കോൺഗ്രസിന്റെ തിരിച്ച് വരവോ? അതോ എഎപിക്ക് ലോക്സഭയിൽ ഒരു അംഗമോ; നിർണായകമായി ജലന്ധർ
രാഹുൽ ഗാന്ധിയെ ഉൾപ്പടെ മണ്ഡലത്തിൽ എത്തിച്ചുകൊണ്ട് പ്രചരണം സംഘടിപ്പിക്കാനാണ് കോൺഗ്രസ് ആലോചന

ജലന്ധർ; ഭരണത്തിലും ആം ആദ്മി പാർട്ടി ഉൾപ്പട്ടെ സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട കക്ഷികൾക്കും അഗ്നി പരീക്ഷയായി ജലന്ധർ ലോക്സഭ ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാടെ പരാജയപ്പെട്ട കോൺഗ്രസിനും ശിരോമണി അകാലി ദളിനും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ച് വരാൻ വിജയം അത്യാവശ്യമാണ്. അധികാരത്തിലെത്തി മൂന്ന് മാസത്തിനുള്ളിൽ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ലോക്സഭ സീറ്റായിരുന്ന സംഗ്രൂരിൽ എ എ പി പരാജയപ്പെട്ടിരുന്നു.
ഈ ഒരു സാഹചര്യം കൂടി പരിഗണിക്കുമ്പോൾ ജലന്ധർ ഉപതെരഞ്ഞെടുപ്പ് ഭരണകക്ഷിക്കും നിർണായകമാണ്. സംഗ്രൂരിലെ പരാജയത്തോടെ എ എ പിക്ക് ലോക്സഭയിലെ ഒരു അംഗവും ഇല്ലാത്ത സാഹചര്യത്തിലേക്ക് എത്തിയിരുന്നു. ഈ നാണക്കേട് ഇല്ലാതാക്കാനുള്ള ശ്രമം കൂടിയാണ് എ എ പി ജലന്ധറിലൂടെ ശ്രമിക്കുന്നത്.

കഴിഞ്ഞ വർഷം മാർച്ചിൽ ധുരി അസംബ്ലി
കഴിഞ്ഞ വർഷം മാർച്ചിൽ ധുരി അസംബ്ലി സെഗ്‌മെന്റിൽ നിന്ന് പഞ്ചാബ് വിധാൻ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് മാൻ സംഗ്രൂർ ലോക്‌സഭാ സീറ്റ് ഒഴിഞ്ഞിരുന്നു. പിന്നീട് ജൂണിൽ ശിരോമണി അകാലിദളിന്റെ (അമൃത്സർ) സിമ്രൻജിത് സിംഗ് മന്ന് എ എ പിയുടെ ലോക്സഭയിലെ ഏക സീറ്റ് പിടിച്ചെടുത്തു.
'ദിലീപിന്റെ കാര്യത്തിൽ മിണ്ടാട്ടമില്ലായിരുന്നു; മകൾ എന്ന് പറയുന്ന ഇന്ദ്രൻസ് അന്ന് എവിടെയായിരുന്നു' |

കോൺഗ്രസ് നേതാവ് സന്തോഖ് സിംഗ് ചൗധരി
കോൺഗ്രസ് നേതാവ് സന്തോഖ് സിംഗ് ചൗധരിയുടെ നിര്യാണത്തെ തുടർന്നാണ് ജലന്ധർ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് സീറ്റിങ് സീറ്റായതിനാൽ തന്നെ ഈ സീറ്റ് പിടിച്ചെടുക്കണമെങ്കിൽ ആം ആദ്മി പാർട്ടിക്ക് കൂടുതൽ ശ്രമം നടത്തേണ്ടിവരും. പഞ്ചാബിൽ നിന്ന് ഒരു എംപി പോലും പാർട്ടിക്കില്ല. രണ്ട് തവണ എംപിയായിരുന്നു മാൻ. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ ജനങ്ങൾ എ എ പിയുടെ നാല് നേതാക്കളെ ആദ്യമായി എംപിമാരായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ, 2019ൽ മന്നിന് മാത്രമാണ് സീറ്റ് നിലനിർത്താനായത്.

ആം ആദ്മി പാർട്ടി മാത്രമല്ല
ആം ആദ്മി പാർട്ടി മാത്രമല്ല, പഞ്ചാബിലെ പ്രതിപക്ഷ പാർട്ടികളും ഉപതിരഞ്ഞെടുപ്പിൽ ജലന്ധർ സീറ്റ് പിടിച്ചെടുക്കാൻ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. 2024-ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് ഉപതിരഞ്ഞെടുപ്പിനെ കാണുന്നത് എന്നതിനാൽ, എല്ലാ പാർട്ടികളും തങ്ങളുടെ എല്ലാ രാഷ്ട്രീയ ശക്തിയും ഉപയോഗിച്ച് പ്രചരണം നടത്താനുള്ള തയ്യാറെടുപ്പിലാണ്.
kishmish Benefits; ദഹനം സുഖമമാക്കാൻ മാത്രമല്ല ഉണക്ക മുന്തിരി, മുടികൊഴിച്ചിലിന് മുതൽ താരന് വരെയുള്ള മരുന്ന്

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയുണ്ടായ ഹൃദായാഘാതത്തെ തുടർന്നാണ് ചൗധരി അന്തരിക്കുന്നത്. പാർട്ടി കൈവശം വച്ചിരുന്ന ഈ സീറ്റ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് സാധിച്ചില്ലെങ്കിൽ അത് അവർ പഞ്ചാബിൽ നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടിയുടെ ആഴം വ്യക്തമാക്കുന്നതായിരിക്കും.

മറ്റ് രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കളെ
മറ്റ് രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി സംസ്ഥാനത്ത് അടിത്തറ സ്ഥാപിക്കാൻ ശ്രമിക്കുന്ന ബി ജെ പിയും സീറ്റ് നേടാനുള്ള ശ്രമത്തിലാണ് . മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അമരീന്ദർ സിംഗ്, മൻപ്രീത് ബാദൽ, ബൽബീർ സിദ്ധു, സുന്ദർ ഷാം അറോറ, ഡോ രാജ് കുമാർ വെർക്ക എന്നിവരുൾപ്പെടെ നിരവധി മുൻ ക്യാബിനറ്റ് മന്ത്രിമാരെയും ബി ജെ പി പാർട്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . മുതിർന്ന നേതാക്കൾക്കൊപ്പം മണ്ഡലത്തിൽ ബി ജെ പി ശക്തമായ പ്രചാരണം നടത്തും.

പഴയ ജനപ്രീതിയുടെ നാളുകളിലേക്ക്
പഴയ ജനപ്രീതിയുടെ നാളുകളിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന ശിരോമണി അകാലിദളും (എസ്എഡി) സീറ്റിനായി മത്സരിക്കും. ജലന്ധർ ഉപതെരഞ്ഞെടുപ്പിന്റെ തീയതി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വാരണാസിയിലേക്കുള്ള ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യാനും രവിദാസ് ജയന്തിയിൽ പങ്കെടുക്കാനും തുടങ്ങി കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി മാൻ ജലന്ധറിൽ മൂന്ന് റൗണ്ട് പ്രചരാണം നടത്തിക്കഴിഞ്ഞു. ചൊവ്വാഴ്ച നഗരത്തിലെ വ്യവസായികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications