Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് വേണ്ടി മത്സരിക്കാൻ ഓഫർ വന്നു; 2009ൽ സിപിഎം തഴഞ്ഞതിൽ നിരാശയുണ്ട്; മനസ്സ് തുറന്ന് സെബാസ്റ്റ്യൻ പോൾ

കൊച്ചി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഓഫർ വന്നിരുന്നതായി മുൻ എം.പിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ സെബാസ്റ്റ്യൻപോൾ. നിയമസഭയിൽ പരാജയപ്പെട്ടാൽ രാജ്യസഭ രാജ്യസഭ നൽകാമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഐക്യമുന്നണി, യു.പി.എ സര്‍ക്കാരുകളുടെ കാലത്ത് കേന്ദ്രമന്ത്രിസ്ഥാനത്തേയ്ക്കും തന്റെ പേരുയര്‍ന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നു.

അതേസമയം, സെബാസ്റ്റ്യൻപോളിൻ്റെ നിർണായക വെളിപ്പെടുത്തലുകൾ രാഷ്ട്രീയ മാധ്യമ കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ ചർച്ചയായി മാറിയേക്കും. ആത്മകഥയായ 'എൻ്റെ കാലം എൻ്റെ ലോകം' എന്ന പുസ്തകത്തിലാണ് ഔദ്യോഗികമായിട്ടുള്ള വെളിപ്പെടുത്തലുകൾ പ്രദ്ധീകരിച്ചിരിക്കുന്നത്.

1

പുസ്തകത്തിലെ സെബാസ്റ്റ്യൻ പോളിൻ്റെ വരികൾ ഇങ്ങനെ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി പരിഗണിച്ചില്ല. ഞാന്‍ ആവശ്യപ്പെട്ടതുമില്ല. പക്ഷേ, മത്സരിക്കുന്നതിനു ബി.ജെ.പിയില്‍ നിന്ന് ഓഫര്‍ വന്നു. പ്രത്യേക ദൂതൻ മുഖേനയാണ് ഓഫർ ലഭിച്ചത്. സന്തോഷത്തോടെ ആ ഓഫർ നിരസിച്ചു.

ഓഫർ നിരസിച്ചപ്പോൾ ദൂതൻ പറഞ്ഞത് ഇങ്ങനെ: 'റിസല്‍ട്ടിനെക്കരുതി ആശങ്ക വേണ്ട. തോറ്റാല്‍ രാജ്യസഭ തരാം. ഓഫര്‍ സ്വീകരിച്ചാല്‍ ആറു വര്‍ഷം കഴിഞ്ഞ് എക്സ് എം.പിയാകും. ഞാന്‍ പറഞ്ഞു. 'ഇപ്പോള്‍ തന്നെ അതാണല്ലോ' 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സമാനമായ ഓഫര്‍ ഉണ്ടായിരുന്നു. ഓഫറുകള്‍ ആകര്‍ഷകമാണ് അത് സ്വീകരിക്കുന്നവര്‍ സമര്‍ഥരും. എന്നാല്‍, അവസരങ്ങളേക്കാള്‍ വലുതാണ് നിലപാടുകളെന്ന് അദ്ദേഹം തൻ്റെ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നു.

2

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുരുവായൂരില്‍ വെച്ച് ദണ്ഡപാണിയോട് ജഡ്ജിയാക്കാന്‍ ഒരു ലത്തീന്‍കാരനെ ആവശ്യമുണ്ടെന്നു പറഞ്ഞു. ദണ്ഡപാണി എന്റെ പേര് പറഞ്ഞതിനു ശേഷം കൂട്ടിച്ചേര്‍ത്തു. ' പക്ഷേ, അയാള്‍ നിങ്ങളുടെ ആളല്ല.' വക്കീലായാല്‍ മതിയെന്നായിരുന്നു കരുണാകരന്റെ മറുപടി. അന്നുവരെ കേരള ഹൈക്കോടതിയില്‍ ലത്തീന്‍ സമുദായത്തില്‍ നിന്ന് ജഡ്ജി ഉണ്ടായിട്ടില്ല - സെബാസ്റ്റ്യൻ പോൾ പറയുന്നു.

സമുദായത്തിന് പ്രാതിനിധ്യം വേണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനും വരാപ്പുഴ അതിരൂപതയും സമ്മര്‍ദ്ദം ചെലുത്തുന്ന കാലം. 1996ലെ തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ സമുദായത്തെ പ്രീണിപ്പിക്കുകയെന്നതായിരുന്നു കരുണാകരന്റെ ലക്ഷ്യം. കൊളീജിയം സമ്പ്രദായം ആയിക്കഴിഞ്ഞിരുന്നെങ്കിലും കരുണാകരനെപ്പോലെ ഒരു മുഖ്യമന്ത്രിക്ക് താല്പര്യമുള്ള പേര് അവിടെയെത്തിക്കാന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.

3

പക്ഷേ, എന്റെ ഭാഗ്യമെന്നോ നിര്‍ഭാഗ്യമെന്നോ പറയാന്‍ കഴിയാത്ത വിധം അപ്രതീക്ഷിതമായി ഒരു കാര്യം സംഭവിച്ചു. ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഉയര്‍ത്തിയ പ്രക്ഷുബ്ധതയില്‍ കാര്യങ്ങളൊക്കെ മങ്ങുകയും ചതിയന്മാരായ സഹപ്രവര്‍ത്തകരുടെ ഉപജാപങ്ങളില്‍പ്പെട്ട് 1995 മാര്‍ച്ചില്‍ കരുണാകരന്‍ രാജിവെയ്ക്കുകയും ചെയ്തു.

തുടര്‍ന്ന്, എന്റെ വഴി വ്യത്യസ്തമായി. 1997ല്‍ ഞാന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതോടെ, ജഡ്ജിയെന്ന മോഹം അവസാനിച്ചു. ചാരക്കേസ് ഉയര്‍ത്തിയ പ്രക്ഷുബ്ധതയില്‍ കരുണാകരന്‍ അനുയായികളാല്‍ ക്രൂരമായി ഗളഹസ്തം ചെയ്യപ്പെട്ടിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ഞാന്‍ ജഡ്ജിയാവുമായിരുന്നു. - സെബാസ്റ്റ്യൻ പോൾ പറയുന്നു.

4

2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം തഴയപ്പെട്ടതിനെക്കുറിച്ചുള്ള നിരാശയും വിഷമവും അദ്ദേഹം പുസ്തകത്തിൽ പങ്കുവെക്കുന്നുണ്ട്. സി.പി.എം തന്നെ ഒഴിവാക്കിയതിലെ കാരണം ഇപ്പോഴും അറിയില്ല. 2009ല്‍ സ്ഥാനാര്‍ഥിയാകുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. പി.ബി യോഗം കഴിഞ്ഞശേഷം ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ പിണറായി വിജയനൊപ്പം വിമാനത്തിൽ ഒരുമിച്ച് യാത്ര ചെയ്തിട്ടും ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചില്ല.- സെബാസ്റ്റ്യൻ പോളിൻ്റെ വാക്കുകളങ്ങിനെ.

മന്ത്രിസഭയില്‍ ചേരാതെ ഐക്യമുന്നണി സര്‍ക്കാരിന് സി.പി.എം പിന്തുണ കൊടുക്കുന്ന കാലത്താണ് ഞാന്‍ പാര്‍ലമെന്റിലെത്തിയത്. പ്രധാനമന്ത്രിയാവാനുള്ള ഓഫര്‍ സ്വീകരിക്കാതെ പാര്‍ട്ടി പുറത്തു നിന്ന് മറ്റൊരു പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന കാലം. മന്ത്രിസഭയില്‍ ആളില്ലാത്തതിന്റെ പ്രയാസം പാര്‍ട്ടിക്കുണ്ടായിരുന്നു. കാര്യങ്ങള്‍ അറിയിക്കാനും അറിയാനും കഴിയാത്ത അവസ്ഥ. ആ കാലത്ത് രാഷ്ട്രീയപ്രവർത്തനത്തിലൂടെ കടന്നുവന്ന അനുഭവങ്ങളും ഓർമ്മക്കുറിപ്പുകളും സെബാസ്റ്റ്യൻ പോൾ സൂചിപ്പിക്കുന്നു.

5

സ്വതന്ത്രനായ എന്നെ സി.പി.എം നോമിനിയായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് ശ്രുതിയുണ്ടായി. സഭയുടെ കാലാവധി പൊടുന്നനെ അവസാനിച്ചില്ലായിരുന്നെങ്കില്‍ അതു ചിലപ്പോള്‍ സംഭവിക്കുമായിരുന്നു. ഞാന്‍ നിയമസഭയില്‍ എത്തിയപ്പോഴും ചുവന്ന ലൈറ്റിന് അനുകൂലമായ സാഹചര്യമുണ്ടായിരുന്നു.

ആലപ്പുഴയില്‍ ടി.ജെ. ആഞ്ജലോസിനെ പുറത്താക്കിയതിനു ശേഷം ലത്തീന്‍ കത്തോലിക്കരെ അടുപ്പിച്ചു നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി മന്ത്രിസഭയിലേക്ക് എന്നെ പരിഗണിച്ചേയ്ക്കുമെന്ന് പത്രവാര്‍ത്തയുണ്ടായി - സെബാസ്റ്റ്യൻ പോൾ തൻ്റെ ആത്മകഥയിൽ വ്യക്തമാക്കുന്നുണ്ട്. നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ അദ്ദേഹത്തിൻ്റെ പുസ്തകത്തിലെ പ്രസക്തഭാഗങ്ങൾ രാഷ്ട്രീയ മാധ്യമ കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ ചർച്ചയായി മാറിയേക്കുമെന്നാണ് സൂചന. ആത്മകഥയായ 'എൻ്റെ കാലം എൻ്റെ ലോകം' എന്ന പുസ്തകത്തിലാണ് അദ്ദേഹം മനസ്സു തുറക്കുന്നത്.

പാടാത്ത പൈങ്കിളി...പൊളി ലുക്കിലാണല്ലോ; മനീഷയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+