കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വൈശാഖനും കെ.പി ശങ്കരനും വിശിഷ്‌ടാംഗത്വം
തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം ഡോ. ആർ.രാജശ്രീ, വിനോയ് തോമസ് എന്നിവർക്ക് ലഭിച്ചു. അൻവർ അലിയുടെ 'മെഹബൂബ് എക്സ്പ്രസ്' എന്ന കൃതിക്കാണ് മികച്ച കവിതയ്ക്കുള്ള പുരസ്കാരം.വൈശാഖനും പ്രഫ. കെ.പി.ശങ്കരനുമാണ് കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം . 50000 രൂപയും രണ്ടു പവന്റെ സ്വർണ പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.കെ.ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ ജയശീലൻ എന്നിവർക്കാണ് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം.
വി.എം.ദേവദാസിന്റെ 'വഴി കണ്ടുപിടിക്കുന്നവർ' ആണ് മികച്ച ചെറുകഥ. പ്രതീപ് മണ്ടൂറിന്റെ 'നമുക്ക് ജീവിതം പറയാം' ആണ് മികച്ച നാടകം. യാത്രാവിവരണത്തിനുള്ള പുരസ്കാരം വേണുവിനും മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം പ്രഫ. ടി.ജെ. ജോസഫ്, എം.കുഞ്ഞാമൻ എന്നിവർക്കും ലഭിച്ചു. രഘുനാഥ് പലേരിയുടെ 'അവർ മൂവരും ഒരു മഴവില്ലും' ആണ് മികച്ച ബാലസാഹിത്യം.

അവാര്‍ഡുകള്‍ ഒറ്റനോട്ടത്തില്‍:കവിത: അൻവർ അലി (മെഹബൂബ് എക്സ്പ്രസ് ), നോവൽ: ഡോ.ആർ.രാജശ്രീ ( കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത ), വിനോയ് തോമസ് (പുറ്റ് ), ചെറുകഥ: വി.എം.ദേവദാസ് (വഴികണ്ടു പിടിക്കുന്നവർ), നാടകം: പ്രദീപ് മണ്ടൂർ ( നമുക്ക് ജീവിതം പറയാം), സാഹിത്യ വിമർശം: ആർ.അജയകുമാർ ( വാക്കിലെ നേരങ്ങൾ ), വൈജ്ഞാനിക സാഹിത്യം: ഡോ. ഗോപകുമാർ ചോലയിൽ ( കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും ), ജീവചരിത്രം/ആത്മകഥ: (രണ്ടുപേർക്ക്) പ്രഫ.ടി.ജെ.ജോസഫ്(അറ്റുപോകാത്ത ഓർമ്മകൾ ), എതിര് (എം.കുഞ്ഞാമൻ ), യാത്രാവിവരണം: വേണു ( നഗ്നരും നരഭോജികളും) വിവർത്തനം: കായേൻ (ഷൂസേ സരമാഗു), അയ്മനം ജോൺ, ബാലസാഹിത്യം: രഘുനാഥ് പലേരി (അവർ മൂവരും ഒരു മഴവില്ലും), ഹാസ സാഹിത്യം: ആൻ പാലി (അ ഫോർ അന്നാമ്മ)
എൻഡോവ്മെന്റ് അവാർഡുകൾ: ഐ.സി. ചാക്കോ അവാർഡ് : വൈക്കം മധു( ഇടയാളം അടയാളങ്ങളുടെ അദ്ഭുത ലോകം), സി.ബി. കുമാർ അവാർഡ്: അജയ്പി. മങ്ങാട്ട് (ലോകം അവസാനിക്കുന്നില്ല), ശക.ആർ. നമ്പൂതിരി അവാർഡ് : ഫ്ര. പി.ആർ. ഹരികുമാർ ( ഏകാന്തം വേദാന്തം), കനകശ്രീ അവാർഡ് (കിങ് ജോൺസ്), ഗീതാ ഹിരണ്യൻ അവാർഡ് ( വിവേക് ചന്ദ്രൻ( വന്യം), ജി.എൻ. പിള്ള അവാർഡ്( രണ്ടുപേർക്ക്) : ഡോ. പി.കെ. രാജശേഖരൻ( സിനിമ സന്ദർഭങ്ങൾ), ഡോ. കവിത ബാലകൃഷ്ണൻ( വായന മനുഷ്യന്റെ കലാ ചരിത്രം), തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം: എൻ.കെ. ഷീല.
സൂപ്പർ ലുക്കിൽ നിവേദ... നടിയുടെ സെൽഫ് പോർട്രേറ്റ് സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നു












Click it and Unblock the Notifications