ്റ്, പൊടിക്കാറ്റുകൾ എന്നിവയുണ്ടാകാം. ചൂടും അസ്ഥിരമായ കാലാവസ്ഥയും ഈ കാലയളവിന്റെ പ്രത്യേകതയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. നിലവിലെ സ്ഥിതിയിൽ ഇത് എത്ര നാൾ തുടരുമെന്ന കാര്യത്തിൽ ധാരണയില്ല.
അറേബ്യൻ ഉപദ്വീപിന്റെ മധ്യഭാഗങ്ങളെ, പ്രത്യേകിച്ച് സൗദി അറേബ്യയെ ബാധിക്കുന്ന ന്യൂനമർദ്ദമാണ് ഈ അസ്ഥിരതയ്ക്ക് കാരണമായി വിലയിരുത്തുന്നത്. യുഎഇയെ നേരിട്ട് ബാധിക്കില്ലെങ്കിലും, മേഘരൂപീകരണം, ഒറ്റപ്പെട്ട മഴ എന്നിവയുടെ പരോക്ഷ ഫലങ്ങൾ വരും ദിവസങ്ങളിലും പ്രതീക്ഷിക്കാം.
കഴിഞ്ഞ ആഴ്‌ചകളിൽ അസാധാരണമാംവിധം തണുപ്പാണ് അനുഭവപ്പെട്ടത്.
ചില തീരദേശ നഗരങ്ങളിൽ താപനില 30°C-ൽ താഴെയായിരുന്നു. ചില പോലുള്ള ഉൾപ്രദേശങ്ങളിൽ ഇത് 15°C-ൽ താഴെയും ചിലപ്പോൾ 10°C-ലും താഴെയെത്തി. ഇത് സാധാരണ സീസൺ ശരാശരിയെക്കാൾ കുറവായിരുന്നു. നിലവിലെ കാലാവസ്ഥാ രീതി വസന്തകാലം അവസാനിക്കുന്നതിന്റെ സൂചനയായാണ് വിദഗ്‌ധർ വിലയിരുത്തുന്നത്.
മാർച്ച് പകുതി മുതൽ മെയ് ആദ്യവാരം വരെയുള്ള കാലയളവിൽ സാധാരണയായി അസ്ഥിരമായ കാലാവസ്ഥയാണെങ്കിലും, ഈ വർഷം തണുപ്പുള്ള ദിവസങ്ങളും 40°C പോലുള്ള പെട്ടന്നുള്ള താപനില വർധനയും കണ്ടത് പലരും കൗതുകത്തോടെയാണ് നിരീക്ഷിക്കുന്നത്. എങ്കിലും ഇത്തരം ഏറ്റക്കുറച്ചിലുകൾ സീസണിന്റെ പ്രത്യേകതയാണെന്നും പ്രാദേശിക കാലാവസ്ഥാ സംവിധാനങ്ങളെ ആശ്രയിച്ച് മെയ് ആദ്യകാലം വരെ നീണ്ടുനിൽക്കാം.












Click it and Unblock the Notifications