നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധം; തീരുമാനം മന്ത്രിസഭായോഗത്തിൽ
തിരുവനന്തപുരം: നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാൻ സംസ്ഥാന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിനും ഇനി മുതൽ പൊലീസ് വെരിഫിക്കേഷൻ വേണം. സഹകരണസ്ഥാപനങ്ങൾ, ദേവസ്വം ബോർഡ്, പൊതുമേഖല സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ എന്നിവയ്ക്കും വെരിഫിക്കേഷൻ ബാധകമാക്കി. ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം ഉദ്യോഗാർഥികൾ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. സർക്കാർ വകുപ്പുകൾ ഇതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നും മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാന കമ്മിഷന്‍റെ സാമൂഹിക സാമ്പത്തിക സര്‍വ്വേ കുടുംബശ്രീ മുഖേന നടത്തുന്നതിന് മന്ത്രിസഭയോഗം അനുമതി നല്‍കി. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരം നടത്താനും മന്ത്രിസഭ നിർദ്ദേശിച്ചു. ഇതിനായി 75,67,090 രൂപ വിനിയോഗിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.
ഇരിട്ടി, കല്യാട് വില്ലേജില്‍ 41.7633 ഹെക്ടര്‍ അന്യം നിൽക്കുന്ന ഭൂമിയും ലാന്‍റ് ബോര്‍ഡ് പൊതു ആവശ്യത്തിനായി നീക്കിവച്ച 4.8608 ഹെക്ടര്‍ മിച്ചഭൂമിയും ഉള്‍പ്പെടെ 46.6241 ഹെക്ടര്‍ ഭൂമി അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് സ്ഥാപിക്കുന്നതിന് കൈമാറി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്.

നിബന്ധനകള്‍ക്ക് വിധേയമായി ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നിലനിര്‍ത്തി കൈവശാവകാശം ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഭൂമി അനുവദിക്കുന്ന തിയതി മുതല്‍ ഒരുവര്‍ഷത്തിനകം നിര്‍ദ്ദിഷ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനും നിർദ്ദേശമുണ്ട്.
മറ്റൊരു പ്രധാനപ്പെട്ട തീരുമാനം മന്ത്രിസഭായോഗത്തിൽ കൈക്കൊണ്ടത് സുപ്രീം കോടതിയിൽ കേസുകൾ നടത്തുന്നതിൻ്റെ പാനലിൽ സീനിയർ അഭിഭാഷകനെ ഉൾപ്പെടുത്തണമെന്ന കാര്യമായിരുന്നു. ഇത് പ്രകാരം, സുപ്രീം കോടതിയില്‍ സംസ്ഥാനത്തിന്‍റെ കേസുകള്‍ നടത്തുന്നതിനുള്ള സീനിയര്‍ അഭിഭാഷകരുടെ പാനലില്‍ രഞ്ജിത്ത് തമ്പാനെ ഉള്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.
കൂടാതെ, വിനോദസഞ്ചാര വകുപ്പിനു കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റിലെ സ്റ്റാഫ് പാറ്റേണ്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജിയിലെ മാര്‍ഗരേഖ പ്രകാരം പുതുക്കാനും തീരുമാനമായി.
മഞ്ജു പഴയ മഞ്ജുവേ അല്ല, സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ അപൂർവ ചിത്രങ്ങൾ കാണാം
അതേസമയം, നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിനും ഇനി മുതൽ പൊലീസ് വെരിഫിക്കേഷൻ ഏർപ്പെടുത്തി. സഹകരണസ്ഥാപനങ്ങൾ, ദേവസ്വം ബോർഡ്, പൊതുമേഖല സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ എന്നിവയ്ക്കും വെരിഫിക്കേഷൻ ബാധകമാണ്.
അടുത്ത കാലത്തടക്കം, സഹകരണ സ്ഥാപനങ്ങൾ വഴിയുള്ള നിയമനങ്ങളിൽ പലയിടങ്ങളിലും ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ കൂടിയാണ് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുന്നത്. ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം ഉദ്യോഗാർഥികൾ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. സർക്കാർ വകുപ്പുകൾ ഇതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നും മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു.












Click it and Unblock the Notifications