'കെഎഎസിനെ കുഴിച്ചുമൂടാനാണ് സര്‍ക്കാര്‍ ഉദ്ദേശം', ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പിണറായി
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ തകർക്കാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിശേഷാല്‍ ചട്ട ഭേദഗതി നിര്‍ദ്ദേശങ്ങളിലൂ
ടെ കെഎഎസിനെ അപ്രധാനമാക്കി തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് സർക്കാർ നീക്കമെന്നും ജീവനക്കാരുടെ സംഘടനകളുമായി ക്രിയാത്മകമായ ചര്‍ച്ചപോലും നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചു.
പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്: ' കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ (കെഎഎസ്) തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സംസ്ഥാനത്തെ ഭരണനിര്‍വ്വഹണം ആധുനികവല്‍ക്കരിക്കുക, ജനസൗഹൃദമാക്കുക അതോടൊപ്പം ഐഎഎസ് ഫീഡര്‍ സര്‍വീസായി അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ മിഡില്‍ ലെവല്‍ മാനേജ്മെന്‍റ് ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് 2017 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കെ.എ.എസ് രൂപീകരിച്ചത്. ഒന്നാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശയാണ് ഇതിലൂടെ നടപ്പിലായത്.
എന്നാല്‍ കെ.എ.എസ്-നെ അപ്രധാനമാക്കി തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ പൊതുഭരണ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്ന വിശേഷാല്‍ ചട്ട ഭേദഗതി നിര്‍ദ്ദേശങ്ങളിലുള്ളത്. കെ.എ.എസ്-ന് 29 വകുപ്പുകളിലെ 10 ശതമാനം ഒഴിവുകളാണ് കണക്കാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എ.എസ്-ലേക്കുള്ള ആദ്യ നിയമനം നടന്നത്. രണ്ടാമത്തെ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് ഇപ്പോള്‍ നിലവിലുണ്ടെങ്കിലും അതില്‍ നിന്ന് നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

രാജ്യത്ത് മിക്കവാറും സംസ്ഥാനങ്ങളില്‍ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. ഐഎഎസ്-ന് പുറമെയാണ് ഈ രീതിയില്‍ സംസ്ഥാനത്തെ തന്നെ കഴിവും പ്രാപ്തിയുമുള്ള ഉദ്യോഗാര്‍ത്ഥികളെ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിന്‍റെ ഭാഗമാക്കാന്‍ എടുത്ത തീരുമാനം. നിലിവില്‍ ഐ.എ.എസ് ശ്രേണിയിലേക്ക് പരിമിതമായ അവസരങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ നിശ്ചിത ശതമാനം ഒഴിവുകള്‍ കെ.എ.എസ്-ലേക്ക് മാറ്റിയതോടെ ഈ അവസരങ്ങള്‍ വര്‍ദ്ധിക്കുന്ന നിലയുണ്ടായി.
29 വകുപ്പുകളിലെ 10 ശതമാനം ഒഴിവുകള്‍ എന്ന വ്യവസ്ഥ ഇല്ലാതാക്കാനാണ് പുതിയ നിര്‍ദ്ദേശം. കെ.എ.എസ്-ന് ചട്ടപ്രകാരം ഉറപ്പുനല്‍കിയിരിക്കുന്ന പ്രമോഷന്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാനും മറ്റു സര്‍വ്വീസുകളില്‍ നിന്ന് തസ്തികമാറ്റം വഴി പി.എസ്.സി മുഖാന്തിരം കെ.എ.എസ്-ലേക്ക് നിയമനം ലഭിക്കുന്നവര്‍ക്ക് അനുവദിച്ചിരുന്ന ശമ്പള സംരക്ഷണം ഒഴിവാക്കാനും ഭേദഗതിയിലൂടെ നിര്‍ദ്ദേശിക്കുന്നു.
കെ.എ.എസ് ഉദ്യോസ്ഥരുടെ ശമ്പളം, സീനിയോരിറ്റി, സ്ഥാനക്കയറ്റം, നിയമനം എന്നിവ സര്‍ക്കാരിന്റെ ഇഷ്ടാനുസരണം മാറ്റാവുന്ന നിലയിലേക്കുള്ളതാണ് ഇപ്പോഴത്തെ ഭേദഗതി നിര്‍ദ്ദേശം. നിലവിലുള്ള ഗ്രേഡ് പേ നിര്‍ത്തലാക്കും. ഭേദഗതികള്‍ക്ക് മുന്‍കാല പ്രാബല്യവും നിര്‍ദ്ദേശിക്കുന്നു. നിലവിലുള്ള ജീവനക്കാര്‍ക്ക് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സേവിംഗ് ക്ലോസ് പോലും ഉള്‍പ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശമ്പളവും ആനുകൂല്യവും തിരിച്ചുപിടിക്കുന്നതിലേക്ക് വരെ ഈ നടപടി നയിക്കും.
കെ.എ.എസ്-നെ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും സര്‍ക്കാരിന്‍റെ വിവേചനാധികാരത്തില്‍ നിക്ഷിപ്തമായിരിക്കുക വഴി ഭാവിയില്‍ ഈ സംവിധാനം അവസാനിപ്പിക്കാന്‍ വരെ തയ്യാറാകാവുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. വിശേഷാല്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 03.11.2026 ല്‍ സര്‍ക്കാര്‍ പരിഷ്ക്കരിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം കരട് ചട്ടങ്ങള്‍ അംഗീകൃത സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യണമെന്ന ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വ്യവസ്ഥ കൂടി ഇല്ലാതാക്കിയിട്ടുണ്ട്. വ്യക്തികള്‍ക്കും അംഗീകൃത സര്‍വ്വീസ് സംഘടനകള്‍ക്കും വെബ് സൈറ്റിലെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ അഭിപ്രായങ്ങള്‍ നല്‍കാന്‍ 15 ദിവസത്തെ സമയം മാത്രമാണ് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം അനുവദിക്കുന്നത്.
ഈ ഭേദഗതി നിര്‍ദ്ദേശം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതിന്റെ ആദ്യത്തെ ഇര കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് ആയിരിക്കുമെന്നാണ് കാണുന്നത്. സര്‍വ്വീസിന്റെ ഘടന ആകെ പൊളിച്ചെഴുതുന്ന കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാന്‍ വെറും 7 ദിവസം മാത്രമാണ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ സംഘടനകളുമായി ക്രിയാത്മകമായ ചര്‍ച്ചപോലും നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.
ചുരുക്കിപ്പറഞ്ഞാല്‍ നിലവിലെ ഉദ്യോഗസ്ഥരെയും റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികളെയും ഒരുപോലെ വഞ്ചിക്കുന്നതും പൊതുഭരണ സംവിധാനത്തെ തകര്‍ക്കുന്നതുമാണ് ഈ കരട് വിജ്ഞാപനം. കെ.എ.എസ്-നെ അക്ഷരാര്‍ത്ഥത്തില്‍ കുഴിച്ചുമൂടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. ഇത് നാളെ മറ്റു സര്‍വ്വീസുകള്‍ക്കുള്ള സൂചനകൂടിയാണ്. സര്‍വ്വീസ് സംഘടനകളുമായി ജനാധിപത്യ രീതിയില്‍ ചര്‍ച്ച നടത്തി കേരളത്തിന്‍റെ സിവില്‍ സര്‍വ്വീസിനെ സംരക്ഷിക്കുന്നതിനും കെ.എ.എസ്-ന് ചട്ട പ്രകാരം നിലവില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങളും വ്യവസ്ഥകളും സംരക്ഷിക്കണമെന്നും രാഷ്ട്രീയ താല്‍പ്പര്യത്തിലുപരി സംസ്ഥാന താല്‍പര്യം കണക്കിലെടുത്ത് കെ.എ.എസ് സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു''.



Click it and Unblock the Notifications
